ദോഹ: വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ പൗരന്മാരെ വിഭജിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി 'നിറംചേർക്കപ്പെടുന്ന പൗരത്വം' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമംവ്യാഴാഴ്ച വൈകുന്നേരം 7:3ന് നുഐജ കൾച്ചറൽ ഫോറം ഹാളിൽ നടക്കും.

കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം റോണി മാത്യു ഉത്ഘാടനം ചെയ്യും.കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹാരിസ് എടവന വിഷയം അവതരിപ്പിക്കും.ഷംസീർ അരിക്കുളം (സംസ്‌കൃതി ), സുരേഷ് കരിയാട് (ഇൻകാസ്), വിപിൻ (വിശ്വ കലാവേദി ), ഷാഹിദ് ഓമശ്ശേരി (കൾ ച്ചറൽ ഫോറം ), ഒ. കെ മുനീർ (കെ.എം.സി.സി ),നജ്മുദ്ധീൻ ഇ കെ (സോഷ്യൽ ഫോറം), നംഷീർ ബടേരി (ഐ.എം.സി.സി ) എന്നിവർസംസാരിക്കും.