- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആലഞ്ചേരി കൂലഞ്ചേരി.. കുറേ പിതാക്കൾ ഇറങ്ങിയിട്ടുണ്ട്, കേരളത്തിലെ ബിഷപ്പുമാരുടെ ഇപ്പോഴത്തെ പണി നരേന്ദ്ര മോദിയുടെ കാലുനക്കലാണ്''; പീപ്പിൾ ചാനലിലെ ചർച്ചയിൽ കർദിനാളിനെതിരെ രൂക്ഷ പരാമർശവുമായി ഡോ. ഫസൽ ഗഫൂർ; മാപ്പു പറയണമെന്ന ആവശ്യവുമായി ഇന്ത്യൻ കാത്തലിക്ക് ഫോറം
തിരുവനന്തപുരം: ചാനൽ ചർച്ചകൾ ഏടാകൂടം സൃഷ്ടിക്കുന്ന ഏർപ്പാട് ഇപ്പോൾ പതിവായി മാറുകയാണ്. കണ്ണൂരിൽ ദളിത് യുവതികൾക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ പേരിൽ സിപിഐ(എം) നേതാവ് എ എൻ ഷംസീറിനും പി പി ദിവ്യയ്ക്കുമെതിരെ കേസെടുക്കുകയുണ്ടായി. ഇപ്പോഴിതാ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട നടത്തിയ ചാനൽ ചർച്ചയും വിവാദത്തിന് വഴിമരുന്നിടുന്നു. കൈരളി പീപ്പിൾ ചാനലിൽ മൂന്നാം തീയ്യതി നടന്ന ചർച്ചയാണ് വിവാദത്തിന്റെ ആധാരം. ചാനൽ ചർച്ചയിൽ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിനെ അധിക്ഷേപിച്ചു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഫസൽ ഗഫൂറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കാത്തലിക് ഫോറം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സ്വീകാര്യമാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നുമുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പരാമർശം അന്നത്തെ പ്രധാന വാർത്തയായിരുന്നു. മുസ്ലിം സംഘടനകളെല്ലാം എതിർക്കുന്ന വേളയിലാണ് അനുകൂലിച്ചു കൊണ്ട് ആലഞ്ചേരി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട
തിരുവനന്തപുരം: ചാനൽ ചർച്ചകൾ ഏടാകൂടം സൃഷ്ടിക്കുന്ന ഏർപ്പാട് ഇപ്പോൾ പതിവായി മാറുകയാണ്. കണ്ണൂരിൽ ദളിത് യുവതികൾക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ പേരിൽ സിപിഐ(എം) നേതാവ് എ എൻ ഷംസീറിനും പി പി ദിവ്യയ്ക്കുമെതിരെ കേസെടുക്കുകയുണ്ടായി. ഇപ്പോഴിതാ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട നടത്തിയ ചാനൽ ചർച്ചയും വിവാദത്തിന് വഴിമരുന്നിടുന്നു. കൈരളി പീപ്പിൾ ചാനലിൽ മൂന്നാം തീയ്യതി നടന്ന ചർച്ചയാണ് വിവാദത്തിന്റെ ആധാരം.
ചാനൽ ചർച്ചയിൽ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിനെ അധിക്ഷേപിച്ചു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഫസൽ ഗഫൂറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കാത്തലിക് ഫോറം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സ്വീകാര്യമാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നുമുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പരാമർശം അന്നത്തെ പ്രധാന വാർത്തയായിരുന്നു. മുസ്ലിം സംഘടനകളെല്ലാം എതിർക്കുന്ന വേളയിലാണ് അനുകൂലിച്ചു കൊണ്ട് ആലഞ്ചേരി രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ ഡോ. ഫസൽ ഗഫൂറിനൊപ്പം, ഡോക്ടർ സെബാസ്റ്റ്യൻ പോൾ, ഫക്രുദ്ദീൻ അലി, ഡി സുഗതൻ, ജന്മഭൂമി ന്യൂസ് എഡിറ്റർ ശ്രീകുമാർ എന്നിവരാണ് പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുത്തവർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന നിലപാടാണ് ഡോ. ഫസൽ ഗഫൂർ സ്വീകരിച്ചത്. ചർച്ച മുറുകിയപ്പോൾ ജോർജ്ജ് ആലഞ്ചേരിയുടെ വാദം ചൂണ്ടിക്കാട്ടപ്പെട്ടു. ഇതോടെ ആലഞ്ചേരിയെ അധിക്ഷേപിക്കുന്ന വിധത്തിലാണ് അദ്ദേഹം ഫസൽ ഗഫൂർ സംസാരിച്ചത്.
ചർച്ചയിൽ മുറുകിയപ്പോൾ ഫസൽ ഗഫൂർ പറഞ്ഞത് ഇങ്ങനെയാണ്: ''ആലഞ്ചേരി കൂലഞ്ചേരി എന്ന് പറഞ്ഞ് കുറേ പിതാക്കൾ ഇറങ്ങിയിട്ടുണ്ട്.. കേരളത്തിലെ ബിഷപ്പുമാരുടെ ഇപ്പോഴത്തെ പണി ഡൽഹിയിൽ പോയി നരേന്ദ്ര മോദിയുടെ കാൽ നക്കലാണ്.. '' എന്നായിരുന്നു. ഈ പരാമർശനത്തിനെതിരെയാണ് കാത്തലിക്ക് ഫോറം രംഗത്തെത്തിയത്. മതസ്പർധ ഉയർത്തുന്ന രീതിയിലുള്ള ഫസൽ ഗഫൂറിന്റെ പ്രസ്താവന എത്രയും വേഗം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വക്കേറ്റ് നെൽബിൻ മാത്യു ആവശ്യപ്പെട്ടു.
ഗഫൂർ മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മെൽബിൻ മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു പരിശുദ്ധമായ ഈ നോമ്പ് കാലത്ത് മതസ്പർധ ഉയർത്തുന്ന രീതിയിൽ സംസാരിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം. നന്മ നിറഞ്ഞ ചിന്തകൾ മാത്രം മനസിൽ ഉണ്ടാകേണ്ട ഈ സമയത്ത് മറ്റ് മതങ്ങലുടെ മതമേലധ്യക്ഷന്മാരെ അപമാനിക്കുന്നത് ശരിയാണോ എന്നും എംഇഎസ് പോലെയുള്ള ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ഫസൽ ഗഫൂർ പരിശോധിക്കണം. എത്രയും വേഗം ഇതിന് മാപ്പ് പറഞ്ഞില്ലെങ്കിൽ കർശനമായ നിയമ നടപടി സ്വീകരിക്കാനാണ് ഫോറത്തിന്റെ തീരുമാനം.