- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയ ക്രിസ്ത്യൻ പെൺകുട്ടിയെ വീട്ടുകാർ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടു വന്നു; കഴുത്ത് അറുത്തുകൊന്നിട്ടും കലി തീരാതെ പിതാവ്
ഇസ്രായേലിലെ റാംലെയിലുള്ള വീട്ടിൽ വച്ച് 17കാരിയായ ഹെന്റിറ്റെ കാറ എന്ന പെൺകുട്ടി കഴുത്തറത്തുകൊല്ലപ്പെട്ടു. പിതാവും 58കാരനുമായ സാമിയാണ് ഈ ക്രൂര കൃത്യം നിർവഹിച്ചിരിക്കുന്നത്. മുസ്ലിം യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയെന്ന പേരിലാണ് പിതാവ് ഈ ശിക്ഷാവിധി നടപ്പിലാക്കിയിരിക്കുന്നത്. ഒളിച്ചോടിയ ഹെന്റിറ്റെയെ വീട്ടുകാർ ബലം പ്രയോഗിച്ച് തിരിച്ച് കൊണ്ടു വന്നതിന് ശേഷമായിരുന്നു സാമി ഈ പാതകം നിർവഹിച്ചത്. പ്രസ്തുത കേസിൽ പിതാവിന് പുറമെ പ പെൺകുട്ടിയുടെ അമ്മ അലിഹാമും അമ്മാവനും അറസ്റ്റിലായിട്ടുണ്ട്. മുസ്ലിം യുവാവുമായുള്ള ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയും വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറേ ആഴ്ചകളായി കടുത്ത തർക്കം നിലനിന്നിരുന്നു. തുടർന്ന് അച്ഛനമമ്മമാരും അമ്മാവനും ചേർന്ന് ഗൂഢാലോചന നടത്തി ഹെന്റിറ്റെയെ കുരുതി കൊടുക്കുകയായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ഒരു മുസ്ലിം യുവാവിനെയായിരുന്നു ഈ പെൺകുട്ടി പ്രണയിച്ചിരുന്നത്. ഇയാൾ പുറത്ത് വന്നതിന് ശേഷം പെൺകുട്ടി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. ത
ഇസ്രായേലിലെ റാംലെയിലുള്ള വീട്ടിൽ വച്ച് 17കാരിയായ ഹെന്റിറ്റെ കാറ എന്ന പെൺകുട്ടി കഴുത്തറത്തുകൊല്ലപ്പെട്ടു. പിതാവും 58കാരനുമായ സാമിയാണ് ഈ ക്രൂര കൃത്യം നിർവഹിച്ചിരിക്കുന്നത്. മുസ്ലിം യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയെന്ന പേരിലാണ് പിതാവ് ഈ ശിക്ഷാവിധി നടപ്പിലാക്കിയിരിക്കുന്നത്. ഒളിച്ചോടിയ ഹെന്റിറ്റെയെ വീട്ടുകാർ ബലം പ്രയോഗിച്ച് തിരിച്ച് കൊണ്ടു വന്നതിന് ശേഷമായിരുന്നു സാമി ഈ പാതകം നിർവഹിച്ചത്. പ്രസ്തുത കേസിൽ പിതാവിന് പുറമെ പ പെൺകുട്ടിയുടെ അമ്മ അലിഹാമും അമ്മാവനും അറസ്റ്റിലായിട്ടുണ്ട്.
മുസ്ലിം യുവാവുമായുള്ള ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയും വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറേ ആഴ്ചകളായി കടുത്ത തർക്കം നിലനിന്നിരുന്നു. തുടർന്ന് അച്ഛനമമ്മമാരും അമ്മാവനും ചേർന്ന് ഗൂഢാലോചന നടത്തി ഹെന്റിറ്റെയെ കുരുതി കൊടുക്കുകയായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ഒരു മുസ്ലിം യുവാവിനെയായിരുന്നു ഈ പെൺകുട്ടി പ്രണയിച്ചിരുന്നത്. ഇയാൾ പുറത്ത് വന്നതിന് ശേഷം പെൺകുട്ടി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. തന്റെ ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഈ പെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടിയതെന്ന് റിപ്പോർട്ടുണ്ട്.
കൊല്ലുമെന്ന് പറഞ്ഞ് സാമി തന്റെ മകളെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ദി യെരുശലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.തന്റെ കുടുംബക്കാർ തന്നെ കൊല്ലാൻ ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തുന്ന ടെക്സ്റ്റ് മെസേജുകൾ ഹെൻ റിറ്റെ തന്റെ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. തന്നെ കൊല്ലാൻ വേണ്ടി കുടുംബക്കാർ ആളുകളെ വിടുന്നുവെന്നാണ് ഇതിൽ ഒരു സന്ദേശത്തിൽ പെൺകുട്ടി ഉത്കണ്ഠപ്പെടുന്നത്. ഒളിച്ചോടിയ തന്നെ കണ്ടുപിടിക്കാൻ മാതാപിതാക്കൾ സാധ്യമായ ഓരോ സ്ഥലത്തും അരിച്ച് പെറുക്കുന്നുണ്ടെന്നും പെൺകുട്ടി ഇത്തരം ടെക്സ്റ്റ് മെസേജുകളിലൂടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തന്റെ കാമുകന്റെ അമ്മയ്ക്കരുകിൽ താമസിക്കാനെത്തിയ ഹെൻ റിറ്റെയെ കുടുംബക്കാർ തിരഞ്ഞ് കണ്ടുപിടിക്കുകയും ബലം പ്രയോഗിച്ച് വീട്ടിലേക്ക് പിടിച്ച് കൊണ്ടു വരുകയുമായിരുന്നു. ഈ കുടുംബത്തെ നേരത്തെ തന്നെ സംശയത്തിന്റെ ബലത്തിൽ നിരീക്ഷിക്കുകയായിരുന്ന പൊലീസ് വീടിനകത്ത് റെക്കോർഡിങ് ഉപകരണങ്ങൾ രഹസ്യമായി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഹെൻ റിറ്റെ സമർപ്പിച്ച പരാതിയെ തുടർന്നായിരുന്നു ഈ നടപടി. പെൺകുട്ടിയുടെ പിതാവ് മുമ്പ് മയക്കുമരുന്ന ഇടപാട് നടത്തിയ ആളാണെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടുണ്ട്. കുട്ടിയുടെ പിതാവ് കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും കേസിന്റെ വിചാരണ ഇസ്രയേലിൽ നടന്ന് വരുകയാണ്.