ഗൃഹലക്ഷ്മിയുടേത് കച്ചവട തന്ത്രമോ

ആ മുലയിൽ പാലില്ല!
ആ കുഞ്ഞിന്റെ അവകാശത്തെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്..
നേരത്തെ ഇട്ട പോസ്റ്റിനെ കുറിച്ച് കുറേക്കൂടെ ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.ഗൃഹാലക്ഷ്മയുടെ പുതിയ ലക്കം കവർ ചിത്രത്തിൽ 'അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം' ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.എന്നാൽ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റേതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തിൽ ഏതു രീതിയിൽ ആണ് മാതൃതുവും പുരോഗമനവാദവും എഴുതപ്പെടുന്നത്?കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഫേസ്‌ബുക്കിൽ ഇട്ടതും അതു ചർച്ചയാകപെട്ടതും ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.എന്തുകൊണ്ട് അവർ മാസികയുടെ മുഖചിത്രമായില്ല!ഫേസ്‌ബുക് പോലൊരു സോഷ്യൽമീഡിയ സൈറ്റിൽ താൻ മുലയൂട്ടുന്ന ചിത്രം അഭിമാത്തോടെ ഇട്ട അമ്മമാർ ഇനിയുമുണ്ട്.

മുലയൂട്ടുന്ന അമ്മയിൽ കാണുന്ന മാതൃത്തമല്ല ഒരു മോഡലിന്റെ ചേഷ്ടികളാണ് അവർക്കു.ഇത്തരമൊരു കാമ്പയിനിന്റെ പേരിൽ മാതൃത്വം വിറ്റു കാശാക്കുന്നു എന്ന് തന്നെ തിരിച്ചറിയണം.കയ്യും തോളും മുഴുവനായി കാണിച്ചു കണ്ണിൽ കാമം നിറച്ചു മുലയൂട്ടുന്ന ഒരമ്മയും ഉണ്ടാവില്ല.ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ അവകാശമാണ് അമ്മയുടെ മുലപ്പാൽ .ആ കുഞ്ഞിന്റെ നീതിയെ ആണ് ഈ ചിത്രം ചോദ്യം ചെയ്യുന്നത് .കാരണം ആ മുലകൾ പാല് ചുരത്തുന്നില്ല.

യാത്രകളിൽ,പൊതുഇടങ്ങളിൽ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരുപാട് അമ്മമാരെ എനിക്കറിയാം.അതേ സ്ഥാനത്തു സ്വന്തം ഭർത്താവിന്റെയോ ബന്ധു കളുടെയോ മുമ്പിൽ പോലും മുല കൊടുക്കാൻ മടിക്കുന്ന പുറത്തുപോകുമ്പോളെല്ലാം കുഞ്ഞിന് കുപ്പിപാല് മാത്രം കൊടുക്കുന്ന അമ്മമാരെയും എനിക്കറിയാം.എന്നാൽ പാല് ചുരത്തുന്ന മുലകളെ കാമത്തോടെ നോക്കുന്നവർ വിരളമായിരിക്കും..അവർക്കെതിരെ കാൽവെപ്പ് സ്വാഗതാർഹം തന്നെയാണ്എന്നാൽ ഇത്തരം കച്ചവട തന്ത്രങ്ങളെ അംഗീകരിക്കാൻ ആവില്ല.നല്ലതായ ചിന്തകളെ ആശയങ്ങളെ നമുക്ക് പ്രോത്സാഹിപ്പിക്കാം..

വിനായകനെ വെളുപ്പിക്കുന്ന അഴകും ആകാരവടിവും ഒത്ത മോഡലിനെ ഉപയോഗിച്ചു കൊണ്ട് കറുപ്പിനെ അംഗീകരിക്കാൻ പറയുന്ന കാഴ്ചപ്പാടുകളെ നമുക്ക് വേണ്ട!കുറച്ചു കാലം മുൻപ് സിനിമ താരം കസ്തൂരി തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങൾ നമ്മൾ കണ്ടതാണ്.നിരവയറുമായി അരഞ്ഞാണം ധരിച്ചു കൊണ്ടുള്ള സെറീന വില്ല്യംസിന്റെ ചിത്രവും മറക്കാറായിട്ടില്ലല്ലോ..വീണയും അമൃതയുമെല്ലാം മുന്നോട്ട് വെച്ച ആശയവുമായി നമുക്ക് മുന്നോട്ടു പോകാം..മുലകളെ അല്ല മാതൃത്വത്തെ തുറിച്ചു നോക്കരുത്..കാരണം ഞാൻ എന്റെ കുഞ്ഞിന്റെ അവകാശത്തെ ആണ് നേടികൊടുക്കുന്നത്..

(ലക്ഷ്മി ശങ്കർ ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)