- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1994ൽ തായ്ലൻഡ് ആസ്ഥാനമായ ചൗള ഗ്രൂപ്പിനും ബിഷപ്പും രാഷ്ട്രീയക്കാരും ഓട്ടിച്ചു വിട്ടു; 2021ൽ എത്തിയ കനേഡിയൻ ഭീമിൻ സ്വന്തമാക്കിയത് ബാങ്കിന്റെ 51 ശതമാനം ഓഹരികൾ; കാത്തലിക് സിറിയൻ ബാങ്ക് ഇനി 'കനേഡിയൻ' ബാങ്ക്; ഫെയർ ഫാക്സ് ആശങ്കയിൽ പിണറായി സർക്കാരും ജീവനക്കാരും
തൃശൂർ: ഏറ്റവും പഴക്കമുള്ള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കായ കാത്തലിക് സിറിയൻ ബാങ്കിന്റെ 74 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് വാങ്ങാമെന്നാണ് കേന്ദ്ര നയമെന്നും 35,000 കോടി നിക്ഷേപമുള്ള ബാങ്ക് മാനേജ്മെന്റിനെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേരളത്തിന്റെ സ്വന്തമായിരുന്ന കാത്തലിക് സിറിയൻ ബാങ്ക് ഇനി 'കനേഡിയൻ' ബാങ്ക് ആയി മാറും. ഈ സാഹചര്യത്തിലാണ് കേരളം ആശങ്കയുമായി എത്തുന്നത്.
സ്വകാര്യ വിദേശ നിയന്ത്രണ നടപടികൾ പൂർത്തിയായതോടെ ബാങ്ക് ജീവനക്കാരെ ദ്രോഹിക്കാനുള്ള നടപടിയും തുടങ്ങി. ശാഖകളും ജീവനക്കാരെയും വെട്ടിക്കുറച്ചും സാധാരണ ഇടപാടുകാരെ പുറന്തള്ളിയും കോർപറേറ്റ് വായ്പകൾക്ക് മുൻഗണന നൽകാനാണ് നീക്കം. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെയാണ് സിഎസ്ബി ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ക്യാനഡയിലെ ഫെയർ ഫാക്സ് കമ്പനിയാണ് സ്വന്തമാക്കിയത് എന്നാണ് ആരോപണം. ബാങ്കിന്റെ ധനസ്ഥിതി ഗൗരവമുള്ള കാര്യമാണ്. തൊഴിലാളികളുടെ പരാതികളിൽ മാനേജ്മെന്റുമായി ചർച്ച നടത്തും. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാൻ പരിമിതികളുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമ സഭയിൽ അറിയിച്ചിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന്റെ 50 ശതമാനത്തിനുമുകളിൽ ഓഹരി വിദേശകമ്പനി കൈക്കലാക്കുന്നത്. സ്വകാര്യ ബാങ്കുകളിൽ 74ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനമാണ് ഇതിന് വഴിതുറന്നത്. 1920ൽ തൃശൂരിലെ സിറിയൻ കാത്തലിക് വിഭാഗത്തിന് ഗണ്യമായ ഓഹരിയും നിയന്ത്രണവുമുണ്ടായിരുന്ന ബാങ്കാണിത്. 1200 കോടി രൂപ മുതൽ മുടക്കി 35,000 കോടിയായിരുന്നു ബിസിനസ്. 2018 മാർച്ച് 21ന് പ്രത്യേക ബാങ്ക് ജനറൽ ബോഡി യോഗം ചേർന്നാണ് ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്.
സിഎസ്ബിയിലെ നീക്കങ്ങൾ ഭാവിയിൽ ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 1994ൽ തായ്ലൻഡ് ആസ്ഥാനമായ ചൗള ഗ്രൂപ്പ് സിഎസ്ബിയുടെ 36 ശതമാനം ഓഹരി കൈക്കലാക്കിയിരുന്നു. അന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ബിഷപ്പുൾപ്പെടെ തൃശൂർ പൗരാവലിയും ചെറുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും എതിർത്തു. വ്യവഹാരങ്ങളും നടന്നു. അവസാനം ചൗള ഗ്രൂപ്പിന് ഒഴിയേണ്ടിവന്നതാണ് ചരിത്രം. എന്നാൽ പ്രതിഷേധമൊന്നു വിലപോയില്ല. ബാങ്കിനെ കനേഡിയൻ കമ്പനി സ്വന്തമാക്കുകയും ചെയ്തു.
രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന്റെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുക്കാൻ വിദേശ കമ്പനിക്കു റിസർവ് ബാങ്കിന്റെ അനുമതി കിട്ടുന്നത്. ബാങ്കിന് ഇപ്പോൾ 8.10 കോടി ഓഹരികളാണ് ഉള്ളത്. ഇതിനു പുറമെയാണ് 8.20 കോടിയോളം ഓഹരികൾ ഫെയർഫാക്സിനു നൽകുന്നത്. എത്ര രൂപയ്ക്കാണു ഫെയർഫാക്സിന് ഓഹരി വിൽക്കുന്നതെന്നു പ്രഖ്യാപിച്ചിട്ടില്ല. ഒരു ഓഹരിക്ക് 140 രൂപയോളം നൽകിയാണു സ്വന്തമാക്കുന്നതെന്നു സൂചനയുണ്ട്. 1200 കോടി രൂപയെങ്കിലും ബാങ്കിന്റെ നിയന്ത്രണത്തിനായി ഫെയർഫാക്സ് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന.
നാലു വ്യവസായികൾക്കും രണ്ടു സ്ഥാപനങ്ങൾക്കും ബാങ്കിൽ അഞ്ചു ശതമാനം ഓഹരിയുണ്ട്. ഇവരെല്ലാം ഒത്തുചേർന്നാൽപ്പോലും ഫെയർഫാക്സിന്റെ ഭൂരിപക്ഷം മറികടക്കുക എളുപ്പമല്ല. കാരണം, ഭൂരിഭാഗം ഓഹരികളും രേഖപ്രകാരം ചെറുകിട നിക്ഷേപകരുടെ കൈകളിലാണ്. ഉയർന്ന ഓഹരിയുള്ള രണ്ടു വ്യവസായികൾ ഫെയർഫാക്സിനെ തുണയ്ക്കുന്നവരുമാണ്. ഫലത്തിൽ കാത്തലിക് സിറിയൻ ബാങ്ക് പൂർണമായും വിദേശ ആധിപത്യത്തിലേക്കു മാറുകയാണ്.
'ഗ്രോത്ത് കാപിറ്റൽ' (വളർച്ചായുള്ള മൂലധനം) എന്ന നിലയിൽ തന്നെയാണ് ഫെയർഫാക്സ് സിഎസ്ബിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. പുതിയ മൂലധനം ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മെച്ചപ്പെടുത്താൻ ഏറെ ഉപകാരപ്പെടുമെന്നാണ് വിവ.ിപുക്കവ്ഡ. 2020 സാമ്പത്തിക വർഷത്തിൽ ബാങ്കിനെ ലാഭപാതയിലേക്ക് എത്തിക്കുക എന്നതാണ് ഏറ്റവും നിർണായകമായ കാര്യം. ഈ നിക്ഷേപത്തിലൂടെ ഫെയർഫാക്സ് ലക്ഷ്യമിടുന്നതും അതുതന്നെയാണ്. 2018 സാമ്പത്തിക വർഷത്തിൽ 97.50 കോടി രൂപയായിരുന്ന ബാങ്കിന്റെ നഷ്ടം. ഈ സ്ഥിതിയിൽ നിന്ന് വളർച്ചാ പാതയിലേക്ക് ബാങ്കിനെ നയിക്കാൻ സമഗ്രമായ പുനക്രമീകരണം തന്നെ വേണ്ടിവരും.
ബാങ്കിൽ നടത്തിയ നിക്ഷേപത്തിന് അനുസൃതമായ വിധത്തിൽ വളർച്ച കാണുന്നുണ്ടെങ്കിൽ മാത്രമാകും ഫെയർഫാക്സ് വാറന്റുകൾ ഓഹരിയാക്കി മാറ്റുക. പ്രവർത്തനം വിപുലമാക്കുന്നതിനൊപ്പം ബാങ്കിന്റെ പ്രവർത്തന സംസ്കാരം തന്നെ മാറ്റേണ്ടി വരും. ജീവനക്കാരെ അവരവരുടെ ഇഷ്ടമേഖലകൾ ചോദിച്ചറിഞ്ഞ് പുനർവിന്യസിച്ച്, ഓരോ ജീവനക്കാരന്റെയും പരമാവധി കാര്യക്ഷമത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകം ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇഷ്ടമേഖലകൾ തിരക്കിക്കൊണ്ടുള്ള മാനേജ്മെന്റിന്റെ അന്വേഷണങ്ങൾക്ക് കൂടുതൽ സമയം ചോദിക്കുന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ