- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിസി ജോർജിന്റെ തണലിൽ മധ്യ തിരുവിതാംകൂറിൽ തുടക്കം; ചേരമരും സാംബവരും ഒരോ മനസ്സോടെ അണി നിരന്നു; ചെറിയ കാലയളവ് കൊണ്ട് കേരളത്തിലെ ഏറ്റവും സാമുദായിക സംഘടനകളിൽ ഒന്നായി മാറിയ സിഎസ്ഡിഎസിന്റെ വളർച്ച അൽഭുതകരം
തിരുവനന്തപുരം: ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പതിനായിരങ്ങളെ അണിനിരത്തി തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച കുടുംബസംഗമം രാഷ്ട്രീയ ഇടപെടലിന് കരുത്തുണ്ട് വിളിച്ചു പറയുന്നതായി. മണിക്കൂറുകൾ തലസ്ഥാനത്തെ സതംഭിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തത് പതിനായിരങ്ങളാണ്. മന്ത്രി ബാലന്റെ സാന്നിധ്യത്തിൽ സിപിഎമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സ്വാഗത പ്രസംഗകൻ എം.എസ്.സജൻ രൂക്ഷ വിമർശനം ഉന്നയിച്ചത് വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഇടതു ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 415 ദലിത് പീഡനങ്ങൾ നടന്നു. സിഎസ്ഡിഎസ് എന്താണെന്നും അതിനെക്കുറിച്ചു കേട്ടിട്ടില്ലെന്നും പറഞ്ഞ മന്ത്രി വി എസ്.സുനിൽകുമാർ രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയെ വേദിയിലിരുത്തിയുള്ള വിമർശനത്തെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. തുടർന്നു പ്രസംഗിച്ച മന്ത്രി എ.കെ.ബാലൻ സമയക്കുറവു കാരണം എല്ലാ വിമർശനങ്ങൾക്കും മറുപടി പറയുന്നില്ലെന്നും നല്ല വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും മറുപടി നൽകി. കുടുംബ സം
തിരുവനന്തപുരം: ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പതിനായിരങ്ങളെ അണിനിരത്തി തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച കുടുംബസംഗമം രാഷ്ട്രീയ ഇടപെടലിന് കരുത്തുണ്ട് വിളിച്ചു പറയുന്നതായി. മണിക്കൂറുകൾ തലസ്ഥാനത്തെ സതംഭിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തത് പതിനായിരങ്ങളാണ്.
മന്ത്രി ബാലന്റെ സാന്നിധ്യത്തിൽ സിപിഎമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സ്വാഗത പ്രസംഗകൻ എം.എസ്.സജൻ രൂക്ഷ വിമർശനം ഉന്നയിച്ചത് വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഇടതു ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 415 ദലിത് പീഡനങ്ങൾ നടന്നു. സിഎസ്ഡിഎസ് എന്താണെന്നും അതിനെക്കുറിച്ചു കേട്ടിട്ടില്ലെന്നും പറഞ്ഞ മന്ത്രി വി എസ്.സുനിൽകുമാർ രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയെ വേദിയിലിരുത്തിയുള്ള വിമർശനത്തെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. തുടർന്നു പ്രസംഗിച്ച മന്ത്രി എ.കെ.ബാലൻ സമയക്കുറവു കാരണം എല്ലാ വിമർശനങ്ങൾക്കും മറുപടി പറയുന്നില്ലെന്നും നല്ല വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും മറുപടി നൽകി. കുടുംബ സംഗമത്തിനു മുന്നോടിയായി കവടിയാറിൽനിന്നാരംഭിച്ച കൂറ്റൻ റാലിയും നടന്നു.
പട്ടിക വിഭാഗ വികസനത്തിനും ക്ഷേമത്തിനുമുള്ള ഫണ്ട് വേണ്ടപോലെ ചെലവഴിക്കാനും ചെലവഴിക്കുന്നതിനു തടസ്സം നിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നിയമനിർമ്മാണം പരിഗണിക്കുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു. എയ്ഡഡ് കോളജുകളിൽ സംവരണം ഉറപ്പാക്കിയതുപോലെ മറ്റു മേഖലകളിലേക്കും സംവരണം വ്യാപിപ്പിക്കാൻ കഴിയണം. വീടില്ലാത്ത അവസ്ഥയും ഭൂമിയില്ലാത്ത അവസ്ഥയും പൂർണമായും പരിഹരിക്കണം. ദലിത് വിഭാഗങ്ങൾക്കുള്ള പാർപ്പിട പദ്ധതി കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ രാജു ഏബ്രഹാം, പി.സി.ജോർജ്, എൻ.ജയരാജ്, ചെസാം ചെയർമാൻ പി.സി.ജയൻ, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, ജനറൽ സെക്രട്ടറി എം.എസ്.സജൻ, സ്വാഗതസംഘം ജനറൽ കൺവീനർ എ.സി.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
ചേരമ സാംബവ (പുലയ- പറയ) വിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, സംരക്ഷണം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയാണ് ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ലക്ഷ്യം. കോട്ടയത്ത് സ്വാധീനം തെളിയിച്ച് തുടങ്ങിയ സംഘടനയ്ക്ക് എന്നും കരുത്തായിരുന്നത് പൂഞ്ഞാറിലെ ജനപ്രതിനിധി പിസി ജോർജ്ജായിരുന്നു. മധ്യ തിരുവിതാംകൂറിൽ പിസി ജോർജ്ജിന്റെ സഹായത്താൽ പ്രവർത്തനം തുടങ്ങിയ സംഘടന ഇന്ന് കേരളത്തിലുടനീളം വേരുറപ്പിച്ചിരിക്കുന്നു. മൈക്രോ ഫിനാൻസ് ഇടപെടലിലൂടെ കൂടുതൽ സമുദായ അംഗങ്ങളെ ഒപ്പം കൂട്ടി. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ കരുത്ത് കാട്ടാവുന്ന സ്വാധീന ശക്തിയായി സംഘടന മാറിയിരിക്കുന്നു. ഇതിന് തെളിവാണ് തിരുവനന്തപുരത്തെ ശക്തിപ്രകടനം.
ഡോ. ബി. ആർ. അംബേദ്ക്കറുടെ മഹദ് വചനമായ സ്വയം സഹായമാണ് ഏറ്റവും വലിയ സഹായം എന്ന ആപ്ത വാക്യത്തെ മുൻനിർത്തി, ചേരമ സാംബവ കുടുബങ്ങളുടെ സ്വയം പര്യാപ്തത ലക്ഷമാക്കി, രുപീകരിക്കപ്പെട്ടിട്ടുള്ള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയും ഇന്ന് സജീവമാണ്. 2013 നവംബർ മാസം 17-ാം തീയതി കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാനതല ഉദ്ഘാടനത്തോടെ തുടക്കം കുറിച്ച ചെസാം ഇന്ന് 500ൽപരം മൈക്രോഗ്രൂപ്പുകൾ സംസ്ഥാനത്ത് രൂപീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയുടെ കരുത്തിലാണ് കുടുംബ സംഗമം ഗംഭീരമാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞത്.
നൂറ്റാണ്ടുകളായി സവർണ വിഭാഗത്തിന്റെ അടിച്ചമർത്തലുകൾക്കു വിധേയമായി സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതിയും നാനാവിധമായ ഉന്നമനവുമാണ് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറയുന്നു. ജനാധിപത്യപരമായി സാധാരണക്കാരായ അടിസ്ഥാന വർഗ ജനങ്ങളെ സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. സോഷ്യലിസം പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചേരമന്റേയും സാംബവന്റേയും കാര്യത്തിൽ ഇക്കാര്യം ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തുല്യനീതി പറയുന്നതല്ലാതെ അത് പ്രാവർത്തികമാക്കാൻ ആരും തയ്യാറാകുന്നില്ലെന്നും പറയുന്നു. ഈ വാക്കുകളിൽ നിന്ന് തന്നെ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമെന്നും വ്യക്തം.
ഇതിനെ സിപിഐ(എം) അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും കരുതലോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ട് കൂടിയാണ് കുടുംബ സംഗമ വേദിയിലെ വിമർശനങ്ങളോട് മന്ത്രി എകെ ബാലൻ കുടത്ത ഭാഷയിൽ മറുപടി പറയാത്തതും.



