- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാമിനെ അധിക്ഷേപിച്ചതിന് പിന്നാലെ പെമ്പിളൈ ഒരുമയേയും തൊട്ട മന്ത്രി മണിക്ക് പണികിട്ടി; മണി വാക്കുകൾ കരുതി പറയണമായിരുന്നു എന്ന് വിമർശിച്ച് മന്ത്രി ബാലനും ശ്രീമതിയും ടിഎൻ സീമയും; സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി രാജിവച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ സമരം തുടങ്ങുമ്പോൾ പ്രതിഷേധം ശക്തമാക്കാനുറച്ച് പ്രതിപക്ഷവും ബിജെപിയും
ദേവികുളം: സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ചെറ്റെയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും പെമ്പിളൈ ഒരുമയ്‌ക്കെതിരെ അശ്‌ളീലച്ചുവയോടെ പരാമർശിക്കുകയും ചെയ്ത മന്ത്രി എംഎം മണിക്ക് പാർട്ടിയിൽ നിന്നുതന്നെ അതിരൂക്ഷ വിമർശനം ഉയരുന്നു. മന്ത്രിയെന്ന നിലവിട്ട് പണ്ട് പുലിവാലുപിടിച്ച വൺ.. ടു.. ത്രീ പ്രസംഗത്തിന്റെ നിലവാരത്തിലേക്ക് മണി തരംതാണ പരാമർശങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നാണ് വിമർശനം ഉയരുന്നത്. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല, സിപിഐയും മുൻ സഖ്യകക്ഷിയായ ആർഎസ്‌പിയും മണിക്കെതിരെ തിരിഞ്ഞതിന് പിന്നാലെ ഇപ്പോൾ മന്ത്രി എകെ ബാലനും അന്നത്തെ സമരകാലത്ത് പെമ്പിളൈ ഒരുമൈയെ ആശ്വസിപ്പിക്കാനെത്തിയ മുതിർന്ന സി.പി.എം നേതാവ് പികെ ശ്രീമതിയും എല്ലാം മണിയുടെ പ്രസംഗത്തെ അപലപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. മന്ത്രിയായതിന് പിന്നാലെ തന്നെ മണിയാശാന്റെ പ്രതികരണങ്ങൾ പാർട്ടിക്ക് തലവേദനയാകുമെന്ന നിലയിൽ ചർച്ചകൾ വന്നിരുന്നു. ഇതിനെതിരെ വളരെ സംയമനത്തോടെ പ്രതികരിച്ച മന്ത്രി ഇപ്പോൾ ശ്രീറാമിനെതിരെയും പെമ്പിളൈ ഒരുമയ്‌ക്കെതിരെയും ഇടുക്കിയിൽ സ്വന്തം
ദേവികുളം: സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ചെറ്റെയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും പെമ്പിളൈ ഒരുമയ്‌ക്കെതിരെ അശ്‌ളീലച്ചുവയോടെ പരാമർശിക്കുകയും ചെയ്ത മന്ത്രി എംഎം മണിക്ക് പാർട്ടിയിൽ നിന്നുതന്നെ അതിരൂക്ഷ വിമർശനം ഉയരുന്നു. മന്ത്രിയെന്ന നിലവിട്ട് പണ്ട് പുലിവാലുപിടിച്ച വൺ.. ടു.. ത്രീ പ്രസംഗത്തിന്റെ നിലവാരത്തിലേക്ക് മണി തരംതാണ പരാമർശങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നാണ് വിമർശനം ഉയരുന്നത്.
പ്രതിപക്ഷത്തുനിന്ന് മാത്രമല്ല, സിപിഐയും മുൻ സഖ്യകക്ഷിയായ ആർഎസ്‌പിയും മണിക്കെതിരെ തിരിഞ്ഞതിന് പിന്നാലെ ഇപ്പോൾ മന്ത്രി എകെ ബാലനും അന്നത്തെ സമരകാലത്ത് പെമ്പിളൈ ഒരുമൈയെ ആശ്വസിപ്പിക്കാനെത്തിയ മുതിർന്ന സി.പി.എം നേതാവ് പികെ ശ്രീമതിയും എല്ലാം മണിയുടെ പ്രസംഗത്തെ അപലപിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
മന്ത്രിയായതിന് പിന്നാലെ തന്നെ മണിയാശാന്റെ പ്രതികരണങ്ങൾ പാർട്ടിക്ക് തലവേദനയാകുമെന്ന നിലയിൽ ചർച്ചകൾ വന്നിരുന്നു. ഇതിനെതിരെ വളരെ സംയമനത്തോടെ പ്രതികരിച്ച മന്ത്രി ഇപ്പോൾ ശ്രീറാമിനെതിരെയും പെമ്പിളൈ ഒരുമയ്‌ക്കെതിരെയും ഇടുക്കിയിൽ സ്വന്തം അണികൾക്കിടയിൽ എത്തിയപ്പോൾ നിലമറന്ന് സംസാരിച്ചത് വലിയ തലവേദനയായി മാറിയിരിക്കുകയാണ് പാർട്ടിക്ക്. മണി ഒരിക്കലും ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നാണ് മന്ത്രി എകെ ബാലൻ പ്രതികരിച്ചത്. ഇതിന് പിന്നാലെ മണിയെ തള്ളി സിപിഎമ്മിന്റെ വനിതാ നേതാക്കളായ പികെ ശ്രീമതിയും ടിഎൻ സീമയും രംഗത്തെത്തി. ഇത്തരമൊരു പരാമർശം മന്ത്രിയിൽ നിന്ന് വന്നത് അതീവ ദുഃഖകരമാണെന്ന് ആണ് ശ്രീമതി പ്രതികരിച്ചത്.
അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിൽ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു മന്ത്ര്ിയുടെ വാചകമടി. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മണിയുടെ പരാമർശം. വി.എസിന്റെ കാലത്ത് മൂന്നാർ ഒഴിപ്പക്കലിനെത്തിയ കെ.സുരേഷ്‌കുമാറിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ അദ്ദേഹം അഴിച്ചുവിട്ടു. സുരേഷ് കുമാർ വെറും കള്ളുകുടിയനാണ്.
മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്‌സ് കണക്കിനായിരുന്നു ബ്രാൻഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡിവൈഎസ്‌പിയുണ്ടായിരുന്നു. എല്ലാരും കൂടിയായിരുന്നു പരിപാടി-മണി പറഞ്ഞു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മുഴുവൻ അമ്മമാരേയും സഹോദരിമാരേയും അപമാനിക്കുന്ന പ്രസംഗമാണ് നടന്നതെന്നും മന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ പ്രതിഷേധം ശക്തമാകുകയാണ്. ശക്തമായ വാക്കുകളുമാണ് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പ്രതികരിച്ചത്.
നീയൊക്കെ ഒരു ആണാണോ.. കാലിൽ വീണ് മന്നിപ്പ് കേൾക്കാതെ വിടമാട്ടോം... അതുവരേയ്ക്കും ഉണ്ണാവ്രതം.. മൊത്തം പെണ്ണുങ്ങളേയും അപമാനിക്കാൻ അവനെന്ത് അധികാരം ഇത്തരത്തിൽ പെണ്ണുങ്ങളെ അപമാനിച്ച മന്ത്രി ഒരു ആണാണോ.. ത്ഫൂ.. എന്ന് ചീത്തവിളിച്ചുകൊണ്ടാണ് ഗോമതി പ്രതികരിച്ചത്. മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രഖ്യാപിച്ച് മൂന്നാർ ടൗണിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും സംഘവും മൂന്നാറിൽ സമരം തുടങ്ങിയിരിക്കുകയാണിപ്പോൾ.
ഇതോടെ മൂന്നാറിലെ പെൺകൂട്ടായ്മയുടെ ചൂടറിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തലവേദന മണിയുടെ വാചകമടിയോടെ പിണറായി സർക്കാർ ചോദിച്ചുവാങ്ങുന്ന നിലയിലേക്കും കാര്യങ്ങൾ എത്തി. കാലിൽ വീണ് മാപ്പുപറയുന്നതുവരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് തോട്ടം തൊഴിലാളികൾ സമരരംഗത്തിറങ്ങിയിരിക്കുകയാണ് മൂന്നാറിൽ. ഉച്ചയോടെ മൂന്നാർ ടൗണിൽ പ്രകടനവും സമരവും ആരംഭിച്ചുകഴിഞ്ഞു.
കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണ് സമരരംഗത്തേക്ക് എന്നാണ് സൂചന. ഇതിനെ എങ്ങനെ നേരിടണമെന്ന ആലോചന സർക്കാർ തലത്തിലും തുടങ്ങിക്കഴിഞ്ഞു. എന്നാൽ മണിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സും ബിജെപിയും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതോടെ കയ്യേറ്റവിഷയത്തിനപ്പുറം പുതിയ തലത്തിലേക്ക് മൂന്നാർ വിഷയം എത്തുകയാണ്.