- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുറ്റുമതിൽ തീർത്ത കൊട്ടാരത്തിൽ താമസിക്കുന്ന കോടീശ്വരൻ; എന്നിട്ടും സ്വത്തുക്കൾ സഹോദരങ്ങൾക്ക് പോകാതിരിക്കാൻ അമ്മയുടെ വിൽപ്പത്രം തിരുത്തി; അമേരിക്കയിൽ താമസിക്കുന്ന സഹോദരന്റെ പരാതിയിൽ ലണ്ടനിലെ ഇന്ത്യൻ കോടീശ്വരൻ ജയിലിലേക്ക്
മനുഷ്യന്റെ അത്യാർത്തി ഒരിക്കലും തീരില്ല. എത്രയുണ്ടെങ്കിലും മറ്റൊരാൾ നന്നാകുന്നത് ചിലർക്ക് സഹിക്കുകയുമില്ല. കോടീശ്വരനായ ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ സഹോദരങ്ങൾക്ക് ലഭിക്കാതിരിക്കാൻ മരിച്ചുപോയ അമ്മയുടേതെന്ന പേരിൽ വ്യാജ വിൽപ്പത്രം ചമച്ച ഗിരീഷ് ദഹ്യാഭായ് പട്ടേലെന്ന കോടീശ്വരൻ കോടതി നടപടികൾ നേരിടുകയാണിപ്പോൾ. മലേഷ്യയിലെ എണ്ണപ്പനത്തോട്ടത്തിന്റെ 40 ശതമാനവും തന്റെ പേരിലാക്കുന്ന തരത്തിലാണ് ഇയാൾ അമ്മയുടെ വിൽപ്പത്രം ചമച്ചത്. അമ്മ നേരത്തേ ഒപ്പിട്ടുകൊടുത്തിരുന്ന മുദ്രപ്പത്രത്തിൽ വിൽ എഴുതിച്ചേർക്കുകയാണ് ഗിരീഷ് ചെയ്തത്. 16 കോടി പൗണ്ട് വിലമതിക്കുന്ന തോട്ടത്തിന്റെ സിംഹഭാഗവും സ്വന്തമാക്കുകയായിരുന്നു ഇതുവഴി ലക്ഷ്യം. വിൽപ്പത്രത്തെച്ചൊല്ലി കുടുംബാംഗങ്ങൾ കോടതിയിൽ പോയപ്പോൾ, കോടതിയിലും ഇയാൾ വ്യാജ സത്യവാങ്മൂലം നൽകി. അമേരിക്കയിലുള്ള സഹോദരന്റെ പരാതിയെത്തുടർന്ന് ഗിരീഷിനെതിരെ കോടതി കേസെടുക്കുകായിരുന്നു. വിൽപ്പത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ, വിശ്
മനുഷ്യന്റെ അത്യാർത്തി ഒരിക്കലും തീരില്ല. എത്രയുണ്ടെങ്കിലും മറ്റൊരാൾ നന്നാകുന്നത് ചിലർക്ക് സഹിക്കുകയുമില്ല. കോടീശ്വരനായ ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ സഹോദരങ്ങൾക്ക് ലഭിക്കാതിരിക്കാൻ മരിച്ചുപോയ അമ്മയുടേതെന്ന പേരിൽ വ്യാജ വിൽപ്പത്രം ചമച്ച ഗിരീഷ് ദഹ്യാഭായ് പട്ടേലെന്ന കോടീശ്വരൻ കോടതി നടപടികൾ നേരിടുകയാണിപ്പോൾ.
മലേഷ്യയിലെ എണ്ണപ്പനത്തോട്ടത്തിന്റെ 40 ശതമാനവും തന്റെ പേരിലാക്കുന്ന തരത്തിലാണ് ഇയാൾ അമ്മയുടെ വിൽപ്പത്രം ചമച്ചത്. അമ്മ നേരത്തേ ഒപ്പിട്ടുകൊടുത്തിരുന്ന മുദ്രപ്പത്രത്തിൽ വിൽ എഴുതിച്ചേർക്കുകയാണ് ഗിരീഷ് ചെയ്തത്. 16 കോടി പൗണ്ട് വിലമതിക്കുന്ന തോട്ടത്തിന്റെ സിംഹഭാഗവും സ്വന്തമാക്കുകയായിരുന്നു ഇതുവഴി ലക്ഷ്യം.
വിൽപ്പത്രത്തെച്ചൊല്ലി കുടുംബാംഗങ്ങൾ കോടതിയിൽ പോയപ്പോൾ, കോടതിയിലും ഇയാൾ വ്യാജ സത്യവാങ്മൂലം നൽകി. അമേരിക്കയിലുള്ള സഹോദരന്റെ പരാതിയെത്തുടർന്ന് ഗിരീഷിനെതിരെ കോടതി കേസെടുക്കുകായിരുന്നു. വിൽപ്പത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ, വിശ്വാസവഞ്ചനയും വ്യാജരേഖ ചമയ്ക്കലുമുൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി ഗിരീഷിനെതിരെ വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി വിചാരണ തുടങ്ങി.
2011-ലാണ് ഗിരീഷിന്റെ അമ്മ പ്രഭാവതി ദഹ്യാഭായ് പട്ടേൽ മരിച്ചത്. 2009-ൽ അമ്മയെക്കൊണ്ട് കാലി മുദ്രപ്പത്രത്തിൽ ഗിരീഷ് ഒപ്പിട്ടുവാങ്ങിയിരുന്നതായും മരണശേഷം അതിൽ വിൽപ്പത്രം എഴുതിച്ചേർക്കുകയായിരുന്നുവെന്നും പരാതിക്കാരനായ സഹോദരൻ യശ്വന്ത് ആരോപിക്കുന്നു. ന്യുയോർക്കിൽ ഡോക്ടറാണ് യശ്വന്ത്.
അമ്മയുടെ മരണശേഷം സഹോദരന്മാരുമായി അകന്ന ഗിരീഷ്, മലേഷ്യയിലെ തോട്ടം സംബന്ധിച്ച ട്രസ്റ്റിൽനിന്ന് യശ്വന്തും മറ്റൊരു സഹോദരനായ സുരേഷും രാജിവെച്ചതായും തന്നെ ട്രസ്റ്റിയായി തിരഞ്ഞെടുത്തതായുമുള്ള രേഖയും ഉണ്ടാക്കി. യഥാർഥത്തിൽ 1986-ൽ തയ്യാറാക്കിയ വിൽപത്രം അനുസരിച്ച് സ്വത്തുക്കളെല്ലാം തന്റെ പേരിലാണ് അമ്മ എഴുതിവെച്ചതെന്ന് യശ്വന്ത് പറയുന്നു.
എന്നാൽ, അത് റദ്ദാക്കി 2005-ൽ അമ്മ പുതിയ വിൽപത്രം തയ്യാറാക്കിയെന്നാണ് ഗിരീഷിന്റെ നിലപാട്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബാരോഫെൻ പ്രോപ്പർട്ടീസ് എന്ന പാമോയിൽ കയറ്റുമതി സ്ഥാപനത്തിന്റെ കമ്പ്യൂട്ടറും മറ്റും മോഷ്ടിക്കപ്പെട്ടതായും രേഖകളൊന്നും ലഭ്യമല്ലെന്നും കോടതിയിൽ ഗിരീഷ് സത്യവാങ്മൂലം നൽകിയിരുന്നു. ഇതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.