- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.എസ്.ഐ കോൺഗ്രിഗേഷൻ ഷിക്കാഗോയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ - ഡോ. ജോർജ് ജോസഫ്
ഷിക്കാഗോ: സി.എസ്.ഐ കോൺഗ്രിഗേഷൻ ഷിക്കാഗോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നൽകുന്നു. നോർത്ത് അമേരിക്കയിൽ സമ്പന്ന ജീവിതം നയിക്കുന്ന സഭാംഗങ്ങൾ ജന്മനാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെയാണ് സഹകരിച്ച് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവനദാനം, അർഹിക്കുന്ന കുട്ടികൾക്ക് പഠന സഹായം,വിവാഹ ധനസഹായം തുടങ്ങി ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ മുൻകൈ എടുത്ത് നടപ്പാക്കിയത്. കുവൈറ്റ് യുദ്ധാശ്വാസ പ്രവർത്തനങ്ങൾ, ഭൂകമ്പം, സുനാമി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കെടുതികളിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ സംഭാനകൾ നൽകി ഇതിനോടകം പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷക്കാലങ്ങളിൽ തെക്കൻ കേരളത്തിലെ കാട്ടാക്കട ഭാഗത്തും, മദ്ധ്യ കേരളത്തിലെ അടൂർ, താഴത്തമൺ ഭാഗങ്ങളിലും ഈരണ്ട് ഭവനങ്ങൾ വീതം അവർ മുൻകൈ എടുത്ത് പണി പൂർത്തിയാക്കിയിട്ടുണ്ട്. തുടർ വർഷങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ സഭയായി തീ
ഷിക്കാഗോ: സി.എസ്.ഐ കോൺഗ്രിഗേഷൻ ഷിക്കാഗോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നൽകുന്നു. നോർത്ത് അമേരിക്കയിൽ സമ്പന്ന ജീവിതം നയിക്കുന്ന സഭാംഗങ്ങൾ ജന്മനാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെയാണ് സഹകരിച്ച് പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവനദാനം, അർഹിക്കുന്ന കുട്ടികൾക്ക് പഠന സഹായം,വിവാഹ ധനസഹായം തുടങ്ങി ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ മുൻകൈ എടുത്ത് നടപ്പാക്കിയത്. കുവൈറ്റ് യുദ്ധാശ്വാസ പ്രവർത്തനങ്ങൾ, ഭൂകമ്പം, സുനാമി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കെടുതികളിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ സംഭാനകൾ നൽകി ഇതിനോടകം പങ്കാളികളായിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷക്കാലങ്ങളിൽ തെക്കൻ കേരളത്തിലെ കാട്ടാക്കട ഭാഗത്തും, മദ്ധ്യ കേരളത്തിലെ അടൂർ, താഴത്തമൺ ഭാഗങ്ങളിലും ഈരണ്ട് ഭവനങ്ങൾ വീതം അവർ മുൻകൈ എടുത്ത് പണി പൂർത്തിയാക്കിയിട്ടുണ്ട്. തുടർ വർഷങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ സഭയായി തീരുമാനം എടുത്തിട്ടുണ്ട്.
ഷിക്കാഗോയിലെ വെസ്റ്റേൺ സബർബുകളിൽ ഒന്നായ എൽമസ്റ്റിൽ പ്രധാന എക്സ്പ്രസ് വേയ്ക്കു സമീപം കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചുവരുന്ന സി.എസ്.ഐ കോൺഗ്രിഗേഷൻ ഷിക്കാഗോയുടെ ഇപ്പോഴത്തെ വികാരി റവ. ഷിബു റജിനോൾഡ് അച്ചനാണ്. വടക്കൻ കേരളത്തിൽ കോഴിക്കോട് മഹായിടവകയിൽ അംഗമായ അച്ചൻ കഴിഞ്ഞ രണ്ടുവർഷക്കാലമായി ഷിക്കാഗോ ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ ഡോക്ടറൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുന്നു.
കേരളത്തിലെ എല്ലാ മഹായിടവകകളിൽ നിന്നും അംഗങ്ങളുള്ള സി.എസ്.ഐ കോൺഗ്രിഗേഷൻ ഷിക്കാഗോയിൽ തമിഴ്‌നാട്ടിലെ കന്യാകുമാരി മഹായിടവകയിൽ നിന്നുള്ള അംഗങ്ങളും ആരാധകരായി കടന്നുവരാറുണ്ട്. പ്രധാന ആരാധനകൾ ഇംഗ്ലീഷ് ഭാഷയിലാണെങ്കിലും ക്രമമായി മലയാളത്തിലും ആരാധന ക്രമീകരിച്ചിട്ടുണ്ട്.
സി.എസ്.ഐ കോൺഗ്രിഗേഷൻ ഷിക്കാഗോ 116 ഈസ്റ്റ് ചർച്ച് സ്ട്രീറ്റ്, എൽമസ്റ്റിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് റവ. ഷിബു റെജിനോൾഡ് (വികാരി) 872 212 2367, ഉമ്മൻ തോംസൺ (847 757 4632) എന്നിവരുമായി ബന്ധപ്പെടുക. ഡോ. ജോർജ് ജോസഫ് അറിയിച്ചതാണിത്.