ക്രൂഡ്ഓയിൽ ബാരലിന് 110 ഡോളർ ആയിരുന്നപ്പോൾ ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിലെ വില 74 രൂപ; ബാരൽ വില 60 ഡോളർ ആയപ്പോൾ ഇന്ത്യയിൽ 68 രൂപ; സാധാരണക്കാരെ പിഴിഞ്ഞു സർക്കാരുകൾ ഉണ്ടാക്കുന്നത് ശതകോടികൾ
കേന്ദ്ര സർക്കാരിന് പൊന്മുട്ടിയിടുന്ന താറാവാണ് ഇന്ന് എണ്ണ കമ്പനികൾ. ആഗോള വിപണയിൽ എണ്ണ വില കുറയുമ്പോഴും ആനുപാതിക ലാഭം ഉപഭോക്താക്കൾക്ക് നൽകാതെ സർക്കാരിനും കമ്പനിക്കും നേട്ടമുണ്ടാക്കാൻ അവസരം സമർത്ഥമായി ഉപയോഗിക്കുകയാണ് പൊതുമേഖലാ എണ്ണ കമ്പനികൾ. ആഗോള എണ്ണവിലയുടെ ഏറ്റക്കുറച്ചിലനുസരിച്ച് എണ്ണ വിലയിൽ മാറ്റമുണ്ടാക്കാനാണ് വില നിയന്ത
- Share
- Tweet
- Telegram
- LinkedIniiiii
കേന്ദ്ര സർക്കാരിന് പൊന്മുട്ടിയിടുന്ന താറാവാണ് ഇന്ന് എണ്ണ കമ്പനികൾ. ആഗോള വിപണയിൽ എണ്ണ വില കുറയുമ്പോഴും ആനുപാതിക ലാഭം ഉപഭോക്താക്കൾക്ക് നൽകാതെ സർക്കാരിനും കമ്പനിക്കും നേട്ടമുണ്ടാക്കാൻ അവസരം സമർത്ഥമായി ഉപയോഗിക്കുകയാണ് പൊതുമേഖലാ എണ്ണ കമ്പനികൾ. ആഗോള എണ്ണവിലയുടെ ഏറ്റക്കുറച്ചിലനുസരിച്ച് എണ്ണ വിലയിൽ മാറ്റമുണ്ടാക്കാനാണ് വില നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് സർക്കാർ നൽകിയത്. രണ്ടാഴ്ചയിലൊരിക്കൽ വിപണി സാഹചര്യത്തിന് അനുസരിച്ച് വിലയിൽ മാറ്റം വരും. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കുകയും ചെയ്തു. എന്നാൽ ആഗോള വിലയുടെ പ്രതിഫലനത്തിനായി എണ്ണ കമ്പനികൾക്ക് നൽകിയ അവകാശത്തിന്റെ ഉദ്ദേശം പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ബ്രെന്റ് ക്രൂഡ് ഓയിലിന് ഒരു വർഷം മുമ്പ് ബാരലിന് 110 ഡോളർ വരെ വിലയുണ്ടായിരുന്നു. അന്ന് കേരളത്തിലെ പെട്രോൾ വില 74 രൂപ. ഇന്ന് ആഗോള വിപണയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലലിന് 61 ഡോളർ. ഈ ഘട്ടത്തിൽ കേരളത്തിലെ പെട്രോൾ വില 67 രൂപയും. അതായത് ആഗോള വിപണയിൽ 45 ശതമാനം വിലയിടിപ്പുമ്പോഴും അതിന്റെ പകുതി പോലും നേട്ടം ഇന്ത്യാക്കാർക്കില്ല. എട്ട് രൂപയോളം മാത്രം വില വിത്യാസമാണ് ഇവിടെ ഉണ്ടാകുന്നത്.
വിലിയിടുവ് മൂലമുണ്ടാകുന്ന നികുതി നഷ്ടം കുറയ്ക്കാൻ ഇടയ്ക്കിടെ നികുതി കൂട്ടുകയും ചെയ്യും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും മത്സരിച്ച് തന്നെ അവരുടെ പങ്കിനായുള്ള കൂട്ടൽ കൃത്യമായി നടത്തുന്നുമുണ്ട്. എണ്ണവില ബാരലലിന് 40 ഡോളർവരെ എത്തുമെന്നാണ് സൂചന. അതായത് പതിനഞ്ച് വർഷത്തിന് മുമ്പത്തെ സാഹചര്യം. അതുണ്ടായാൽ പോലും ക്രമാതീതമായ കുറവ് ഇന്ത്യയുടെ എണ്ണ വിപണിയിൽ ഉണ്ടാകില്ല.
ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നികുതി നഷ്ടമുണ്ടാകുമെന്ന ചങ്കിടിപ്പ് കേന്ദ്ര സർക്കാരിനുണ്ട്. പെട്രോളിയം കമ്പനികലുടെ ഓഹരി മൂല്യം ഇടിയുന്നതും സർക്കാരിന് പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ വിലയിടിവിന്റെ കാലത്ത് പരമാവധി ലാഭമുണ്ടാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ മൗനാനുവാദം നൽകുന്നുണ്ട്. വിലകുറയുമ്പോൾ സംസ്ഥാന സർക്കാരുകളും പ്രതിസന്ധിയിലാകും. ഇതിന് മറികടക്കാൻ സംസ്ഥാന സർക്കാരുകൾക്കും നികുതി കൂട്ടേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് തയ്യാറല്ല. അതുകൊണ്ട് തന്നെ ആഗോള തലത്തിലെ വിലക്കുറവിന്റെ ആനുകൂലം ഇന്ത്യയിലെ സാധാരണക്കാർക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പും വിപണി വിലയ്ക്ക് അനുസൃതമായി എണ്ണ വില കമ്പനികൾ കുറച്ചിരുന്നു. അന്ന് നികുതി ഉയർത്തി ജനങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത്. പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് ലിറ്ററിന് മേൽ എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. നവംബർ മധ്യത്തിലും രണ്ടുതരം ഇന്ധനങ്ങൾക്കും ഒന്നര രൂപ വീതം വർധിപ്പിച്ചിരുന്നതാണ്. എക്സൈസ് തീരുവ വർധിപ്പിച്ചതോടെ സർക്കാരിന്റെ നികുതി വരുമാനത്തിലും വർധനയുണ്ടായി. ഇതിലൂടെ സാമ്പത്തിക വർഷത്തെ ബാക്കിയുള്ള സമയത്ത് 4,000 കോടി രൂപയോളം സർക്കാരിന് അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ദിവസങ്ങൾക്കുള്ളിൽ ക്രൂഡ് ഓയിൽ വില ഇനിയും താഴുമെന്നാണ് സൂചന. എന്നാൽ, ഇതിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കിയതുകൊണ്ടാണിത്. പെട്രോളിന്റെ വിലനിയന്ത്രണം 2013 ജനുവരിയിലും ഡീസലിന്റേത് ഒക്ടോബറിലുമാണ് നീക്കിയത്. ജൂൺജൂലൈ മുതൽ ക്രൂഡ് ഓയിൽ വിലയിൽ സ്ഥിരമായ ഇടിവ് അനുഭവപ്പെടുന്നുമുണ്ട്. ഈ കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവ്, വർധിപ്പിച്ച തീരുവയിൽ തട്ടിക്കിഴിച്ചതിനാലാണ് ചില്ലറവില്പനയിൽ പ്രതിഫലിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. സർക്കാരിന്റെ വരുമാനം നിലനിർത്തുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് എക്സൈഡ് ഡ്യൂട്ടി ഉയർത്തിയതെന്നും അധികൃതർ വിശദമാക്കുന്നു.
ക്രൂഡ് ഓയിൽ വില ബാരലലിന് 40 ഡോളറെത്തിയാലും അഞ്ച് രൂപയിലധികമൊന്നും വില കുറയ്ക്കില്ല. എന്നാൽ അവിടെ നിന്ന് എണ്ണ വിപണി തിരിച്ചു കയറ്റം തുടങ്ങിയാൽ അതിന്റെ ആനുപാതിക വർദ്ധനയും കമ്പനികൾ വരുത്തും. അതായത് ഇനി ഏതെങ്കിലും ഘട്ടത്തിൽ ബാരലിന് 110 ഡോളർ എന്ന വിലയിലേക്ക് കാര്യങ്ങൾ തിരിച്ചെത്തിയാൽ ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 110 രൂപയായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. വില കൂടുമ്പോൾ അതിന് അനുസരിച്ച ആനുപാതിക വർദ്ധനയും വിലകുറയുമ്പോൾ അതിന്റെ പത്ത് ശതമാനമാത്രം ആശ്വാസം ജനങ്ങൾക്കും എത്തും. ഇതിലൂടെ എണ്ണകമ്പനികളെ രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനമായി നിലനിർത്താം.
അതിനിടെ ആഗോള തലത്തിൽ എണ്ണ വിലകുറയുന്നത് ഇന്ത്യയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയും തെറ്റുകയാണ്. ഡോളറുമായുള്ള ഇന്ത്യൻ റുപ്പീയുടെ വിനിമയ നിരക്ക് ഇടിയുകയാണ്. ഒരു ഡോളറിനെതിരെ 63.45 രൂപയാണ് വിനിമയ നിരക്കിപ്പോൾ. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സംശയമുന്നയിച്ച് ഓഹരി വിപണികളും ഇടിയാൻ തുടങ്ങി. എണ്ണ വില കുറയുന്നതിന്റെ ആനുകൂല്യം സാധാരണക്കാർക്ക് പൂർണ്ണമായും നൽകാതിരിക്കുന്ന കേന്ദ്ര സർക്കാർ നയം തെറ്റാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഓഹരിവിപണിയുടെ പിന്നോട്ട് പോക്ക്. എന്നാൽ രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നതിൽ ആഹ്ലാദം കൊള്ളുന്നത് പ്രവാസികളാണ്. പ്രത്യേകിച്ച് ക്രിസ്മസ് അവധിക്കാലത്ത് ഡോളർ കരുത്താർജ്ജിക്കുന്നത് അമേരിക്കയിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.