- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂകമ്പം തകർത്ത നേപ്പാളിലെ കുട്ടികൾക്ക് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയത് 50 കോടി രൂപ; പോർച്ചുഗീസ് ഫുട്ബോൾ താരം ലോകത്തിന്റെ് മനസു കവരുന്നത് ഇങ്ങനെ
മാഡ്രിഡ്: കാൽപന്തുകളിയിലെ രാജകുമാരനാണ് പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. എന്നാൽ, താൻ ഫുട്‌ബോളിന്റെ മാത്രം രാജകുമാരനല്ല, മനുഷ്യത്വത്തിന്റെ കൂടി രാജകുമാരനാണെന്ന് തെളിയിച്ചിരിക്കയാണ് അദ്ദേഹമിപ്പോൾ. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ നേപ്പാളിലെ കുട്ടികൾക്ക് വേണ്ടി അമ്പത് കോടി രൂപയാണ് ക്രിസ്റ്റിയാനോ സംഭാവന ചെയ്തത്. ഫുട്‌ബോളിൽ മാത്
മാഡ്രിഡ്: കാൽപന്തുകളിയിലെ രാജകുമാരനാണ് പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. എന്നാൽ, താൻ ഫുട്‌ബോളിന്റെ മാത്രം രാജകുമാരനല്ല, മനുഷ്യത്വത്തിന്റെ കൂടി രാജകുമാരനാണെന്ന് തെളിയിച്ചിരിക്കയാണ് അദ്ദേഹമിപ്പോൾ. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ നേപ്പാളിലെ കുട്ടികൾക്ക് വേണ്ടി അമ്പത് കോടി രൂപയാണ് ക്രിസ്റ്റിയാനോ സംഭാവന ചെയ്തത്. ഫുട്‌ബോളിൽ മാത്രമല്ല, മറ്റുള്ളവരുടെ വേദന ഒപ്പുന്നതിലും താനൊരു സൂപ്പർസ്റ്റാറാണെന്ന് തെളിയിച്ചിരിക്കയാണ് അദ്ദേഹം.
ഭൂകമ്പം തകർത്തെറിഞ്ഞ നേപ്പാളിലെ കുട്ടികൾക്കു വേണ്ടി ട്വിറ്ററിലൂടെ ലോക സഹായത്തിന് വേണ്ടി അഭ്യർത്ഥന നടത്തിയിരുന്നു. പിന്നീട് സ്വന്തം അക്കൗണ്ടിൽ നിന്നും 50 കോടി രൂപ നൽകുകയായിരുന്നു. മുമ്പും ഇത്തരം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ റൊണാൾഡോ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 10മാസം പ്രായമുള്ള കുട്ടിയുടെ തലച്ചോറിലെ ശസ്ത്രക്രിയക്കുവേണ്ടി താരം പണം നൽകിയിരുന്നു. 2004ലെ സുനാമിക്ക് ശേഷം നടന്ന രക്ഷാപ്രവർത്തനത്തിൽ റൊണാൾഡോയും പങ്കാളിയായിരുന്നു.
തന്റെ ചിത്രമുള്ള ടീ ഷർട്ട് അണിഞ്ഞ കുഞ്ഞിന്റെ ചിത്രം സൂനാമി ബാധിതർക്കൊപ്പം കണ്ടതാണ് റൊണാൾഡോയെ അന്ന് വികാരാതീതനാക്കിയത്. തുടർന്ന് താരം ഇന്തോനേഷ്യയിലെത്തി ദുരിതാശ്വാസ പ്രവർത്തനത്തിൽ നേരിട്ടു പങ്കെടുക്കുകയായിരുന്നു.