സിംഗപ്പൂരിലെ പൂർണമായും പുകവലിവിമുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി വീടുകളിലെ പുകവലിയും നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു. ഫ്‌ളാറ്റുകളിലുള്ളവർ മറ്റ് വീടുകളിൽ പുകവലിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന പരാതി ഉന്നയിച്ചതോടെയാണ് എംപിമാർ വീടുകളിലെ പുകവലി നിരോധിക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയത്.

തിങ്കളാഴ്‌ച്ച പാർലമെന്റ് സ്‌മോക്കിങ് ആക്ട് പാസാക്കിയിരുന്നു. ഇതനുസരിച്ച് കൂടുതൽ മേഖലകൾ പുകവലി നിരോധന മേഖന കൊണ്ടുവരാനും അനുവാദം നല്കുന്ന നിയമമാണ് പ്രാബല്യത്തിലായത്. അതുകൊണ്ടാണ് വീടിനുള്ളിൽ പുകവലിക്കുന്നതിനും നിരോധനം ഏർപ്പെടുക്കണമെന്ന് എംപിമാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്ത് പൊതുസ്ഥലങ്ങളില്ലെല്ലാം നിലവിൽ പുകവലി നിരോധന മേഖലകളാണ് പ്രഖ്യാപിച്ച് വരുകയാണ്. നിയമലംഘിക്കുന്നവർക്കെതിരെ പിഴ നല്കാനും നിയമം അനുവദിക്കുന്നുണ്ട്.