ദോഹ:അധികാരവും രാഷ്ട്രീയ പ്രവർത്തനവും യാഥാർഥത്തിൽ സേവനത്തിന്റെ നല്ലവഴികളാണെന്നും എന്നാൽ കൈകാര്യം ചെയ്തവർ ഈ രംഗത്തു നിന്ന് ജനങ്ങളെ അകറ്റിവെറുപ്പ് സൃഷ്ടിച്ചു വെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർജില്ലാ പ്രസിഡന്റുമായ കെ.ജി.മോഹനൻ അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം തൃശൂർജില്ലാ സംഘടിപിച്ച ബഹുജന സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജി വിഭാവനം ചെയ്ത ക്ഷേമ രാഷ്ട്ര സങ്കൽപ്പം പൂവണിയാൻ സേവനത്തിൽ ഊന്നിയപുതിയ രാഷ്ട്രീയ സംസ്‌കാരം ഉയർന്ന് വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. പുതുതായിചേർന്നവർക്കുള മെംബെർഷിപ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷംസീർ ഹസൻഅധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മജീദലി, ജില്ലാവൈസ് പ്രസിഡന്റ് മുരളി കൈപഞ്ചേരി, ജൂബിസാകിർ,മർസൂഖ് തൊയ്ക്കാവ് തുടങ്ങിയവർ
സംസാരിച്ചു.

കാതോട നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻ പാട്ടും പാട്ടിന്റെ വർത്തമാനവുംപരിപാടി ആകർഷണീയമായി.