ഡബ്ലിൻ: ഹോളി ട്രിനിറ്റി സി.എസ്.ഐ മലയാളം കോൺഗ്രിഗേഷന്റ്‌റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ് കരോൾ സർവീസ്, 2016 ഡിസംബർ 10, ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ഡബ്ലിനിലെ ഡോണോർ അവെന്യൂവിലുള്ള സെന്റ്റ്. കാതെറിൻ ആൻഡ് സെന്റ്റ് . ജെയിംസ് ചർച്ച് ഓഫ് അയർലണ്ട് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ് .

റവ . ഡോ. ജേക്കബ് തോമസ് ( ബെൽഫാസ്റ്റ് ബൈബിൾ കോളേജ് ) നേതൃത്വം നൽകുന്നതായിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോൾ ഗാനങ്ങൾ ഗായകസംഘം ആലപിക്കുന്നതാണ്.തോമസ് കോശി (Senior Engineer, The United States Nuclear Regulatory Commission, Washington ) ക്രിസ്മസ് സന്ദേശം നൽകുന്നതായിരിക്കും.

സ്ഥലം: സെന്റ് കാതെറിൻ ആൻഡ് സെന്റ് ജെയിംസ് ചർച്ച് ഓഫ് അയർലൻഡ്, ഡോണോർ അവെന്യൂ ( സെന്റ് കാതെറിൻ അവെന്യൂ ) , ഡബ്ലിൻ 8.

കൂടുതൽ വിവരങ്ങൾക്ക് : അനു (089 2111004), ജോൺ (087 9615327)