- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ ആദിവാസി പ്രേമം ബ്ലോഗിൽ മാത്രമെന്ന് സോഷ്യൽ മീഡിയയുടെ വിമർശനം; ബാലതാരത്തിനുള്ള അവാർഡ് നേടിയ മണിയെ മറന്ന ലാലിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സൈബർ ലോകം
തിരുവനന്തപുരം: ആദിവാസിക്കുട്ടികൾ മാലിന്യത്തിൽ നിന്ന് ഭക്ഷണം വാരിക്കഴിച്ച സംഭവത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ബ്ലോഗ് എഴുതിയത് രണ്ട് ദിവസം മുമ്പാണ്. ഇതിന് ലാലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയെങ്കിലും വിമർശനം ഉയർത്തുകയാണ് സോഷ്യൽ മീഡിയ. മോഹൻലാലിന്റെ നിലപാട് ആത്മാർത്ഥ ഇല്ലാത്തതാണെന്ന് വിമർശിച്ചാണ് സൈബർ ലോകം രംഗത്തെത്തിയത്. ബ
തിരുവനന്തപുരം: ആദിവാസിക്കുട്ടികൾ മാലിന്യത്തിൽ നിന്ന് ഭക്ഷണം വാരിക്കഴിച്ച സംഭവത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ബ്ലോഗ് എഴുതിയത് രണ്ട് ദിവസം മുമ്പാണ്. ഇതിന് ലാലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയെങ്കിലും വിമർശനം ഉയർത്തുകയാണ് സോഷ്യൽ മീഡിയ. മോഹൻലാലിന്റെ നിലപാട് ആത്മാർത്ഥ ഇല്ലാത്തതാണെന്ന് വിമർശിച്ചാണ് സൈബർ ലോകം രംഗത്തെത്തിയത്.
ബ്ലോഗ് എഴുതിയ മോഹൻലാൽ തന്റെ ഒപ്പം അഭിനയിച്ച മണി എന്ന ആദിവാസി ബാലനെ മറന്നുവെന്ന കാര്യമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം മണി എണ്ണ ആദിവാസി ബാലൻ അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് അക്കൊല്ലത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡും മണി കരസ്ഥമാക്കി.
എന്നാൽ പിന്നീട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച മണി കൂലിപ്പണിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് മണി. ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിന് ശേഷം മണിയുടെ കഷ്ടപ്പാടുകൾ നിരവധി തവണ മാദ്ധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട്. തന്റെ ബ്ലോഗ് പോസ്റ്റിൽ ആദിവാസികൾക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം വിവരിച്ച ഭാഗത്ത് പോലും മോഹൻലാൽ മണിയുടെ പേര് പരാമർശിച്ചിട്ടില്ല.
'കാലാപാനി' 'ഉയരും ഞാൻ നാടാകെ' തുടങ്ങിയ ചിത്രങ്ങളിൽ ആദിവാസികൾക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകളാണ് അദ്ദേഹം പങ്കുവച്ചത്. മാത്രമല്ല, മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആദിവാസിക്കുട്ടികളുടെ ദുരനുഭവത്തിൽ പരിതപിച്ച് ബ്ലോഗ് എഴുതുന്നതിനപ്പുറം മോഹൻലാൽ എന്തു ചെയ്തുവെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.