- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോക ശിശുദിനം:ക്യു എസ് എഫ് എ പരിപാടിയിൽ കൾച്ചറൽ ഫോറം പങ്കാളികളാകും
ദോഹ: കായിക യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു എസ് എഫ് എ) ലോക ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കായിക പരിപാടികളിൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് കൾച്ചറൽ ഫോറം പങ്കാളികളാവും.
കായിക പരിപാടികളിൽ പരിശീലിക്കാനും അത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പ്രായഭേദമന്യേ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ലോക ശിശുദിനമായ നവംബർ ഇരുപതിന് ക്യു എസ് എഫ് എ വ്യത്യസ്ത കായിക പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഡിസ്‌കവർ - സ്‌പോർട് എന്ന തലക്കെട്ടിൽ അൽ റയ്യാൻ പാർക്കിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.കുട്ടികളിൽ കായികപരമായ കഴിവുകൾ പരിചയപ്പെടുത്തുകയും കായിക പരിശീലനങ്ങളുടെ പ്രാധാന്യം അവരിൽ വളർത്തിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
കൾച്ചറൽ ഫോറം ഖത്തറിന് പുറമേ, പൊതു -സ്വകാര്യ മേഖലകളിൽ നിന്നുള്ള വിവിധ കായിക സംഘടനകളും സ്ഥാപനങ്ങളും പരിപാടിയുടെഭാഗമാകുന്നുണ്ട്.കുട്ടികൾക്കായി ഫുട്ബാൾ,വോളിബാൾ,ബാസ്‌കറ്റ് ബോൾ തുടങ്ങിയ മത്സരങ്ങളും ഫിറ്റ്‌നസ്സ് സെഷനും ഫൺ റണ്ണും സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് മൂന്ന് മുതൽ അഞ്ചു വരെ നടക്കുന്ന പരിപാടിയിലേക്ക് പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവരാണെങ്കിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്യു എസ് എഫ് എയുടെ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് 55229182 എന്ന നമ്പറിൽ കൾച്ചറൽ ഫോറവുമായി ബന്ധപ്പെടുക.