തിരുവനന്തപുരം: പന്തളം മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിൽ അയിത്താചരണമെന്ന പേരിൽ വ്യാജപോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്ത ചാനൽ അവതാരകൻ എസ്.ലല്ലുവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.പോസ്റ്റ് ഷെയർ ചെയത്ത് നല്ല ഉദ്ദേശത്തോടെയല്ല എന്നായിരുന്നു വിമർശനം. താൻ നല്ല ഉദ്ദേശത്തോടെയാണ് പോസ്റ്റിട്ടതെന്ന് ലല്ലു വിശദീകരിച്ചെങ്കിലും വിമർശകർ ആഞ്ഞടിച്ചതോടെ പോസ്റ്റ് പിൻവലിച്ചു.

ദേവി നായരാണോ? അതോ നമ്പൂരിയോ? ഹിന്ദു ഐക്യം വരുന്ന വഴി എന്നായിരുന്നു ഷെയർ ചെയ്ത പോസ്റ്റിനൊപ്പമുള്ള ലല്ലുവിന്റെ കമന്റ്.

ലല്ലുവിന്റെ വിശദീകരണം ഇങ്ങനെ:

പന്തളത്തെ അമ്പലവുമായി ബന്ധപ്പെട്ട പോസ്റ്റർ ഷെയർ ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ല എന്ന വിമർശനങ്ങൾ കണ്ടു.. നല്ല ഉദ്ദേശത്തോടെ തന്നെയാണ് പോസ്റ്റിട്ടതെന്ന് കമന്റുകൾക്കുള്ള മറുപടിയായും വിളിച്ച .പല സുഹുത്തുക്കളോടും കാര്യ കാരണ സഹിതം വ്യക്തമാക്കിയതാണ്. മുഖമില്ലാതെ വന്ന് തെറി പറയുന്നവരോട് ഒന്നും പറയാനില്ല. ഞാൻ വ്യാജ വാർത്ത ചമച്ചു എന്ന മട്ടിലും കമന്റുകൾ കണ്ടു. അതിനോടും ഒന്നും പറയാനില്ല. നോട്ടീസിന് പിന്നിൽ ആരായാലും കണ്ടെത്തണമെന്ന നിലപാടിൽ ഒരു ' മാറ്റവുമില്ല.. നമ്മളെത്ര ജനാധിപത്യ വാദിയായി കമന്റ് ബോക്‌സ് തുറന്നു വച്ചാലും ഇതിൽ ജനാധിപത്യം എന്നത് അകലെയാണെന്നാണ് മനസിലാകുന്നത്. അതു കൊണ്ട് കമന്റ് ബോക്‌സ് സുഹൃത്തുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ്. വെറുതേ വഴിയിൽ കൂടി പോകുന്നവർക്ക് കേറി നിരങ്ങാൻ പറ്റില്ലന്ന് സാരം.