- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ എം എസ് ധോണി ഉടൻ പാഡഴിക്കില്ല; ചെന്നൈ സൂപ്പർ കിങ്സിനൊപ്പം തുടരുമെന്ന് ഉറപ്പുനൽകി ടീം ചീഫ് എക്സിക്യൂട്ടീവ്

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റിനോട് വിടചൊല്ലിയിട്ട് ഏറെയായെങ്കിലും പണമൊഴുകുന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽ സൂപ്പർ താരം എം.എസ് ധോണി ഉടൻ പാഡഴിക്കില്ലെന്ന് ഉറപ്പുനൽകി ചെന്നൈ സൂപർ കിങ്‌സ്. മൂന്നു തവണ ചാമ്പ്യന്മാരായ ചെന്നൈക്കൊപ്പം ധോണിക്കിത് അവസാന ഐ.പി.എൽ ആകില്ലെന്ന് ടീം ചീഫ് എക്‌സിക്യുട്ടീവ് കാശി വിശ്വനാഥൻ വ്യക്തമാക്കി.
കഴിഞ്ഞ ഐ.പി.എല്ലിൽ പ്ലേഓഫ് പോലുമില്ലാതെ പുറത്തായ ടീമിന്റെ മോശം പ്രകടനത്തിനു കാരണം മികച്ച ചില താരങ്ങളുടെ അഭാവമാണെന്നും ചിലർ കോവിഡ് പിടിച്ച് പുറത്തിരിക്കുകയായിരുന്നുവെന്നും കാശി വിശ്വനാഥൻ പറയുന്നു.
ഇത്തവണ പക്ഷേ, പരിശീലനം നേരത്തെ ആരംഭിച്ചിട്ടുണ്ട്. ധോണിയുടെ അവസാന ഐ.പി.എൽ ആകില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അത് വ്യക്തിഗതമായ അഭിപ്രായമാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന തുടങ്ങിയ വെറ്ററൻ താരങ്ങളെ കുറിച്ചും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാശി വിശ്വനാഥൻ പങ്കുവെച്ചു


