- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം ഖത്തറിന് പുതിയ ഭാരവാഹികൾ: മുനീഷ് എ സി പ്രസിഡന്റ്. മജീദ് അലി,താസീൻ അമീൻ ജനറൽ സെക്രട്ടറിമാർ
ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക കായിക സേവന മേഖലകളിലെ സജീവ സാന്നിധ്യമായ കൾച്ചറൽ ഫോറം 2022 - 2023 കാലയളവിലേകുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനീഷ് എ .സിയാണ് ( മലപ്പുറം ) പുതിയ പ്രസിഡന്റ്. മുഹമ്മദ് കുഞ്ഞി ( കാസർഗോഡ് ), ചന്ദ്രമോഹൻ ( തൃശൂർ ) ഷാനവാസ് ഖാലിദ് ( കണ്ണൂർ ), സജ്ന സാക്കി ( മലപ്പുറം ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ .കഴിഞ്ഞ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന മുനീഷ് നാട്ടിലും ഖത്തറിലും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട് .
ജനറൽ സെക്രട്ടറിമാരായി മജീദ് അലി ( തൃശൂർ ) താസീൻ അമീൻ ( തിരുവനന്തപുരം ) എന്നിവരെയും തിരഞ്ഞെടുത്തു.അബ്ദുൽ ഗഫൂർ എ ആർ ( കോഴിക്കോട് ) ആണ് പുതിയ ട്രഷറർ.
വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി രമ്യ നമ്പിയത്ത് ( സ്ത്രീ ശാക്തീകരണം) , മുബാറക് കെ ടി ( അക്കാദമിക് ആൻഡ് കറന്റ് അഫേഴ്സ് ), അഹമ്മദ് ഷാഫി ( സംഘടന വ്യാപനം), ഷറഫുദ്ദീൻ സി ( സംഘടന ) ,സഞ്ജയ് ചെറിയാൻ ( ഹെൽത്ത് ആൻഡ് സ്പോർട്സ് ) , അനീസ് റഹ്‌മാൻ ( ആർട്‌സ് ആൻഡ് കൾച്ചർ ), സിദ്ദീഖ് വേങ്ങര ( ജനസേവനം ) എന്നിവരെയും തിരഞ്ഞെടുത്തു. ശരീഫ് ചിറക്കൽ ( മലപ്പുറം ), ഡോ.നൗഷാദ് ( കോഴിക്കോട്), വാഹിദ സുബി ( മലപ്പുറം), അനസ് ജമാൽ ( തൃശൂർ ), അസ്ലം ഈരാറ്റുപേട്ട ( കോട്ടയം ) എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ .
ഡോ.താജ് ആലുവ ( എറണാകുളം ), ശശിധര പണിക്കർ (കോട്ടയം ), സാദിഖ് ചെന്നാടൻ,മുഹമ്മദ് റാഫി, ഷാഫി മൂഴിക്കൽ, ഷാഹിദ് ഓമശ്ശേരി, നിത്യ സുബീഷ് ( കോഴിക്കോട്), ആബിദ സുബൈർ (തൃശൂർ) ,അൻവർ ഹുസൈൻ വാണിയമ്പലം ( മലപ്പുറം) ,റുബീന കുഞ്ഞി ( കാസർഗോഡ് ), അബ്ദുൽ റഷീദ് ( കൊല്ലം ), രാധാകൃഷ്ണൻ ( പാലക്കാട് ), എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു .വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 160 അംഗ ജനറൽ കൗൺസിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത് . കൗൺസിൽ യോഗം വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ കെ .എ ഷെഫീഖ് ഉത്ഘാടനം ചെയ്തു . പ്രവാസികളുടെ പ്രശ്ങ്ങളെ അഭിസംബോധനം ചെയ്യുന്നതിൽ കൾച്ചറൽ ഫോറം മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും തുടർന്നും പ്രവാസികളുടെ അവകാശ പോരാട്ടങ്ങളിലും സാംസ്‌കാരിക മുന്നേറ്റത്തിലും കൂടുതൽ മുന്നേറാൻ കൾച്ചറൽ ഫോറത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു . മുൻ പ്രസിഡന്റ് ഡോ : താജ് ആലുവ , പുതിയ പ്രസിഡന്റ് മുനീഷ് എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു .