- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വയിലെ സ്ത്രീരൂപമോ അതോ ഫോട്ടോഷോപ്പോ? ക്യൂരിയോസിറ്റി പകർത്തിയ ചിത്രത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തെ ചർച്ച സോഷ്യൽ മീഡിയയും ഏറ്റെടുത്തു
ചൊവ്വയിൽ കണ്ടെത്തിയത് സ്ത്രീരൂപമോ? ചർച്ച പുരോഗമിക്കുകയാണ്. നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി പുറത്തുവിട്ടതെന്ന തരത്തിൽ പരക്കുന്ന ചിത്രത്തെക്കുറിച്ചാണ് ചർച്ച. ശാസ്ത്രലോകം തുടങ്ങിവച്ച ചർച്ച ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു. ക്യൂരിയോസിറ്റി പേടകത്തെ നോക്കി ഒരു കറുത്ത സ്ത്രീ രൂപം ചൊവ്വയുടെ ഉപരിതലത്തിൽ നി
ചൊവ്വയിൽ കണ്ടെത്തിയത് സ്ത്രീരൂപമോ? ചർച്ച പുരോഗമിക്കുകയാണ്. നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി പുറത്തുവിട്ടതെന്ന തരത്തിൽ പരക്കുന്ന ചിത്രത്തെക്കുറിച്ചാണ് ചർച്ച.
ശാസ്ത്രലോകം തുടങ്ങിവച്ച ചർച്ച ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു. ക്യൂരിയോസിറ്റി പേടകത്തെ നോക്കി ഒരു കറുത്ത സ്ത്രീ രൂപം ചൊവ്വയുടെ ഉപരിതലത്തിൽ നിൽക്കുന്നുവെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.
എന്നാൽ ചിത്രത്തെ കുറിച്ച് നാസ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഒരു കോണിൽ നിന്നും വ്യക്തമായ മറുപടികൾ ലഭിക്കുന്നുമില്ല.
സോഷ്യൽമീഡിയ വഴി ചിത്രം പ്രചരിച്ചതോടെ പല വാദങ്ങളും മറുവാദങ്ങളുമാണ് ഉയരുന്നത്. രൂപത്തിന് രണ്ടു കൈകളുണ്ടെന്നും തലയിൽ മുടിയുണ്ടെന്നും മാറിടമുണ്ടെന്നും കണ്ടെത്തിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, ഫോട്ടോഷോപ്പു പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ചിത്രം ആരോ കൃത്രിമായി നിർമ്മിച്ചതാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
സ്ത്രീയുടെ രൂപത്തിലുള്ള കല്ലാണെന്നും പ്രതിമയാണെന്നും മറുവാദങ്ങൾ ഉയരുന്നു. രൂപത്തിന് എട്ട് മുതൽ പത്തു സെന്റീമീറ്റർ വരെ ഉയരമുണ്ടെന്നുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. യു.എഫ്.ഒ സൈറ്റിങ്‌സ് ഡെയ്‌ലി.കോം എന്ന വെബ്‌സൈറ്റാണ് വാർത്ത പുറത്ത് വിട്ടത്. ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടെന്നും ക്യാമറയിൽ പതിഞ്ഞത് സ്ത്രീ രൂപമാണെന്നുമാണ് വാർത്തയിൽ അവകാശപ്പെടുന്നത്.