- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയം വിവാഹമായി; അന്യരുടെ ഭാര്യയെ ഭർത്താവ് മോഹിച്ചപ്പോൾ പീഡനപർവ്വം; വൈഫ് സ്വാപ്പിങിലെ ദുരിതങ്ങൾ തുറന്നു പറഞ്ഞത് പേരു പറയാതെ ബ്ലോഗിൽ; യുവതിയുടെ ശബ്ദം അടുത്ത ബന്ധു തിരിച്ചറിഞ്ഞത് നിർണ്ണായകമായി; യുവാവ് തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത; കപ്പിൾ മീറ്റ് കേരളക്കാർ കുടുങ്ങിയ കഥ
കോട്ടയം: ഭാര്യ ഭർത്താകന്മമാർ പരചയപ്പെടുന്നത് ഗ്രൂപ്പ് ചാറ്റിംഗിൽ.പിന്നീട് പരസ്പരം ബന്ധപ്പെട്ട് സംഗമ കേന്ദ്രം തീരുമാനിക്കും. കൂട്ടികളുണ്ടെങ്കിൽ യാത്രയിൽ അവരെയും കൂട്ടും. ഒറ്റയക്ക് വരുന്നവരാണെങ്കിൽ പണം നൽകുകയും വേണം. സ്ത്രീകൾ വശംവദരാവുന്നത് സമാധാന ജീവിതം ആഗ്രിച്ച് മാത്രം. കുറുകച്ചാലിൽ പരാതിക്കാരി നേരിട്ടത് പീഡന പരമ്പര. യുവതിയുടേത് പ്രണയ വിവാഹം. കല്യാണം കഴിഞ്ഞതിന് പിന്നാലെ ഭർത്താവിന്റെ ക്രൂരതകൾ തുടങ്ങി.
സഹികെട്ടപ്പോൾ അൽത്താഫ് ബ്ലോഗിൽ തുറന്നുപറച്ചിൽ. ശബ്ദം തിരിച്ചറിഞ്ഞ യുവാവ് നൽകിയ പിൻബലത്തിൽ പൊലീസിൽ പരാതി. പീഡക സംഘം അറസ്റ്റിൽ. ഈ യുവതിയുടെ ബന്ധുവായിരുന്നു ആശ്വസാവും ആത്മവിശ്വാസവും നൽകിയത്. ഇതാണ് വൈഫ് സ്വാപ്പിങ്ങിലെ പുതിയ അറസ്റ്റിനും കാരണം. കപ്പിൾ മീറ്റ് കേരള എന്ന ആപ്പിനെകുറിച്ച് പരാതിക്കാരി കറുകച്ചാൽ പൊലീസിന് നൽകിയ വിവരങ്ങളും തുടർന്നുള്ള പൊലീസ് നടപടികളും ഇങ്ങിനെ.
26 കാരിയായ പരാതിക്കാരിയുടെ ഭർത്താവടക്കം 6 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ഭർത്താവിന്റെ നിരന്തര ശല്യത്താൽ ഗതികെട്ടാണ് യുവതി വിവരങ്ങൾ ബ്ലോഗിലൂടെ തുറന്നുപറയാൻ തീരുമാനിച്ചത്. ആരാണെന്ന് വെളിപ്പെടുത്താതെയാണ് യുവതി സ്വന്തം ശബ്ദത്തിൽ ബ്ലോഗിൽ കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ അടുത്തറിയാവുന്ന യുവാവ് ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഇതാണ് ഇതാണ് പൊലീസിൽ പാരതി എത്താൻ കാരണമായത്.
യുവാവ് യുവതിയുമായി കാര്യങ്ങൾ വിശദമായി സംസാരിക്കുകയും തുടർന്ന് ഇരുവരും ചേർന്ന് പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. യുവതിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. യുവതിയുടെ പരാതിയിൽ 6 പേരെയാണ് നിലവിൽ അറസ്റ്റുചെയതിട്ടുള്ളത്. അന്വേഷണത്തിൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കടുതൽ പേർ അറസ്റ്റിലാവുന്നതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
മാസങ്ങളായി പ്രവർത്തിക്കുന്ന ഗ്രൂപ്പിൽ ഭാര്യമാരെ വച്ചുമാറുന്നതിന് പുറമെ പണം വാങ്ങി ലൈംഗിക വേഴ്ചയ്ക്ക് വീട്ടുനൽകുന്ന രീതിയും ഉണ്ടെന്നാണ് പരാതിക്കാരിയുടെ വിവരണത്തിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്. വാട്സാപ്പ് ,ടെലഗ്രാം തുടങ്ങിയ ആപ്പുകൾ പ്രയോജനപ്പെടുത്തിയാണ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. ഈ മാധ്യമങ്ങളിൽ നിന്നും വിവരശേഖരണത്തിനും പൊലീസ് നീക്കം നടത്തുന്നുണ്ട്.ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഉടൻ അറസ്റ്റുചെയ്യുക എന്നതാണ് പൊലീസിന്റെ നിലപാട്.
ഡിജിറ്റൽ തെളിവുകൾ സൈബർ പൊലീസിന്റെ സഹായം ശേഖരിക്കുന്നതിനും അന്വേഷണ സംഘം നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടോ അതിലധികമോ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്.
ഹോട്ടലുകളും വാടക നൽകി ഉപയോഗിക്കാവുന്ന മറ്റ് കേന്ദ്രങ്ങളോ ഒഴിവാക്കി വീടുകളിൽ ഒത്തുചേരുകയാണ് സംഘത്തിന്റെ രീതി.സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായ, ഇവരിൽപ്പെട്ടവർ കൂടുതലും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണ്.
മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായത് സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ ഇടപെടലാണ്.
ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോൺ നമ്പരുകളുടെയും അടിസ്ഥാനത്തിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം അന്വേഷണത്തിനു പുറപ്പെട്ടു. സൈബർ സെല്ലിൽ നിന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥലങ്ങളിൽ പൊലീസ് സംഘം എത്തിയത്. പുലർച്ചെയോടെ പ്രതികളുമായാണ് പൊലീസ് തിരിച്ചെത്തിയത്. ഇവരെ പിടികൂടിയെങ്കിലും വൻ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് പൊലീസിന് മുൻപിൽ അഴിഞ്ഞത്.
സംഘത്തിൽപെട്ട മറ്റാരെങ്കിലും പരാതിയുമായി എത്തിയാൽ മാത്രമേ അന്വേഷണം കൂടുതൽ മുന്നോട്ടു പോകാൻ കഴിയൂ എന്നു പൊലീസ് പറഞ്ഞു.ഫേസ്‌ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു.
മറുനാടന് മലയാളി ലേഖകന്.