- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂബെക്ക് സ്കിൽഡ് വർക്കർ പ്രോഗ്രാം സമ്മറിൽ റീ ഓപ്പൺ ചെയ്യും; ഇൻടേക്ക് പീരിയഡ് മാർച്ച് 31 വരെ തുടരുമെന്ന് സർക്കാർ
ക്യൂബക്: ക്യൂബക് സർക്കാരിന്റെ ഇമിഗ്രേഷൻ പ്രോഗ്രാമായ ക്യൂബക് സ്കിൽഡ് വർക്കർ പ്രോഗ്രാം ( QSWP) ഈ വർഷം ഒരു ആപ്ലിക്കേഷൻ ഇൻടേക്ക് പ്രോഗ്രാം കൂടി നടത്തുമെന്ന് വ്യക്തമാക്കി. ഇതിന്റെ കൃത്യമായ തിയതി അറിയിച്ചിട്ടില്ലെങ്കിലും സമ്മറിൽ തന്നെ QSWP ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. QSWP പ്രോഗ്രാമിനു കീഴിൽ അപേക്ഷിക്കുന്നവർക്
ക്യൂബക്: ക്യൂബക് സർക്കാരിന്റെ ഇമിഗ്രേഷൻ പ്രോഗ്രാമായ ക്യൂബക് സ്കിൽഡ് വർക്കർ പ്രോഗ്രാം ( QSWP) ഈ വർഷം ഒരു ആപ്ലിക്കേഷൻ ഇൻടേക്ക് പ്രോഗ്രാം കൂടി നടത്തുമെന്ന് വ്യക്തമാക്കി. ഇതിന്റെ കൃത്യമായ തിയതി അറിയിച്ചിട്ടില്ലെങ്കിലും സമ്മറിൽ തന്നെ QSWP ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
QSWP പ്രോഗ്രാമിനു കീഴിൽ അപേക്ഷിക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ക്യൂബക് സർക്കാരിൽ നിന്നുള്ള സെലക്ഷൻ സർട്ടിഫിക്ക് ഓഫ് ക്യൂബക് (CSQ) ലഭിച്ചാൽ കാനഡയിൽ പെർമനന്റ് റസിഡൻസിക്ക് യോഗ്യത ലഭിക്കുകയും ചെയ്യും. പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള ഇൻടേക്ക് പരിപാടിയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് സമ്മറിൽ പ്രഖ്യാപിക്കുന്ന ഇൻടേക്ക് പ്രോഗ്രാമിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഈ വർഷം അവസാനമായിരിക്കും ആ പീരിയഡ്. ഇപ്പോഴത്തെ ഇൻടേക്ക് ഈ മാസം 16-നാണ് ആരംഭിച്ചത്. ഇത് മാർച്ച് 31 വരെ നീണ്ടു നിൽക്കും.
ക്യൂഎസ്ഡബ്ല്യൂപിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ മോൻ പ്രോജക്ട് ക്യൂബെക്കിൽ അക്കൗണ്ടുള്ളവർക്ക് മാത്രമേ അപ്ലിക്കേഷൻ ഇൻടേക്ക് പിരിയഡിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. മാർച്ച് 31ന് അവസാനിക്കുന്ന ഇൻടേക്ക് പരിപാടിയിൽ മൊത്തം 2800 അപേക്ഷകളാണ് സ്വീകരിക്കുന്നത്.