തിരുവനന്തപുരം: ബീസ്റ്റ് ചിത്രത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശത്തിൽ വിമർശനവുമായി സോഷ്യൽ മീഡിയ. ഷൈൻ ടോം ചാക്കോയുടെ നടപടിക്കെതിരെ വിമർശനവുമായി വിജയ് ആരാധകർ രംഗത്തുവന്നു. ചിത്രത്തിൽ ഷൈൻ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'ബീസ്റ്റ്' താൻ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകൾ കണ്ടിരുന്നുവെന്നും ഷൈൻ പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

'ട്രോളുകൾ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകൾ നല്ലതാണല്ലോ. വിജയിന്റെ 'പോക്കിരി' കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. 'ബീസ്റ്റി'ൽ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീർക്കുക എന്നൊക്കെ പറഞ്ഞാൽ...'- ഷൈൻ പറഞ്ഞു. കൂടാതെ ചിത്രത്തിൽ ഷൈനിനെ വിജയ് ക്കുന്ന രംഗമുണ്ട്. അത് പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നാണ് ഷൈൻ പറഞ്ഞത്. ട്വിറ്ററിൽ ഒട്ടേറെയാളുകളാണ് ഷൈനിനെ വിമർശിച്ച് രംഗത്ത് വന്നത്.

'ബീസ്റ്റ്' ഇഷ്ടമായില്ലെങ്കിൽ ഷൈൻ എന്തിനാണ് അഭിനയിച്ചത്. സംവിധായകൻ നെൽസൺ ദിലീപ് കുമാറിനോട് പറയാമായിരുന്നില്ല ഓസ്‌കറാണ് തന്റെ ലക്ഷ്യമെന്ന്. നല്ല പ്രതിഫലം വാങ്ങിയതിന് ശേഷം സിനിമ കണ്ടില്ലെന്ന് പറയുന്നതെന്തിന്-?' ഒരാൾ ചോദിച്ചു.

ഏപ്രിൽ 13-നാണ് 'ബീസ്റ്റ്' റിലീസ് ചെയ്തത്. വിജയിന് പുറമേ പൂജഡ ഹെഗ്ഡെ, സെൽവരാഘവൻ തുടങ്ങിയവരായിരുന്നു പ്രധാനതാരങ്ങൾ. വിണിജ്യമായി വിജയമായിരുന്നുവെങ്കിലും ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ഫൈറ്റർ ജെറ്റ് രംഗമെല്ലാം കടുത്ത വിമർശനത്തിന് കാരണമായി തീർന്നിരുന്നു.