- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയായിൽ കരോൾ സർവീസ് ജനുവരി രണ്ടിന്
ഫിലഡൽഫിയ: സിഎസ്‌ഐ സഭയിലെ മുഖ്യദേവാലയങ്ങളിലൊന്നായ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയ (3155 Davis ville Raod, Hatboro, PA, 19040) ജനുവരി രണ്ടിന് വൈകുന്നേരം നാലു മുതൽ ട്രൈസ്റ്റേറ്റ് ഏരിയായിലെ സിഎസ്‌ഐ ദേവാലയത്തിൽനിന്നുള്ള കരോൾ സർവീസ് ക്രിസ്മസ്-ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ചു നടക്കും.വടക്കേ അമേരിക്കയിലെ ക്‌നാനായ യാക്കോബായ സഭയുടെ ആർച്ച്ബിഷപ് ആയൂബ് മോർ
ഫിലഡൽഫിയ: സിഎസ്‌ഐ സഭയിലെ മുഖ്യദേവാലയങ്ങളിലൊന്നായ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയ (3155 Davis ville Raod, Hatboro, PA, 19040) ജനുവരി രണ്ടിന് വൈകുന്നേരം നാലു മുതൽ ട്രൈസ്റ്റേറ്റ് ഏരിയായിലെ സിഎസ്‌ഐ ദേവാലയത്തിൽനിന്നുള്ള കരോൾ സർവീസ് ക്രിസ്മസ്-ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ചു നടക്കും.
വടക്കേ അമേരിക്കയിലെ ക്‌നാനായ യാക്കോബായ സഭയുടെ ആർച്ച്ബിഷപ് ആയൂബ് മോർ സിൽവാനിയോസ് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ചടങ്ങിൽ ഇതര സിഎസ്‌ഐ ദേവാലയങ്ങളിൽനിന്നുള്ള നിരവധി വൈദികർ സന്നിഹിതരായിരിക്കും.
സഭയുടെ പാരമ്പര്യമനുസരിച്ചു നടത്തുന്ന സംഗീത സന്ധ്യയിൽ പന്ത്രണ്ടിൽപരം ദേവാലയങ്ങളിൽനിന്നുമായി 250ൽപരം ഗായകർ പങ്കെടുക്കും. ഗ്ലോറിയ 2015 ന്റെ ആരംഭത്തിൽ വികാരി റവ. വർക്കി തോമസ് സ്വാഗതം ആശംസിക്കും. തുടർന്നു ഗാനശുശ്രൂഷയിൽ പങ്കെടുക്കുന്ന ക്വയർ അംഗങ്ങൾ ഗാനം ആലിപിക്കുകയും വേദഭാഗം വായിക്കുകയും ചെയ്യും. റെജി വർഗീസ് നന്ദി പറയും. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയ നേതൃത്വം നൽകുന്ന സംഗീത ശുശ്രൂഷ വൻ വിജയമാക്കുവാൻ ചർച്ച് കമ്മിറ്റി അംഗങ്ങളും ആഘോഷ കമ്മിറ്റിയും കോഓർഡിനേറ്റർ ബെന്നി കൊട്ടാരത്തിലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.