- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയ്ക്ക് അച്ഛനും അമ്മയും മകനും കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും; മകൾ ഭക്ഷണം കഴിക്കാത്തത് രക്ഷയായി; ചെന്നൈയിൽ കട്ടപ്പനക്കാരുടെ മരണത്തിൽ ചർച്ചയാകുന്നത് വിഷ സാന്നിധ്യം; ആത്മഹത്യയോ കൊലപാതകമോ എന്നറിയാൻ വിശദ അന്വേഷണം; സിപിആർപിഎഫ് ജീവനക്കാരന്റേയും ഭാര്യയുടേയും മരണത്തിൽ ദുരൂഹത
ചെന്നൈ: വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാൻ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ചതിൽ ദുരൂഹതകൾ ഏറെ. മകൻ അരുൺ (24) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആരെങ്കിലും കുടുംബത്തിനെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിച്ചതാണോ എന്നാണ് സംശയം. ഭഷ്യവിഷ ബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകൾ ആഷ്ലി (21) ഭക്ഷണം കഴിച്ചിരുന്നില്ല. വർഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലർച്ചെയുമാണു മരിച്ചത്. ആരെങ്കിലും മനപ്പൂർവ്വം ഭക്ഷണത്തിൽ വിഷം കലർത്തിയോ എന്നതാണ് സംശയം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ നിർണ്ണായകമാകും.
ആഷ്ലിയാണിവരെ അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളിൽചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. ആവഡി മുത്താപുതുപ്പേട്ടിൽ താമസിക്കുന്ന കുടുംബത്തെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ചോറും സാമ്പാറും കാബേജ് കറിയും കഴിച്ചതിനുശേഷമാണ് മൂവർക്കും ഛർദിയും ശാരീരികാസ്വസ്ഥതകളുമുണ്ടായത്.
ആവഡിയിലെ സിആർപിഎഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിനെയും ഭാര്യയെയും മകനെയും നില വഷളായതോടെയാണ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. ബുധനാഴ്ച വർഗീസ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സാലമ്മ മരിച്ചത്. ചികിത്സയിൽക്കഴിയുന്ന അരുണിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഭക്ഷണത്തിൽനിന്നാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മുത്താപുതുപ്പേട്ട പൊലീസ് പറഞ്ഞു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം. ആത്മഹത്യാ സാധ്യതയടക്കം മറ്റുവശങ്ങളും പരിശോധിക്കുന്നുണ്ട്.
അരുൺ പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം ഇയാളുടെ മൊഴി എടുക്കും. ഇതോടെ സംഭവത്തിലെ സത്യം പുറത്തു വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ