- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്ണ്ടസി ക്രൂയിസ് നൈറ്റ് 22 ശനിയാഴ്ച്ച
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി ന്യൂ യോർക്ക് ക്രൂയിസ് നൈറ്റ് സംഘടിപ്പിക്കുന്നു. ന്യൂ യോർക്ക് സിറ്റിയുടെ രാത്രിയിലെ വർണ മനോഹരമായ ആകാശക്കാഴ്ചകൾ ഹഡ്‌സൺ റിവർ, ന്യൂ യോർക്ക് ഹാർബർ, ഈസ്റ്റ് റിവർ ,ലോങ്ങ് ഐലൻഡ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാൻ കാൻജ് അതിഥികൾക്ക് സുവർണാവസരം ഒരുക്കുന്നു, ആഡംബര നൗകയിൽ ന്യൂ യോർക്കിന്റെ തീരങ്ങളിലെ നദികളിലൂടെ മിക്കവാറും എല്ലാ പ്രമുഖ ബ്രിഡ്ജുകളും കടന്ന് ഗ്രൗണ്ട് സീറോയും സ്റ്റാച്യു ഓഫ് ലിബർട്ടിയും അടക്കമുള്ള എല്ലാ ടൂറിസ്റ്റ് ലൊക്കേഷനുകളും സന്ദർശിക്കുന്ന യാത്ര വീവോക്കൺ ന്യൂ ജേഴ്സിയിൽ നിന്നും ആണ് ആരംഭിക്കുന്നത് മൻഹാട്ടൻ സ്റ്റീം ബോട്ട് കമ്പനിയുടെ ലോകോത്തര നിലവാരമുള്ള അക്വാ അസുൾ എന്ന പ്രൈവറ്റ് ചാർട്ടേർഡ് ലക്ഷ്വറി ക്രൂയിസ് ആണ് കാൻജ് ന്യൂ യോർക്ക് സ്‌കൈലൈൻ കാഴ്ചകൾ കാണുവാൻ ഒരുക്കുന്നത്, സാധാരണയായി കോർപൊറേറ്റ് ഇവെന്റുകൾക്കും സ്വകാര്യ പരിപാടികൾക്കും ഉപ
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി ന്യൂ യോർക്ക് ക്രൂയിസ് നൈറ്റ് സംഘടിപ്പിക്കുന്നു.
ന്യൂ യോർക്ക് സിറ്റിയുടെ രാത്രിയിലെ വർണ മനോഹരമായ ആകാശക്കാഴ്ചകൾ ഹഡ്‌സൺ റിവർ, ന്യൂ യോർക്ക് ഹാർബർ, ഈസ്റ്റ് റിവർ ,ലോങ്ങ് ഐലൻഡ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാൻ കാൻജ് അതിഥികൾക്ക് സുവർണാവസരം ഒരുക്കുന്നു,
ആഡംബര നൗകയിൽ ന്യൂ യോർക്കിന്റെ തീരങ്ങളിലെ നദികളിലൂടെ മിക്കവാറും എല്ലാ പ്രമുഖ ബ്രിഡ്ജുകളും കടന്ന് ഗ്രൗണ്ട് സീറോയും സ്റ്റാച്യു ഓഫ് ലിബർട്ടിയും അടക്കമുള്ള എല്ലാ ടൂറിസ്റ്റ് ലൊക്കേഷനുകളും സന്ദർശിക്കുന്ന യാത്ര വീവോക്കൺ ന്യൂ ജേഴ്സിയിൽ നിന്നും ആണ് ആരംഭിക്കുന്നത്
മൻഹാട്ടൻ സ്റ്റീം ബോട്ട് കമ്പനിയുടെ ലോകോത്തര നിലവാരമുള്ള അക്വാ അസുൾ എന്ന പ്രൈവറ്റ് ചാർട്ടേർഡ് ലക്ഷ്വറി ക്രൂയിസ് ആണ് കാൻജ് ന്യൂ യോർക്ക് സ്‌കൈലൈൻ കാഴ്ചകൾ കാണുവാൻ ഒരുക്കുന്നത്,
സാധാരണയായി കോർപൊറേറ്റ് ഇവെന്റുകൾക്കും സ്വകാര്യ പരിപാടികൾക്കും ഉപയോഗിക്കുന്ന ബ്ലൂ വാട്ടർ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന അക്വാ അസുൾ പിയാനോ ഡെക്ക്, ഡൈനിങ്ങ് ഡെക്ക് കോക്‌റ്റൈൽ ഡെക്ക് വിത്ത് ഡാൻസ് ഫ്‌ലോർ, റൂഫ് ടോപ്പ് ഡെക്ക് അഥവാ സൺ ഡെക്ക് തുടങ്ങി (എല്ലാ ഡെക്കുകളിലും പ്രീമിയം ഓപ്പൺ ബാറുകൾ) അടങ്ങിയ നാലു ഡെക്കുകൾ, കൂടാതെ കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി ഫ്‌ലാറ്റ് സ്‌ക്രീനോടു കൂടിയ കിഡ്‌സ് സ്‌പെഷ്യൽ എന്റർടൈന്മെന്റ് ഡെക്ക് എന്നിവ അക്വാ അസുളിന്റെ പ്രത്യേകതകളാണ്, ന്യൂ യോർക്കിലെ ഒരു പ്രൈവറ് ക്ലബ്ബിലെ ലോക പ്രശസ്തനായ ഷെഫ് ആണ് അന്നേ ദിവസ്സം അതിഥികൾക്ക് വിഭവ സമൃദ്ധമായ വിരുന്നൊരുക്കുന്നത്,
മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും പത്തു വയസ്സ് വരെയുള്ള കുട്ടികൾക്ക് അമ്പതു ശതമാനം സൗജന്യവും കാൻജ് ഓഫർ ചെയ്യുന്നു, പത്തു വയസിനു മുകളിൽ ഉള്ളവർക്ക് നൂറു ഡോളർ ആണ് കാൻജ് ഈ വിനോദ വിജ്ഞാന യാത്രക്ക് ഈടാക്കുന്നത്,
ന്യൂ യോർക്ക് സിറ്റിയുടെ രാത്രി കാഴ്ചകൾ ഹഡ്‌സൺ നദിയിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാൻ ഉള്ള ഒരു സുവർണാവസരമാണ് ഇതെന്ന് പ്രസിഡന്റ് സ്വപ്‌ന രാജേഷ് പറഞ്ഞു, നാല് മണിക്കൂർ നീളുന്ന ന്യൂ യോർക്ക് സിറ്റിയുടെ വർണ്ണക്കാഴ്ചകൾ വളരെ കുറഞ്ഞ ചെലവിലാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് കൺവീനറും വൈസ് പ്രസിഡന്റുമായ അജിത് കുമാർ ഹരിഹരൻ അറിയിച്ചു, സീറ്റുകൾ പരിമിതമാണെന്നും എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കണമെന്നും സെക്രട്ടറി ജെയിംസ് ജോർജ് പറഞ്ഞു, സൗജന്യ പാർക്കിങ് സൗകര്യം, ഫുഡ്, തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമാണ് കുറഞ്ഞ ചെലവിൽ കാൻജ് വാഗ്ദാനം ചെയ്യുന്നതെന്ന് ട്രഷറർ എബ്രഹാം ജോർജ് അറിയിച്ചു. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും സ്വപ്‌ന രാജേഷ് - 732 -910 -7413, അജിത് കുമാർ ഹരിഹരൻ - 732 - 735 - 8090, ജെയിംസ് ജോർജ് - 973 - 985 - 8432, എബ്രഹാം ജോർജ് - 973 - 204 - 8978, സണ്ണി വാലിപ്ലാക്കൽ - 908 - 966 - 3701, നന്ദിനി മേനോൻ - 908 -720 -3844, പ്രഭു കുമാർ - 732 -725 - 2962, കെവിൻ ജോർജ് - 908 - 463 - 5873, ജോസഫ് ഇടിക്കുള - 201 - 421 - 5303, അലക്‌സ് മാത്യു - 973 -464 - 1717, റോയ് മാത്യു - 908 - 418 - 8133, ജിബി തോമസ് - 914 -573 - 1616 എന്നിവരുമായി ബന്ധപ്പെടുക.