- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മ'യെ കണ്ടപ്പോൾ നടുവൊടിഞ്ഞു വീണ നായരെ പിണറായി വീണ്ടും സിനിമയിലെടുത്തേ...! റിട്ടയർ ചെയ്ത് പതിനെട്ട് വർഷങ്ങൾക്കു ശേഷം മുൻ ചീഫ് സെക്രട്ടറി സി പി നായരെ അതേ റാങ്കിൽ വീണ്ടും നിയമിച്ചതിന്റെ പിന്നിലെ കാരണം തിരക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: അമൃതാനന്ദമയിയുടെ ഭക്തനായ മുൻ ചീഫ് സെക്രട്ടറി സിപി നായരെ വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനിൽ നിയമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മുമ്പ് അമൃതാനന്ദമയിയെ ഒരു ചടങ്ങിന്റെ സ്‌റ്റേജിൽവച്ച് സാഷ്ടാംഗം പ്രണമിക്കുന്ന സിപി നായരുടെ ചിത്രം പോസ്റ്റുചെയ്താണ് അദ്ദേഹത്തെ ഭരണപരിഷ്‌കാര കമ്മിഷൻ അംഗമായി നിയമിക്കുന്നതിനെതിരെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത സത്‌നാംസിങ് മരിച്ചതിന്റെ നാലാം വാർഷികത്തിൽ ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഒരു അമ്മ ഭക്തനെ പിണറായി സർക്കാർ വി എസ് ചെയർമാനായ കമ്മിറ്റിയിൽ നിയമിച്ചതിനെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ. സത്‌നാംസിംഗിന്റെ മരണത്തിൽ നീതിതേടി അച്ഛൻ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപി നായരെ പോലെ ഒരു അമ്മ ഭക്തനെ സിപിഐ(എം) നേതൃത്വം നൽകുന്ന സർക്കാർ ഒരു വലിയ പദവി നൽകി സർവീസിൽ എത്തിക്കുന്നതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയ
തിരുവനന്തപുരം: അമൃതാനന്ദമയിയുടെ ഭക്തനായ മുൻ ചീഫ് സെക്രട്ടറി സിപി നായരെ വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനിൽ നിയമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം.
മുമ്പ് അമൃതാനന്ദമയിയെ ഒരു ചടങ്ങിന്റെ സ്‌റ്റേജിൽവച്ച് സാഷ്ടാംഗം പ്രണമിക്കുന്ന സിപി നായരുടെ ചിത്രം പോസ്റ്റുചെയ്താണ് അദ്ദേഹത്തെ ഭരണപരിഷ്‌കാര കമ്മിഷൻ അംഗമായി നിയമിക്കുന്നതിനെതിരെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത സത്‌നാംസിങ് മരിച്ചതിന്റെ നാലാം വാർഷികത്തിൽ ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഒരു അമ്മ ഭക്തനെ പിണറായി സർക്കാർ വി എസ് ചെയർമാനായ കമ്മിറ്റിയിൽ നിയമിച്ചതിനെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ.
സത്‌നാംസിംഗിന്റെ മരണത്തിൽ നീതിതേടി അച്ഛൻ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപി നായരെ പോലെ ഒരു അമ്മ ഭക്തനെ സിപിഐ(എം) നേതൃത്വം നൽകുന്ന സർക്കാർ ഒരു വലിയ പദവി നൽകി സർവീസിൽ എത്തിക്കുന്നതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ മിക്കവയും.
മുമ്പ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അമൃതാനന്ദമയിക്കു മുന്നിൽ കമഴ്ന്നുവീണ് നമസ്‌കരിക്കുന്ന സിപി നായരുടെ ചിത്രം സഹിതമാണ് പോസ്റ്റുകൾ മിക്കവയും. സത്‌നാംസിംഗിന്റെ കേസ്് അന്വേഷിച്ച എഡിജിപി ബി സന്ധ്യയും അമൃതാനന്ദമയി ഭക്തയായിരുന്നത് മുമ്പ് ഏറെ വിമർശനം നേരിട്ടിരുന്നു. ഇത്തരത്തിൽ അമ്മഭക്തർ അധികാര സ്ഥാനങ്ങളിൽ സർക്കാരുകളുടെ പ്രോത്സാഹനം തേടിയെത്തുന്നതിനെ മിക്ക പോസ്റ്റുകളിലും വിമർശിക്കുന്നു. സന്ധ്യയുടെ അമ്മ ഭക്തി നേരത്തെയും ഏറെ വിമർശനം നേരിട്ടിരുന്നു.
ചീഫ് സെക്രട്ടറിയായിരിക്കെ റിട്ടയർ ചെയ്ത് പതിനെട്ട് വർഷങ്ങൾക്കുശേഷമാണ് സിപി നായർക്ക് വീണ്ടും അത്തരമൊരു പദവി സർക്കാർ നൽകുന്നത്. 1950 കേരള സർക്കാർ സർവീസിലുണ്ടായിരുന്ന സി പി നായർ 1998ലാണ് വിരമിച്ചത്. അക്കാലയളവിലെ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ എന്തരോ മഹാനുഭാവലു എന്നപേരിൽ 2012ൽ സിപി നായർ പുറത്തിറക്കിയ സർവീസ് സ്‌റ്റോറിയും വൻ ചർച്ചയായിരുന്നു.
അരനൂറ്റാണ്ടുകാലത്തെ കേരള രാഷ്ട്രീയ ചരിത്രമായിരുന്നു ഇതിൽ വിശകലനം ചെയ്തിരുന്നത്. ഇക്കാലത്തെ എല്ലാ മുഖ്യമന്ത്രിമാരെപ്പറ്റിയും വാചാലനായ സിപി നായർ എകെ ആന്റണിയെ കാര്യമായി പരാമർശിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അന്ന് ഉയർന്നത്.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിന് പിന്നാലെ സിപി നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ അദ്ദേഹത്തെ മലയാലപ്പുഴ ക്ഷേത്രത്തിൽ വച്ച് തടഞ്ഞതും വലിയ വാർത്തയായി. അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പത്തനംതിട്ടയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളായിരുന്നു പ്രതികൾ.
കേസ് പിൻലിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരുമാനമെടുത്തത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഭരണപരിഷ്‌കാര കമ്മീഷനിൽ അദ്ദേഹത്തിന്റെ നിയമനത്തിനു പിന്നാലെ അമൃതാനന്ദമയിയുമായുള്ള അടുപ്പം ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.