- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പിക്കൈയിൽ കടിച്ചുതൂങ്ങി മുതല; അതിജീവിച്ച് കുട്ടിയാന; വൈറലായ ഈ വീഡിയോ ഒരാഴ്ച്ചയ്ക്കിടെ കണ്ടത് ഏഴ് ലക്ഷം പേർ
മലാവി: ദാഹം ശമിപ്പിക്കാൻ ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയെ മുതല ആക്രമിച്ചു. വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയിൽ മുതല പിടികൂടിയതോടെ രക്ഷപെടാനുള്ള കുട്ടിയാനയുടെ പരാക്രമം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അത്യന്തം നാടകീയത നിറഞ്ഞതാണ് ഈ വീഡിയോ. മലാവിയിലെ ലിവോൻഡൽ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് പറയുന്നത്. വെള്ളം കുടിക്കാനായി തടാകത്തിനടുത്തേക്ക് എത്തിയതായിരുന്നു ആ ആനക്കൂട്ടം. പൊടുന്നനേയാണ് കൂട്ടത്തിൽ മുന്നിലുണ്ടായിരുന്ന കുട്ടിയാനയുടെ നേരെ ഒരു മുതല ചാടിവീഴുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയ കുട്ടിയാന മുതലയുടെ പിടിവിടീക്കാൻ കുടഞ്ഞൊക്കെ നോക്കി. മുതലയുടെ പിടി വിടുവിക്കാൻ കുട്ടിയാന പരമാവധി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മുതലയുണ്ടോ പിടിവിടുന്നു. ഒടുവിൽ കുട്ടിയാനയുടെ രക്ഷയ്ക്ക് മറ്റൊരാനയെത്തി. വലിയ ആനയുടെ രക്ഷാപ്രവർത്തനത്തിൽ കുട്ടിയാന രക്ഷപെട്ടു. ബയോ മെഡിക്കൽ ശാസ്ത്രജ്ഞനായ മകാങ്കയാണ് ഈ വീഡിയോ ചിത്രീകരിച്ച് ഷെയർ ചെയ്തത്. ഏപ്രിൽ 11 ന് അപ്‌ലോഡ് ചെയ്ത് ദൃശ്യം ഇത
മലാവി: ദാഹം ശമിപ്പിക്കാൻ ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയെ മുതല ആക്രമിച്ചു. വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയിൽ മുതല പിടികൂടിയതോടെ രക്ഷപെടാനുള്ള കുട്ടിയാനയുടെ പരാക്രമം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അത്യന്തം നാടകീയത നിറഞ്ഞതാണ് ഈ വീഡിയോ.
മലാവിയിലെ ലിവോൻഡൽ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് പറയുന്നത്. വെള്ളം കുടിക്കാനായി തടാകത്തിനടുത്തേക്ക് എത്തിയതായിരുന്നു ആ ആനക്കൂട്ടം. പൊടുന്നനേയാണ് കൂട്ടത്തിൽ മുന്നിലുണ്ടായിരുന്ന കുട്ടിയാനയുടെ നേരെ ഒരു മുതല ചാടിവീഴുന്നത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയ കുട്ടിയാന മുതലയുടെ പിടിവിടീക്കാൻ കുടഞ്ഞൊക്കെ നോക്കി. മുതലയുടെ പിടി വിടുവിക്കാൻ കുട്ടിയാന പരമാവധി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മുതലയുണ്ടോ പിടിവിടുന്നു. ഒടുവിൽ കുട്ടിയാനയുടെ രക്ഷയ്ക്ക് മറ്റൊരാനയെത്തി. വലിയ ആനയുടെ രക്ഷാപ്രവർത്തനത്തിൽ കുട്ടിയാന രക്ഷപെട്ടു.
ബയോ മെഡിക്കൽ ശാസ്ത്രജ്ഞനായ മകാങ്കയാണ് ഈ വീഡിയോ ചിത്രീകരിച്ച് ഷെയർ ചെയ്തത്. ഏപ്രിൽ 11 ന് അപ്‌ലോഡ് ചെയ്ത് ദൃശ്യം ഇതുവരെ ഏഴ് ലക്ഷം പേരാണ് കണ്ടത്.