- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളുടെ കീശ കീറിയുള്ള ആശംസാ പരിപാടി കുറച്ച് കടന്ന കൈയായി പോയി; പ്രേക്ഷകരെ വെറും താരാരാധകർ മാത്രം ആക്കി മാറ്റരുതേ; പണം മുടക്കി താരരാജാവിന്റെ മകന് ആശംസ നേരാനുള്ള പത്രമുത്തശ്ശിയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയ
കൊച്ചി: താരാരാധനയുടെ പേരിൽ വായനക്കാരെ ചൂഷണം ചെയ്യാനുള്ള പത്രമുത്തശ്ശിയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മോഹൻലാലിന്റെ മകൻ പ്രണവ് കന്നിവേഷമിടുന്ന ആദി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പത്രത്തിൽ ക്ലാസിഫൈഡ് പരസ്യം വന്നത്. പ്രണവിന്റെ ചിത്രം പുറത്തിറങ്ങുന്ന ദിവസം താരപുത്രന് ആശംസ അർപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. എന്നാൽ, അതിന് വായനക്കാർ അതിനായി 150 രൂപ മുടക്കണം. ഒരു വാക്കിന് 15 രൂപ വച്ച് 10 വാക്കിലാണ് ആശംസ നേരാവുന്നത്. ഒപ്പം ജിഎസ്ടിയും നൽകണം. ആദ്യം ആശംസ അയയ്ക്കുന്ന 150 പേർക്ക് പ്രണവിന്റെ ചിത്രത്തിന്റെ രണ്ട് ടിക്കറ്റ് സൗജന്യമായി നൽകും.നല്ല അഞ്ച് ആശംസയ്ക്കു പ്രത്യേക സമ്മാനവും നൽകുന്നുണ്ട്.എന്നാൽ പാവങ്ങളുടെ കീശ കീറിയുള്ള ആശംസ പരിപാടി കടന്ന കൈയായി പോയെന്ന് പാലായിലെ മഹാത്മാ ഗാന്ധി ഫൗണ്ടേഷന്റെ ചെയർമാൻ എബി.ജെ.ജോസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിച്ചു. പോസ്റ്റിന്റെ പൂർണരൂപം: അഭ്രപാളിയിലെ നക്ഷത്രങ്ങളെ ആരാധിക്കുന്നവർ നിരവധിയാണ്. സിനിമയിൽ താരങ്ങൾ അവതരിപ്പിക്കുന്ന അമാനുഷികവും സാധാരണവും ഒക്കെ ആ
കൊച്ചി: താരാരാധനയുടെ പേരിൽ വായനക്കാരെ ചൂഷണം ചെയ്യാനുള്ള പത്രമുത്തശ്ശിയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മോഹൻലാലിന്റെ മകൻ പ്രണവ് കന്നിവേഷമിടുന്ന ആദി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പത്രത്തിൽ ക്ലാസിഫൈഡ് പരസ്യം വന്നത്. പ്രണവിന്റെ ചിത്രം പുറത്തിറങ്ങുന്ന ദിവസം താരപുത്രന് ആശംസ അർപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. എന്നാൽ, അതിന് വായനക്കാർ അതിനായി 150 രൂപ മുടക്കണം. ഒരു വാക്കിന് 15 രൂപ വച്ച് 10 വാക്കിലാണ് ആശംസ നേരാവുന്നത്. ഒപ്പം ജിഎസ്ടിയും നൽകണം. ആദ്യം ആശംസ അയയ്ക്കുന്ന 150 പേർക്ക് പ്രണവിന്റെ ചിത്രത്തിന്റെ രണ്ട് ടിക്കറ്റ് സൗജന്യമായി നൽകും.നല്ല അഞ്ച് ആശംസയ്ക്കു പ്രത്യേക സമ്മാനവും നൽകുന്നുണ്ട്.എന്നാൽ പാവങ്ങളുടെ കീശ കീറിയുള്ള ആശംസ പരിപാടി കടന്ന കൈയായി പോയെന്ന് പാലായിലെ മഹാത്മാ ഗാന്ധി ഫൗണ്ടേഷന്റെ ചെയർമാൻ എബി.ജെ.ജോസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
അഭ്രപാളിയിലെ നക്ഷത്രങ്ങളെ ആരാധിക്കുന്നവർ നിരവധിയാണ്. സിനിമയിൽ താരങ്ങൾ അവതരിപ്പിക്കുന്ന അമാനുഷികവും സാധാരണവും ഒക്കെ ആയ കഥാപാത്രങ്ങളോടുള്ള ഒരു തരം വീരാരാധനയ്ക്ക് ചലച്ചിത്രത്തോളം പഴക്കം കണ്ടേക്കാം.
നിരവധി സിനിമകളിൽ വേഷം ചെയ്തശേഷമാകും പല താരങ്ങൾക്കും പരിഗണന കിട്ടുക. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ ഒട്ടേറെ കഷ്ടപ്പെട്ടിട്ടാണ് ഇന്ന് ഈ നിലയിൽ എത്തപ്പെട്ടത്.
ഇപ്പോഴിതാ നടൻ മോഹൻലാലിന്റെ പുത്രൻ പ്രണവും നായകനടനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങും മുമ്പേ തന്നെ ലോകതലത്തിൽ തന്നെ ആരാധനാ സമൂഹത്തെ രൂപപ്പെടുത്തിക്കഴിഞ്ഞു. മോഹൻലാൽ എന്ന നടന്റെ താരപരിവേഷത്തിന്റെ പിൻബലത്തിൽ താരരാജാവിന്റെ മകനായിട്ടാണ് പ്രണവിനെ മലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
ഈ താരാരാധന മുതലെടുക്കാൻ ഇതാ മലയാളത്തിന്റെ പത്രമുത്തശ്ശി തന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു എന്നതാണ് ആശ്ചര്യകരമായ കാര്യം. താരരാജാവിന്റെ മകന്റെ പുതിയ ചിത്രമിറങ്ങുന്ന ദിവസം താരപുത്രനു ആശംസ അർപ്പിക്കാൻ താരാരാധകരെ തേടുകയാണ് പത്രമുത്തശ്ശി. പത്രത്തിന്റെ ചെലവില്ല ആശംസ. ആശംസ നേരുന്നയാൾ സ്വന്തം കീശയിൽനിന്നും ഇതിനായി 150 രൂപാ കുറഞ്ഞത് മുടക്കണം! ഈ തുകയ്ക്ക് 10 വാക്കിൽ ആശംസ നേരാം.തുടർന്നു ഓരോ വാക്കിനും നൽകണം 15 രൂപ നിരക്കിൽ.ഒപ്പം ജി.എസ്.ടി.യും.
ആശംസ വ്യക്തിപരമായതും ഫോൺ നമ്പർ വച്ചും പാടില്ല. എന്നാൽ ആശ്വസിക്കാൻ വക നൽകുന്നുണ്ട്. ആദ്യം ആശംസ അയയ്ക്കുന്ന 150 പേർക്ക് പ്രണവിന്റെ ചിത്രത്തിന്റെ രണ്ട് ടിക്കറ്റ് സൗജന്യമായി നൽകും എന്നതാണ് താരാരാധകർക്കുള്ള ആശ്വാസം. നല്ല അഞ്ച് ആശംസയ്ക്കു പ്രത്യേക സമ്മാനവും നൽകുന്നുണ്ട്.
പ്രണവ് അഭിനയിച്ച് കഴിവ് തെളിയിക്കട്ടെ. അതിനുള്ള അവസരം അദ്ദേഹത്തിനുണ്ട്. ഇത്തരം കെട്ടിച്ചമയ്ക്കുന്ന ആരാധനകൾക്കു നടുവിൽപ്പെടുത്തി അദ്ദേഹത്തെ ഊതി വീർപ്പിച്ച ബലൂൺ പോലെ ആക്കരുത്.
അതുപോലെ തന്നെ പാവങ്ങളുടെ കീശ കീറിയുള്ള ആശംസാ പരിപാടി, അത് കുറച്ച് കടന്ന കൈയാണ്. ഇതോടൊപ്പം പ്രേക്ഷകരെ വെറും താരാരാധകർ മാത്രം ആക്കി മാറ്റരുതെന്നാണ് അപേക്ഷ.