- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി ഡയറീസിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ക്യൂബൻ കോളനി; അഞ്ച് സുഹൃത്തുക്കളുടെ കഥയുമായെത്തുന്നത് മനോജ് വർഗീസ് പാറേക്കാട്ടിൽ
കൊച്ചി: അങ്കമാലി ഡയറിസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി പുതിയ സിനിമ. ക്യൂബൻകോളനി എന്ന ചിത്രം മനോജ് വർഗീസ് പാറേക്കാട്ടിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യും. അങ്കമാലിയും പരിസരപ്രദേശങ്ങളിലുമായി 41ദിവസത്തെ ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2000ത്തോളം പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നും 3 ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 100ഓളം പുതുമുഖങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു. അങ്കമാലി ക്യൂബൻ കോളനിയിൽ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേഷിന്റെ പ്രതികാരം മെക്‌സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോൺ, അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാർട്ടിൻ), നവാഗതരായ ഏബൽ ബി കുന്നേൽ, ശ്രീരാജ്, ഗോകുൽ എന്നിവർ അഞ്ചു സുഹൃത്ത്ക്കളായി എത്തുമ്പോൾ, ഐശ്വര്യ ഉണ്ണി, അനഘ മരിയ വർഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്ഷൻ ഹീറോ ബിജുവിലെ ' മുത്തേ പൊന്നെ ' എന്നെ ഗാനത്തിലൂട
കൊച്ചി: അങ്കമാലി ഡയറിസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി പുതിയ സിനിമ. ക്യൂബൻകോളനി എന്ന ചിത്രം മനോജ് വർഗീസ് പാറേക്കാട്ടിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യും.
അങ്കമാലിയും പരിസരപ്രദേശങ്ങളിലുമായി 41ദിവസത്തെ ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2000ത്തോളം പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നും 3 ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 100ഓളം പുതുമുഖങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു. അങ്കമാലി ക്യൂബൻ കോളനിയിൽ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേഷിന്റെ പ്രതികാരം മെക്‌സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോൺ, അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാർട്ടിൻ), നവാഗതരായ ഏബൽ ബി കുന്നേൽ, ശ്രീരാജ്, ഗോകുൽ എന്നിവർ അഞ്ചു സുഹൃത്ത്ക്കളായി എത്തുമ്പോൾ, ഐശ്വര്യ ഉണ്ണി, അനഘ മരിയ വർഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആക്ഷൻ ഹീറോ ബിജുവിലെ ' മുത്തേ പൊന്നെ ' എന്നെ ഗാനത്തിലൂടെ നമുക്ക് ഏവർക്കും പരിചിതനായ അരിസ്റ്റോ സുരേഷ് ക്യൂബൻ കോളനിയിലെ ' മാങ്ങാ കറി ' എന്ന ഗാനത്തിലൂടെ വീണ്ടും എത്തുന്നു. മനോജ് വർഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവുംപുറത്താണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ,ചിത്ര സംയോജനം ജോവിൻ ജോൺ. ബോളിവുഡ് ചിത്രങ്ങളിൽ സൗണ്ട് ഡിസൈനറായ ബിബിൻ ദേവ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനും, മിക്‌സിങ്ങും നിർവഹിക്കുന്നത്.



