- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർഫിങ് ഹോളിഡേയ്ക്കിടയിൽ മുഖം കഴുകാനായി കൈ വെള്ളത്തിൽ ഇട്ടു; നിമിഷനേരം കൊണ്ട് മുതല കടിച്ചെടുത്തുകൊണ്ട് പോയി; ശ്രീലങ്കയിൽ കൊല്ലപ്പെട്ടത് 24കാരനായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ
ശ്രീലങ്കയിൽ സർഫിങ് ഹോളിഡേയ്ക്ക് പോയ ഫിനാൻഷ്യൽ ടൈംസ് ലേഖകൻ പോൾ മാക് ക്ലീനെ(24) മുതല പിടിച്ച് കൊന്നുവെന്ന് സൂചന. സർഫിങ് ഹോളിഡേ്ക്കിടയിൽ മുഖം കഴുകാനായി പോൾ ലഗൂണിലെ വെള്ളത്തിൽ കൈ ഇട്ടതിനെ തുടർന്നായിരുന്നു വെള്ളത്തിനടിയിൽ നിന്നും മുതല കുതിച്ചെത്തി ഈ ബ്രിട്ടീഷ് പത്രപ്രവർത്തകനെ കടിച്ചെടുത്തുകൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനാകുന്നതിന് മുമ്പ് പോൾ തന്റെ കൈകൾ പരിഭ്രമത്തോടെ വീശിയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഈസ്റ്റ് ശ്രീലങ്കയിലെ അറുഗാം ബേയ്ക്ക് സമീപത്തുള്ള ബ്രിട്ടീഷുകാർക്ക് ഏറെ ഇഷ്ടപ്പെട്ട സർഫിങ് ഏരിയായ എലഫന്റ് റോക്കിലാണ് ബുധനാഴ്ച അപകടം സംഭവിച്ചിരിക്കുന്നത്. പോൾ ഇവിടെ വച്ച് സർഫിങ് പരിശീലിക്കുകയായിരുന്നുവെന്നാണ് സമീപത്തെ സഫ സർഫ് സ്‌കൂളിന്റെ ഉടമയായ ഫവാസ് ലഫീർ വെളിപ്പെടുത്തുന്നത്. പോളിനെ വെള്ളത്തിലേക്ക് മുതല വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്ത് മീൻപിടിത്തക്കാർ സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തെ തുടർന്ന് ഉടൻ പൊലീസിനെ വിളിച്ച് വരുത്ത
ശ്രീലങ്കയിൽ സർഫിങ് ഹോളിഡേയ്ക്ക് പോയ ഫിനാൻഷ്യൽ ടൈംസ് ലേഖകൻ പോൾ മാക് ക്ലീനെ(24) മുതല പിടിച്ച് കൊന്നുവെന്ന് സൂചന. സർഫിങ് ഹോളിഡേ്ക്കിടയിൽ മുഖം കഴുകാനായി പോൾ ലഗൂണിലെ വെള്ളത്തിൽ കൈ ഇട്ടതിനെ തുടർന്നായിരുന്നു വെള്ളത്തിനടിയിൽ നിന്നും മുതല കുതിച്ചെത്തി ഈ ബ്രിട്ടീഷ് പത്രപ്രവർത്തകനെ കടിച്ചെടുത്തുകൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനാകുന്നതിന് മുമ്പ് പോൾ തന്റെ കൈകൾ പരിഭ്രമത്തോടെ വീശിയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഈസ്റ്റ് ശ്രീലങ്കയിലെ അറുഗാം ബേയ്ക്ക് സമീപത്തുള്ള ബ്രിട്ടീഷുകാർക്ക് ഏറെ ഇഷ്ടപ്പെട്ട സർഫിങ് ഏരിയായ എലഫന്റ് റോക്കിലാണ് ബുധനാഴ്ച അപകടം സംഭവിച്ചിരിക്കുന്നത്.
പോൾ ഇവിടെ വച്ച് സർഫിങ് പരിശീലിക്കുകയായിരുന്നുവെന്നാണ് സമീപത്തെ സഫ സർഫ് സ്‌കൂളിന്റെ ഉടമയായ ഫവാസ് ലഫീർ വെളിപ്പെടുത്തുന്നത്. പോളിനെ വെള്ളത്തിലേക്ക് മുതല വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്ത് മീൻപിടിത്തക്കാർ സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തെ തുടർന്ന് ഉടൻ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നുവെങ്കിലും നദിയിൽ ഏറെ വെള്ളമുള്ളതിനാലും ആഴമുള്ളതിനാലും അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. തുടർന്ന് പോളിന്റെ മൃതദേഹം കണ്ടെത്താനായി നേവിയും ആർമിയും ടാസ്‌ക് ഫോഴ്‌സും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വൈകാതെ മൃതദേഹം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
മുതലകൾ മനുഷ്യരെ ഇത്തരത്തിൽ കടിച്ചെടുത്തുകൊണ്ടു പോയാൽ മൃതദേഹം സാധാരണ ചെളിയിൽ ഒളിപ്പിച്ച് വയ്ക്കാറാണ് പതിവെന്നാണ് ലഫീർ പറയുന്നത്. എലിഫെന്റ് റോക്ക് സാധാരണ സർഫിംഗിന് സുരക്ഷിതമായ മേഖലയാണ്. ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ഇവിടെ അരങ്ങേറുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ലഗൂണിന് ചുറ്റും നിരവധി പേരാണ് തടിച്ച് കൂടിയിരിക്കുന്നത്. ഈ പ്രദേശത്ത് വിവിധ ജലാശയങ്ങളിൽ നിരവധി മുതലകൾ അധിവസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഗാൽനെവയിലെ പുൽനെവ തടാകത്തിലെ മുതല 13 കാരിയെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് പോയിരുന്നു.
ഇതിന് പുറമെ 2016 ജൂലൈയിൽ 60 വയസുള്ള ഒരു ശ്രീലങ്കക്കാരൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാമൻതുറൈയിലെ പായിൻഡാൻ നദിയിൽ മത്സ്യം പ ിടിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഇയാളെ മുതലപിടിച്ചെടുത്തുകൊണ്ടു പോയത്. തങ്ങളുടെ ശക്തമായ വാലുപയോഗിച്ചാണ് മുതലകൾ മണിക്കൂറിൽ 25 മൈൽ വേഗതയിൽ ജലത്തിൽ നീന്തുന്നത്. ആഫ്രിക്കയിൽ മാത്രം വർഷം തോറും നൂറു കണക്കിന് പേരെ മുതലകൾ ആക്രമിച്ച് കൊല്ലുന്നുണ്ട്. ബുധനാഴ്ച മുതല കടിച്ചെടുത്തുകൊണ്ടു പോയ പോൾ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫ്രഞ്ചിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി നേടിയ വ്യക്തിയാണ്. 2015 സെപ്റ്റംബർ മുതലാണ് ഫിനാൻഷ്യൽ ടൈംസിൽ ജോലി ചെയ്യാനാരംഭിച്ചത്. കുറച്ച് നാൾ മുമ്പ് വരെ ബ്രസൽസിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നും പത്രത്തിന് വേണ്ടി ബ്രെക്‌സിറ്റ് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു ഇദ്ദേഹം. സറെയിലെ തെയിംസ് ഡിട്ടനിൽ സഹോദരനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു പോൾ കഴിഞ്ഞിരുന്നത്.