- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകി സഹായിച്ചു; സമ്പാദിച്ചതിൽ മിച്ചം പിടിച്ച സാധാരണക്കാരനു മാത്രം ബുദ്ധിമുട്ട്; നോട്ട് അസാധു ആക്കിയതിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: കള്ളപ്പണം തടയാനെന്ന പേരിൽ കേന്ദ്രസർക്കാർ നോട്ടുകൾ നിരോധിച്ച നടപടി വിവരണാതീതമായ ദുരിതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം തടയാൻ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല ഇത് എന്നാണ് വ്യക്തമാകുന്നത്. കള്ളപ്പണം കയ്യിലുള്ളവർ ഈ തീരുമാനം മുൻകൂട്ടി അറിഞ്ഞിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാശ് മിച്ചംവച്ച സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. രാജ്യം ദുരിതത്തിൽ തുടരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലില്ല. ഇന്ന് ഡൽഹിയിലെത്തി നധമന്ത്രി അരുൺ ജെയ്റ്റിലിയെ സംസ്ഥാനത്തിന്റെ വികാരം അറിയിക്കും. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒന്നും ക്രമത്തിലായില്ല. ഒരു സർക്കാരും ഇത്ര നിസംഗമായ നിലപാട് സ്വീകരിക്കാൻ പാടില്ല. വിനിമയത്തിലുള്ള ഇത്രയേറെ നോട്ടുകൾ പിൻവലിക്കുമ്പോൾ മറ്റ് സംവിധാനം ഒരുക്കണമായിരുന്നു. ഡിസംബർ 30 വരെ പണം മാറാൻ അവസരം നൽകിയിട്ടുണ്ട്. അതുവരെ ഈ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിച്ച് ജനങ്ങളുടെ ദ
തിരുവനന്തപുരം: കള്ളപ്പണം തടയാനെന്ന പേരിൽ കേന്ദ്രസർക്കാർ നോട്ടുകൾ നിരോധിച്ച നടപടി വിവരണാതീതമായ ദുരിതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം തടയാൻ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല ഇത് എന്നാണ് വ്യക്തമാകുന്നത്. കള്ളപ്പണം കയ്യിലുള്ളവർ ഈ തീരുമാനം മുൻകൂട്ടി അറിഞ്ഞിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാശ് മിച്ചംവച്ച സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. രാജ്യം ദുരിതത്തിൽ തുടരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലില്ല. ഇന്ന് ഡൽഹിയിലെത്തി നധമന്ത്രി അരുൺ ജെയ്റ്റിലിയെ സംസ്ഥാനത്തിന്റെ വികാരം അറിയിക്കും. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒന്നും ക്രമത്തിലായില്ല. ഒരു സർക്കാരും ഇത്ര നിസംഗമായ നിലപാട് സ്വീകരിക്കാൻ പാടില്ല. വിനിമയത്തിലുള്ള ഇത്രയേറെ നോട്ടുകൾ പിൻവലിക്കുമ്പോൾ മറ്റ് സംവിധാനം ഒരുക്കണമായിരുന്നു. ഡിസംബർ 30 വരെ പണം മാറാൻ അവസരം നൽകിയിട്ടുണ്ട്. അതുവരെ ഈ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കള്ളപ്പണം തടയുന്നതിനൊപ്പമാണ് സംസ്ഥാന സർക്കാർ. എന്നാൽ നോട്ട് പിൻവലിക്കുന്ന തീരുമാനം ചില കേന്ദ്രങ്ങൾ മുൻകൂട്ടി അറിഞ്ഞു. അത് എങ്ങനെയെന്ന് വ്യക്തമാക്കണം. ബിജെപി നിക്ഷേപിച്ച പണത്തിന്റെ കണക്കും പുറത്തുവന്നു. നോട്ട് നിരോധനം ചില മാദ്ധ്യമങ്ങളും മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നു. കള്ളപ്പണം കയ്യിലുള്ളവർക്ക് ഒരു ഉപദ്രവവും സംഭവിച്ചില്ല. പണം മിച്ചം വച്ച സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. നാട്ടിലുള്ള ആളുകൾ എന്ത് തെറ്റുചെയ്തു. അവരുടെ കയ്യിലുള്ളത് കള്ളപ്പണമല്ല. ആശുപത്രികളിലടക്കം ആളുകൾ ദുരിതത്തിലാണ്. റേഷൻ കട കൊള്ളയടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. പണം നിക്ഷേപിക്കാൻ പോയി പ്രയാസം അനുഭവിച്ചവർ ജീവനൊടുക്കുന്നു. ചികിത്സ കിട്ടാതെയും മരുന്നു വാങ്ങാനാകാതെയും ആളുകൾ ദുരിതത്തിലാണ്.
ചില കൈപ്പിഴ റിസർവ് ബാങ്കിന് പറ്റിയതായാണ് വിവരം. സെക്യൂരിറ്റി ത്രഡ് ഇല്ലാതെ വലിയ തുകയുടെ നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കി. ആർബിഐക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അധ്വാനിച്ച് പണമുണ്ടാക്കിയവരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.
രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ല. പ്രശ്‌നം വന്ന ഉടനെ സംസ്ഥാനത്തിന്റെ വികാരം കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നോട്ടു നിരോധനം മുൻകൂട്ടിക്കണ്ട് മുൻകരുതൽ എടുത്തവർക്ക് അതെങ്ങനെ സാധിച്ചു എന്ന് മുഖ്യമന്ത്രി ചോദിച്ചു. പെട്രോൾ ലഭ്യതയ്ക്ക് പ്രശ്‌നമില്ല. പെട്രോളിയം മേഖലയിൽ റിലയൻസാണ് മുൻപന്തിയിലുള്ളത്. റിലയൻസും കേന്ദ്രസർക്കാരും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകൾ വിവിധ ഫീസുകൾ, കെട്ടിട നികുതി എന്നിവ അടയ്ക്കുന്നതിന് സംസ്ഥാന സർക്കാർ സമയം നീട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഴയില്ലാതെ ഈ സേവനങ്ങൾക്കുള്ള ഫീസുകൾ നവംബർ 30 വരെ അടയ്ക്കാം.
ഓട്ടോ, ടാക്‌സി തുടങ്ങിയവയുടെ നികുതിയും 30 വരെ അടയ്ക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിഴയില്ലാതെ അവ അടയ്ക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.



