- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുനിരോധനത്തിൽ സഹകരണ ബാങ്കുകളുടെ ഹർജി വെള്ളിയാഴ്ചത്തേക്കു മാറ്റി; ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന നബാർഡ് റിപ്പോർട്ടു സുപ്രീം കോടതിയിൽ സമർപ്പിച്ചു
ന്യൂഡൽഹി: ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന നബാർഡ് റിപ്പോർട്ടു സുപ്രീം കോടതിയിൽ സമർപ്പിച്ചു. നോട്ട് അസാധുവാക്കിയ നടപടിയോടെ ഇടപാടുകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ജില്ലാ സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടിവച്ചു. വെള്ളിയാഴ്ചത്തേക്കാണ് ഹർജി മാറ്റിയത്. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ ഹർജികളും കേരളത്തിന്റെ ഹർജിക്കൊപ്പമാണു പരിഗണിക്കാനിരുന്നത്. വാണിജ്യ ബാങ്കുകൾക്ക് നൽകിയിട്ടുള്ള പഴയ നോട്ട് മാറി നൽകാനും നിക്ഷേപം സ്വീകരിക്കാനുമുള്ള അനുമതി സഹകരണ ബാങ്കുകൾക്ക് കൂടി വേണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ സഹകരണ ബാങ്കുകളിൽ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മതിയ അടിസ്ഥാന സാങ്കേതിത സൗകര്യങ്ങൾ ഇല്ലെന്നുമാണ് കേന്ദ്ര സർക്കാറിന്റെ വാദം. അതിനിടെയാണു നബാർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കപിൽ സിബലാണു ഹർജിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.

ന്യൂഡൽഹി: ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന നബാർഡ് റിപ്പോർട്ടു സുപ്രീം കോടതിയിൽ സമർപ്പിച്ചു. നോട്ട് അസാധുവാക്കിയ നടപടിയോടെ ഇടപാടുകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ജില്ലാ സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടിവച്ചു. വെള്ളിയാഴ്ചത്തേക്കാണ് ഹർജി മാറ്റിയത്.
തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ ഹർജികളും കേരളത്തിന്റെ ഹർജിക്കൊപ്പമാണു പരിഗണിക്കാനിരുന്നത്. വാണിജ്യ ബാങ്കുകൾക്ക് നൽകിയിട്ടുള്ള പഴയ നോട്ട് മാറി നൽകാനും നിക്ഷേപം സ്വീകരിക്കാനുമുള്ള അനുമതി സഹകരണ ബാങ്കുകൾക്ക് കൂടി വേണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.
എന്നാൽ സഹകരണ ബാങ്കുകളിൽ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മതിയ അടിസ്ഥാന സാങ്കേതിത സൗകര്യങ്ങൾ ഇല്ലെന്നുമാണ് കേന്ദ്ര സർക്കാറിന്റെ വാദം. അതിനിടെയാണു നബാർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കപിൽ സിബലാണു ഹർജിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.

