- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ പ്രതിസന്ധി ഒരു മാസം പിന്നിട്ടിട്ടും എന്തേ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുന്നില്ലെന്നു ജി. സുരേഷ് കുമാർ; പുതിയ തിയേറ്റർ സംഘടന രൂപീകരിക്കുന്നതു പരിഗണനയിൽ; ലിബർട്ടി ബഷീറിന്റെ ഫെഡറേഷനിലെ 30 അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്
കൊച്ചി: സിനിമാ പ്രതിസന്ധി ഒരു മാസം പിന്നിട്ടിട്ടും സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാൻ തയാറാകാത്തതിനെതിരേ വിമർശനം ശക്തമാകുന്നു. ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ സൂപ്പർതാരങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തി. തിയറ്ററുടമകൾ ഏകപക്ഷീയ നിലപാട് തുടരുന്ന സാഹചര്യത്തിലും തിയറ്ററുകൾ അടച്ചിട്ടതിനാലും തിയറ്ററുടമകളെ ഉൾപ്പെടുത്തിയ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും സുരേഷ് കുമാർ പറഞ്ഞു. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ 30 അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും ജി. സുരേഷ് കുമാർ പറഞ്ഞു. ഇവർ പുതിയ സംഘടനയുടെ ഭാഗമാകും. വിജയ് ചിത്രം ഭൈരവ വ്യാഴാഴ്ച പ്രദർശിപ്പിക്കാൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തയ്യാറായിരുന്നില്ല. സംഘടയിലെ ഇരുപതോളം തിയറ്ററുകൾ തീരുമാനം ലംഘിച്ച് സിനിമ റിലീസ് ചെയ്തു. ബി ക്ലാസ് തിയറ്ററുകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ സമരത്തിൽ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും
കൊച്ചി: സിനിമാ പ്രതിസന്ധി ഒരു മാസം പിന്നിട്ടിട്ടും സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാൻ തയാറാകാത്തതിനെതിരേ വിമർശനം ശക്തമാകുന്നു. ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ സൂപ്പർതാരങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തി.
തിയറ്ററുടമകൾ ഏകപക്ഷീയ നിലപാട് തുടരുന്ന സാഹചര്യത്തിലും തിയറ്ററുകൾ അടച്ചിട്ടതിനാലും തിയറ്ററുടമകളെ ഉൾപ്പെടുത്തിയ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും സുരേഷ് കുമാർ പറഞ്ഞു.
ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ 30 അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും ജി. സുരേഷ് കുമാർ പറഞ്ഞു. ഇവർ പുതിയ സംഘടനയുടെ ഭാഗമാകും. വിജയ് ചിത്രം ഭൈരവ വ്യാഴാഴ്ച പ്രദർശിപ്പിക്കാൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തയ്യാറായിരുന്നില്ല. സംഘടയിലെ ഇരുപതോളം തിയറ്ററുകൾ തീരുമാനം ലംഘിച്ച് സിനിമ റിലീസ് ചെയ്തു.
ബി ക്ലാസ് തിയറ്ററുകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ സമരത്തിൽ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഒപ്പമാണ്. ഇവരുടെ കീഴിലുള്ള എൺപതോളം തിയറ്ററുകളിലും ഭൈരവ റിലീസ് ചെയ്തിട്ടുണ്ട്.