- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ വന്ന് ക്യൂ നിൽക്കാൻ മടിച്ച് പ്രവാസികൾ വിദേശത്ത് നിന്ന് തന്നെ ഇന്ത്യൻ രൂപ മാറുന്നു; വിനിമയ നിരക്ക് നൽകി നഷ്ടം വന്നാലും കാര്യമാക്കുന്നില്ല; ഇന്ത്യൻ രൂപ ക്ഷാമത്തിൽ വലിഞ്ഞ് വിദേശത്തെ വിനിമയ സ്ഥാപനങ്ങൾ
ദുബായ്: ഗൾഫിലെ ഫോറിൻ എക്‌സചേഞ്ച് സ്ഥാപനങ്ങളിലും ഇന്ത്യൻ കറൻസി ക്ഷാമം. നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഇന്ത്യൻ നോട്ട് മാറ്റിയെടുക്കാൻ എത്തുന്നതാണ് ഇതിന് കാരണം. നോട്ട് അസാധുവാക്കൽ കാരണം നാട്ടിൽ പോയാൽ കറൻസി ക്ഷാമം ബാധിക്കുമെന്ന ഭയം പ്രവാസികൾക്കുണ്ട്. അതിനാൽ അവർ വിമാനം കയറുന്നത് ആവശ്യത്തിന് ഇന്ത്യൻ രൂപ ശേഖരിച്ചതിനു ശേഷം. വിവിധ എക്‌സ്‌ചേഞ്ചുകളിൽനിന്ന് അത്യാവശ്യ ചെലവുകൾക്കുള്ള രൂപയും വാങ്ങിയാണ് ഓരോരുത്തരും നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നത്. എന്നാൽ, കൂടിവരുന്ന ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്യാന്മാത്രം രൂപ ശേഖരത്തിലില്ല എന്നതാണ് എക്‌സ്‌ചേഞ്ചുകളെ പ്രതിസന്ധിയിലാക്കുന്നത്. യു.എ.ഇ.യിലെ ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളും ദിർഹം മാറ്റി ഇന്ത്യൻ രൂപ നൽകുന്നുണ്ട്. 20,000 മുതൽ 25,000 രൂപ വരെയുള്ള തുകകളാണ് കൂടുതൽ പേരും മാറ്റുന്നത്. ദിവസവും നിരവധി പേർ ദിർഹം മാറ്റി രൂപ വാങ്ങാൻ എത്തുന്നുണ്ട്. വിപണിയിൽ ഇന്ത്യൻ കറൻസിയുടെ ലഭ്യതയ്ക്ക് അനുസരിച്ച് നിരക്കിലും ചെറിയ വ്യത്യാസങ്ങൾ വരുന്നുണ്ട്. നിരക്കിൽ അല്പം നഷ്ടം നേരിടേണ്ടിവന്
ദുബായ്: ഗൾഫിലെ ഫോറിൻ എക്‌സചേഞ്ച് സ്ഥാപനങ്ങളിലും ഇന്ത്യൻ കറൻസി ക്ഷാമം. നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഇന്ത്യൻ നോട്ട് മാറ്റിയെടുക്കാൻ എത്തുന്നതാണ് ഇതിന് കാരണം. നോട്ട് അസാധുവാക്കൽ കാരണം നാട്ടിൽ പോയാൽ കറൻസി ക്ഷാമം ബാധിക്കുമെന്ന ഭയം പ്രവാസികൾക്കുണ്ട്. അതിനാൽ അവർ വിമാനം കയറുന്നത് ആവശ്യത്തിന് ഇന്ത്യൻ രൂപ ശേഖരിച്ചതിനു ശേഷം.
വിവിധ എക്‌സ്‌ചേഞ്ചുകളിൽനിന്ന് അത്യാവശ്യ ചെലവുകൾക്കുള്ള രൂപയും വാങ്ങിയാണ് ഓരോരുത്തരും നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നത്. എന്നാൽ, കൂടിവരുന്ന ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്യാന്മാത്രം രൂപ ശേഖരത്തിലില്ല എന്നതാണ് എക്‌സ്‌ചേഞ്ചുകളെ പ്രതിസന്ധിയിലാക്കുന്നത്. യു.എ.ഇ.യിലെ ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളും ദിർഹം മാറ്റി ഇന്ത്യൻ രൂപ നൽകുന്നുണ്ട്. 20,000 മുതൽ 25,000 രൂപ വരെയുള്ള തുകകളാണ് കൂടുതൽ പേരും മാറ്റുന്നത്.
ദിവസവും നിരവധി പേർ ദിർഹം മാറ്റി രൂപ വാങ്ങാൻ എത്തുന്നുണ്ട്. വിപണിയിൽ ഇന്ത്യൻ കറൻസിയുടെ ലഭ്യതയ്ക്ക് അനുസരിച്ച് നിരക്കിലും ചെറിയ വ്യത്യാസങ്ങൾ വരുന്നുണ്ട്. നിരക്കിൽ അല്പം നഷ്ടം നേരിടേണ്ടിവന്നാലും നാട്ടിൽ ബാങ്കുകൾക്കുമുമ്പിൽ ക്യൂ നിൽക്കാൻ പ്രവാസികൾ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഗൾഫിൽ നിന്ന് തന്നെ നോട്ട് മാറ്റുന്നത്. ചില എക്‌സ്‌ചേഞ്ചുകളിൽ മതിയായ കറൻസികൾ ഇല്ലാത്തതിനാൽ കുറഞ്ഞ രീതിയിലുള്ള വിനിമയമേ നടക്കുന്നുള്ളൂ. യു.എ.ഇ. എക്‌സ്‌ചേഞ്ചിൽ ഇന്ത്യൻ രൂപയിലുള്ള വിനിമയങ്ങൾ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.
നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനം വന്നയുടൻ തന്നെ ഗൾഫിലെ എക്‌സ്‌ചേഞ്ചുകളെല്ലാം തന്നെ ഇന്ത്യൻ കറൻസികളിലുള്ള വിനിമയം നിർത്തിവച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളും ഇത് പുനരാരംഭിച്ചു. അസാധുവാക്കിയ നോട്ടുകൾ ഒരു എക്‌സ്‌ചേഞ്ചും സ്വീകരിക്കുന്നില്ല.