- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബും ബുർഖയും ഉപേക്ഷിച്ച സൗദി രാജകുമാരിയുടെ വാർത്ത ഷെയർ ചെയ്ത ആഷിഖ് അബുവിനു ഫേസ്‌ബുക്കിൽ വിമർശനക്കുറിപ്പുകൾ; 'ഇടുക്കി ഗോൾഡി'നെയും റിമ കല്ലിങ്കലിനെയും പരാമർശിച്ചു വിയോജിപ്പ്
തിരുവനന്തപുരം: സൗദി രാജകുമാരി ഹിജാബും ബുർഖയും ഉപേക്ഷിച്ച വാർത്ത ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത സംവിധായകൻ ആഷിഖ് അബുവിനു ഫേസ്‌ബുക്കിൽ പൊങ്കാല. ആഷിഖ് സംവിധാനം ചെയ്ത 'ഇടുക്കി ഗോൾഡ്' എന്ന സിനിമയെയും ആഷിഖിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെയും പരാമർശിച്ചും വിയോജനക്കുറിപ്പുകൾ ഫേസ്‌ബുക്കിൽ കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കു മേൽ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങൾ ചോദ്യം ചെയ്തു കൊണ്ടാണ് അമീറ എന്ന രാജ കുമാരി തന്റെ ബുർഖയും ഹിജാബും എന്നന്നേക്കുമായി ഉപേക്ഷിച്ചത്. വിവിധ മാദ്ധ്യമങ്ങൾ ഇതു വാർത്തയാക്കുകയും ചെയ്തിരുന്നു. വാർത്ത വന്നതോടെ ആഷിഖ് അബു ഇതു ഷെയർ ചെയ്യുകയും ചെയ്തു. ഇതാണ് പലരെയും ചൊടിപ്പിച്ചത്. വൻ വിമർശനങ്ങൾ ഉന്നയിച്ച് മതാനുകൂലികൾ രംഗത്തെത്തുകയായിരുന്നു. 'നീ കരുതും പോലെ സൗദിയിൽ മാറ്റങ്ങൾ വരുത്താൻ കല്ലിങ്കലിന്റെ വകയിൽ സ്ത്രീധനം കിട്ടിയതല്ല സൗദിയെന്നും ഇന്ത്യയിലെ സ്ത്രീകളേക്കാൽ സുരക്ഷിതരാണ് സൗദിയിലെ സ്ത്രീകളെന്നും' ഇവർ പറയുന്നു. ആഷിഖ്
തിരുവനന്തപുരം: സൗദി രാജകുമാരി ഹിജാബും ബുർഖയും ഉപേക്ഷിച്ച വാർത്ത ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത സംവിധായകൻ ആഷിഖ് അബുവിനു ഫേസ്‌ബുക്കിൽ പൊങ്കാല. ആഷിഖ് സംവിധാനം ചെയ്ത 'ഇടുക്കി ഗോൾഡ്' എന്ന സിനിമയെയും ആഷിഖിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെയും പരാമർശിച്ചും വിയോജനക്കുറിപ്പുകൾ ഫേസ്‌ബുക്കിൽ കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സ്ത്രീകൾക്കു മേൽ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങൾ ചോദ്യം ചെയ്തു കൊണ്ടാണ് അമീറ എന്ന രാജ കുമാരി തന്റെ ബുർഖയും ഹിജാബും എന്നന്നേക്കുമായി ഉപേക്ഷിച്ചത്. വിവിധ മാദ്ധ്യമങ്ങൾ ഇതു വാർത്തയാക്കുകയും ചെയ്തിരുന്നു.
വാർത്ത വന്നതോടെ ആഷിഖ് അബു ഇതു ഷെയർ ചെയ്യുകയും ചെയ്തു. ഇതാണ് പലരെയും ചൊടിപ്പിച്ചത്. വൻ വിമർശനങ്ങൾ ഉന്നയിച്ച് മതാനുകൂലികൾ രംഗത്തെത്തുകയായിരുന്നു.
'നീ കരുതും പോലെ സൗദിയിൽ മാറ്റങ്ങൾ വരുത്താൻ കല്ലിങ്കലിന്റെ വകയിൽ സ്ത്രീധനം കിട്ടിയതല്ല സൗദിയെന്നും ഇന്ത്യയിലെ സ്ത്രീകളേക്കാൽ സുരക്ഷിതരാണ് സൗദിയിലെ സ്ത്രീകളെന്നും' ഇവർ പറയുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്തു സന്ദേശമാണു നൽകുന്നതെന്നും പലരും ചോദിച്ചു.
'മദ്യപിക്കുന്ന ഭാര്യമാർ ഉള്ളവർക്ക് അച്ചടക്കമുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ചൊറിച്ചിൽ വരുന്നത് സ്വാഭാവികം...' എന്നായിരുന്നു മറ്റൊരു കമന്റ്. സ്വന്തം നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾ നോക്കാതെ സൗദിയിലേക്കു കണ്ണു നട്ടിരിക്കുകയാണ് ആഷിഖെന്നാണു മറ്റൊരു വിമർശനം. നിരവധി പേർ ആഷിഖിനെ അനുകൂലിച്ചും കമന്റുകളിട്ടിട്ടുണ്ട്.
സൗദിയിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് അമീറ ഇതിനു മുമ്പും രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുഇടങ്ങൾ സ്ത്രീകൾക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളിൽ ചെലവഴിക്കാനും വിസമ്മതിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായിരുന്നു അമീറ. സ്ത്രീകൾക്കു മേൽ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ അവകാശ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുർഖയും ഉപേക്ഷിക്കാൻ ഇവർ തയ്യാറായത്.