ലാമൂല്യമുള്ള സിനിമകൾക്ക് വേണ്ടി നിലകൊള്ളുന്ന സംവിധായകരുടെ സംഘടനയായ 'ഫോറം ഫോർ ബെറ്റർ ഫിലിംസ്' ഒരു സിനിമാസമുച്ചയവുമായി  വരുന്നു. 10 പ്രമുഖ സംവിധായകരും ഒരു നവാഗത സംവിധായികയും ഒരുക്കുന്ന 11 ഹ്രസ്വചിത്രങ്ങൾ ചേർന്ന സമുച്ചയത്തിന് 'ക്രോസ്റോഡ്' എന്നാണ് പേരിട്ടിരിക്കുന്നത്.

ക്രോസ് റോഡി'ന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു.ലെനിൻ രാജേന്ദ്രൻ, മധുപാൽ, നേമം പുഷ്പരാജ്, രാജീവ് രവി, പ്രദീപ് നായർ എന്നീ പ്രമുഖ സംവിധായകർക്ക് പുറമെ ശശി പരവൂർ, അശോക് ആർ നാഥ്, ആൽബർട്ട്, അവിര റബേക്ക, ബാബു തിരുവല്ല, നയന സൂര്യൻ എന്നീ സംവിധായകർ സംവിധാനം ചെയ്ത 11 സ്ത്രീ പക്ഷ ചലച്ചിത്രങ്ങളുടെ സമാഹരമാണ് 'ക്രോസ് റോഡ്.

'പിമ്പേ നടപ്പവൾ', 'ബദർ', 'ലേക് ഹൗസ്', 'കാവൽ', 'മായ', 'ഒരു രാത്രിയുടെ കൂലി', 'കൊടേഷ്യൻ', 'മൗനം', 'ചെരിവ്', 'പക്ഷികളുടെ മണം' എന്നീ ഹ്രസ്വചിത്രങ്ങൾ യഥാക്രമം ലെനിൻ രാജേന്ദ്രൻ, അശോക് ആർ.നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, മധുപാൽ, പ്രദീപ് നായർ, ബാബു തിരുവല്ല, അവിര റബേക്ക, നയന സൂര്യൻ എന്നിവർ സംവിധാനം ചെയ്യുന്നു.

പാർവതി, മംമ്ത മോഹൻദാസ്, ഇഷ തൽവാർ, ശ്രിണ്ഡ തുടങ്ങിയ പ്രമുഖ താരങ്ങൾ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ലെനിൻ രാജേന്ദ്രന്റെ 'പിൻപേ നടപ്പവൾ' എന്ന ചിത്രത്തിൽ പാർവ്വതിയാണ് നായിക.ഒരു രാത്രിയുടെ കൂലി' എന്ന മധുപാൽ ചിത്രത്തിൽ പത്മപ്രിയ നായികയാകും.2017-ലാണ് 'ക്രോസ് റോഡ്' റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.