- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി ഡയറീസീന് ശേഷം അങ്കമാലിക്കാരുടെ കഥയുമായി ക്യൂബൻ കോളനിയെത്തുന്നു; ഏബിൾ ബെന്നി നായകനാവുന്ന ചിത്രം ഒരുക്കുന്നത് മനോജ് വർഗീസ്; സോഷ്യൽ മീഡിയയിൽ തംരഗമായി ചിത്രത്തിലെ ഗാനങ്ങൾ
കൊച്ചി :ഏറെ സവിശേഷതകളുള്ള അങ്കമാലിക്കാരുടെ ജീവിത ശൈലികൾ ഉൾക്കൊണ്ട് ഒരു ചിത്രം കൂടി ബിഗ് സ്‌ക്രീനിൽ എത്തുന്നുഅങ്കമാലി ഡയറീസ് എന്ന ലിജോ പല്ലിശേരി ചിത്രം ഇവിടുത്തുകാരുടെ ജീവിതതാളത്തിൽ ചിട്ടപ്പെടുത്തിയ ചിത്രമാണ്. ഈ ചിത്രം ഹിറ്റാവുകയും ചെയതു. ഈ സാഹചര്യത്തിലാണ് നാട്ടുകാരായ അഞ്ചു യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ക്യൂബൻ കോളനി എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്.മനോജ് വർഗീസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി അവസാനം തീയറ്ററിലെത്തിക്കാനാവുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. നർമ്മത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രം അങ്കമാലിക്കാരുടെ ജീവിതത്തിന്റെ പരിഛേദമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ഫെഫ്ക ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയും ക്യാമറാമാനമായ ബെന്നി ആർട്ട് ലൈന്റെ മകനും'പൂണെ സാം ചർച്ചിൽ മോഡൽ അക്കാഡമിയിലെ ' മോഡലുമായ ഏബിൾ ബെന്നി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീരാജ്, ജിനോ ജോൺ, ശ്രീകാന്ത്, ഗോകുൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവത
കൊച്ചി :ഏറെ സവിശേഷതകളുള്ള അങ്കമാലിക്കാരുടെ ജീവിത ശൈലികൾ ഉൾക്കൊണ്ട് ഒരു ചിത്രം കൂടി ബിഗ് സ്‌ക്രീനിൽ എത്തുന്നുഅങ്കമാലി ഡയറീസ് എന്ന ലിജോ പല്ലിശേരി ചിത്രം ഇവിടുത്തുകാരുടെ ജീവിതതാളത്തിൽ ചിട്ടപ്പെടുത്തിയ ചിത്രമാണ്. ഈ ചിത്രം ഹിറ്റാവുകയും ചെയതു.
ഈ സാഹചര്യത്തിലാണ് നാട്ടുകാരായ അഞ്ചു യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ക്യൂബൻ കോളനി എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്.മനോജ് വർഗീസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി അവസാനം തീയറ്ററിലെത്തിക്കാനാവുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
നർമ്മത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രം അങ്കമാലിക്കാരുടെ ജീവിതത്തിന്റെ പരിഛേദമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ഫെഫ്ക ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയും ക്യാമറാമാനമായ ബെന്നി ആർട്ട് ലൈന്റെ മകനും'പൂണെ സാം ചർച്ചിൽ മോഡൽ അക്കാഡമിയിലെ ' മോഡലുമായ ഏബിൾ ബെന്നി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീരാജ്, ജിനോ ജോൺ, ശ്രീകാന്ത്, ഗോകുൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ നായികയായി എത്തുന്ന സിനിമയിലെ ' അങ്കമാലി മാങ്ങാക്കറി എന്നാരംഭിക്കുന്ന ആദ്യ ഗാനം യൂടൂബിൽ വൻ പ്രചാരമാണ് നേടിയത്. ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ രണ്ടാമത്തെ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനോജ് അയ്യപ്പൻ ക്യാമറയും, ജോവിൻ ജോൺ എഡിറ്റിംഗും, അലോഷ്യ കാവുംപുറത്ത് സംഗീതവും നിർവ്വഹിക്കുന്നു.



