- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം പിണറായിയെ ലക്ഷ്യമിട്ട്; മറ്റ് പിബി അംഗങ്ങളുടെ നിലപാടുകളും സംശയാസ്പദം; രാജ്യസഭയിലേക്ക് ഒരുവട്ടം കൂടി അയക്കാൻ പാർട്ടി തയാറാകാതിരുന്നതിന്റെ പ്രതിഷേധമാണ് അദ്ദേഹത്തിന്; സിപിഎം അഖിലേന്ത്യാ സെക്രട്ടറിക്കെതിരെ ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം
തിരുവനന്തപുരം: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ സിപിഐഎം പൊളിറ്റ് ബ്യൂറോയുടെ ഇംപീച്ച്മെന്റ് നീക്കത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ലാവലിൻ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇംപീച്ച്മെന്റ് നീക്കം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്നാണ് സമ്മേളനത്തിൽ ഉയർന്ന വിമർശനം. നേമത്ത് നിന്നുള്ള ഒരു പ്രതിനിധിയാണ് ഇത്തരത്തിലുള്ള വിമർശനം ഉയർത്തിയത്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. അപ്പോൾ ഒരിക്കലും നടക്കാത്ത ഇംപീച്ച്മെന്റ് നീക്കം ആ കേസുകൾ കുഴയ്ക്കാനാണ്. യെച്ചൂരി മാത്രമല്ല, മറ്റ് പിബി അംഗങ്ങളുടെ നിലപാടുകളും സംശയാസ്പദമാണ്. അംഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ചയാണ് ഇംപീച്ച്മെന്റ് നീക്കത്തെക്കുറിച്ച് യെച്ചൂരി സൂചന നൽകിയത്. ജുഡീഷ്യറിയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരെ ഇംപ
തിരുവനന്തപുരം: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ സിപിഐഎം പൊളിറ്റ് ബ്യൂറോയുടെ ഇംപീച്ച്മെന്റ് നീക്കത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ലാവലിൻ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇംപീച്ച്മെന്റ് നീക്കം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്നാണ് സമ്മേളനത്തിൽ ഉയർന്ന വിമർശനം.
നേമത്ത് നിന്നുള്ള ഒരു പ്രതിനിധിയാണ് ഇത്തരത്തിലുള്ള വിമർശനം ഉയർത്തിയത്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. അപ്പോൾ ഒരിക്കലും നടക്കാത്ത ഇംപീച്ച്മെന്റ് നീക്കം ആ കേസുകൾ കുഴയ്ക്കാനാണ്. യെച്ചൂരി മാത്രമല്ല, മറ്റ് പിബി അംഗങ്ങളുടെ നിലപാടുകളും സംശയാസ്പദമാണ്. അംഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ചയാണ് ഇംപീച്ച്മെന്റ് നീക്കത്തെക്കുറിച്ച് യെച്ചൂരി സൂചന നൽകിയത്. ജുഡീഷ്യറിയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും ബജറ്റ് സമ്മേളനത്തിൽ തന്നെ അത് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. ഇതിന്റെ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇത് കൂടാതെ യെച്ചൂരിക്ക് അധികാര മോഹമാണെന്ന വിധത്തിലും വിമർശനമുയർന്്‌നു. രാജ്യസഭയിലേക്ക് യെച്ചൂരിയെ ഒരുവട്ടം കൂടി അയക്കാൻ പാർട്ടി തയാറാകാതിരുന്നതിന്റെ പ്രതിഷേധമാണ് യെച്ചൂരിക്കെന്നും അതുകൊണ്ടാണ് പാർട്ടി കോൺഗ്രസിന്റെ തീരുമാനനത്തിന് വിരുദ്ധമായി പല നയങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു. ഡിവൈഎഫ്‌ഐ നേതാവാണ് ഈ വിമർശനം ഉയർത്തിയത്.
അതേസമയം സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിലും സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു. ജില്ലയിൽ സിപിഐഎക്ക് അണികളില്ലെന്നും സിപിഐഎമ്മിനെ കുറ്റം പറഞ്ഞ് അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് സിപിഐ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും പ്രതിനിധികൾ സിപിഐയ്ക്കെതിരേ വിമർശനം തുടർന്നത്.
അതേസമയം, പൊലീസിനെതിരേ പാർട്ടി അംഗങ്ങൾ നടത്തുന്ന വിമർശനത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എതിർത്തിരുന്നു. പൊലീസിന് സ്വാതന്ത്ര്യം കൊടുത്തില്ലെങ്കിൽ സേന നിർവീര്യമാകുമെന്നായിരുന്നു കോടിയേരിയുടെ നിലപാട്. എന്നാൽ ജില്ലാ സമ്മേളന പ്രതിനിധികൾ ഉദാഹരണ സഹിതം പൊലീസിന്റെ പല സിപിഐഎം വിരുദ്ധനിലപാടുകളും ചൂണ്ടിക്കാട്ടുകയും സിപിഐഎം പ്രവർത്തകരെ കേസുകളിൽ കുടുക്കുകയും ചെയ്യുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കോടിയേരി നിലപാട് മയപ്പെടുത്തുമെന്നാണ് വിവരം.
അതേസമയം, ബിജെപി ജില്ലയിൽ ശക്കമായി വളരുകയാണെന്ന ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ട് ശരിയല്ലെന്ന് യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിക്കുകയും ജില്ലയിലാകെ ബിജെപിക്ക് മുന്നേറ്റമുണ്ടാകുകയും ചെയ്ത സാഹചര്യം ഇപ്പോൾ നിലവിലില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.