- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറൻസി നിരോധനത്തിനെതിരെ ഒരുമിക്കാൻ തീരുമാനിച്ച പ്രതിപക്ഷ നിരയിൽ അഭിപ്രായ ഭിന്നത; കോൺഗ്രസ്സും ഇടതുപക്ഷവും ശക്തമായ പ്രതിഷേധ സമരങ്ങൾക്കില്ല; മമതയുടെ നേതൃത്വത്തിൽ നാളെ മറ്റുകക്ഷികൾ രാഷ്ട്രപതിയെ കാണും
ന്യൂഡൽഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ച് നിൽക്കണമെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഉണ്ടാക്കിയ ഏകദേശ ധാരണ തെറ്റുന്നു. ഇന്ന് വിഷയം ചർച്ചചെയ്യാൻ ചേർന്ന സർവകക്ഷിയോഗത്തിലും ഇതിനുപിന്നാലെ വരും ദിവസങ്ങളിൽസ്വീകരിക്കാൻ പോകുന്ന പ്രതിഷേധങ്ങളിലും ഈ സ്വരച്ചേർച്ച ഇല്ലായ്മ പ്രകടമായി. കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. നിരോധനം പൂർണമായും പിൻവലിക്കണമെന്ന ആവശ്യമാണ് മമത ഉയർത്തുന്നത്. അതേസമയം സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുകക്ഷികൾക്ക് ഈ അഭിപ്രായമില്ല. കള്ളപ്പണം തടയാനുള്ള ശ്രമമെന്ന നിലയിൽ ഇതിനെ അനുകൂലിക്കുന്നുവെങ്കിലും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന വിഷമങ്ങൾ പരിഹരിക്കാനും കേരളത്തിൽ സഹകരണ മേഖലയെ ബാധിക്കാതിരിക്കാനും നടപടികളെടുക്കണമെന്നുമടക്കം ചില കാര്യങ്ങളിൽ ഭിന്നതയുണ്ട് സിപിഎമ്മിന്. കണ്ണുമടച്ച് നടപടിയെ എതിർക്കാനാവാത്ത സ്ഥിതിയിലാണ് കോൺഗ്രസ്സും. ഇല്ലെങ്കിൽ കള്ളപ്പണക്കാരെ അനുകൂലിക്കുന്നുവെന
ന്യൂഡൽഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ച് നിൽക്കണമെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഉണ്ടാക്കിയ ഏകദേശ ധാരണ തെറ്റുന്നു. ഇന്ന് വിഷയം ചർച്ചചെയ്യാൻ ചേർന്ന സർവകക്ഷിയോഗത്തിലും ഇതിനുപിന്നാലെ വരും ദിവസങ്ങളിൽസ്വീകരിക്കാൻ പോകുന്ന പ്രതിഷേധങ്ങളിലും ഈ സ്വരച്ചേർച്ച ഇല്ലായ്മ
പ്രകടമായി. കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്.
നിരോധനം പൂർണമായും പിൻവലിക്കണമെന്ന ആവശ്യമാണ് മമത ഉയർത്തുന്നത്. അതേസമയം സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുകക്ഷികൾക്ക് ഈ അഭിപ്രായമില്ല. കള്ളപ്പണം തടയാനുള്ള ശ്രമമെന്ന നിലയിൽ ഇതിനെ അനുകൂലിക്കുന്നുവെങ്കിലും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന വിഷമങ്ങൾ പരിഹരിക്കാനും കേരളത്തിൽ സഹകരണ മേഖലയെ ബാധിക്കാതിരിക്കാനും നടപടികളെടുക്കണമെന്നുമടക്കം ചില കാര്യങ്ങളിൽ ഭിന്നതയുണ്ട് സിപിഎമ്മിന്.
കണ്ണുമടച്ച് നടപടിയെ എതിർക്കാനാവാത്ത സ്ഥിതിയിലാണ് കോൺഗ്രസ്സും. ഇല്ലെങ്കിൽ കള്ളപ്പണക്കാരെ അനുകൂലിക്കുന്നുവെന്ന പ്രചരണം നേരിടേണ്ടിവരുമെന്ന് അവർ ഭയക്കുന്നു. അതിനാൽത്തന്നെ സർവകക്ഷിയോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പാർട്ടികൾ സ്വീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിന് ഇറങ്ങാനും രാഷ്ട്രീയ പാർട്ടികളെല്ലാം ചേർന്ന് രാഷ്ട്രപതിയെ വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതിൽ നിന്ന് കോൺഗ്രസ്സും ഇടതുപക്ഷവും വിട്ടുനിൽക്കാൻ തീരുമാനിച്ചത് ഫലത്തിൽ കേന്ദ്രസർക്കാരിന് വലിയ ആശ്വാസമായി മാറുകയാണ്. പാർലമെന്റിൽ നിന്ന് മാർച്ച് ചെയതാകും മമതയുടെ നേതൃത്വത്തിലുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങുക.
കറൻസി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ നേരത്തേ ഒന്നിച്ചിരുന്നു. പാർലമെന്റ് സമ്മേളനം ഉടൻ ചേരാനിരിക്കെ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിക്കാനാണ് രാഷ്ട്രീയ വൈര്യം മറന്ന് തൃണമൂൽ കോൺഗ്രസും സിപിഎമ്മും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡൽഹിയിലെ ഓഫീസിൽ യോഗം ചേർന്ന് ആദ്യം ആലോചിച്ചത്.
പാർലമെന്റിനകത്തും പുറത്തും കേന്ദ്രസർക്കാറിനെതിരെ സ്വീകരിക്കേണ്ട സമര പരിപാടികളെക്കുറിച്ച് യോഗം ചർച്ച ചെയതിരുന്നു. അതേസമയം, അടുത്ത ആഴച ചേരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കറൻസി നിരോധനം മൂലം ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്രസർക്കാറിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും വൻ പ്രതിഷേധമുയർത്താനാണ് സാധ്യത.
ഇന്നുനടന്ന സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സംബന്ധിച്ച് കാര്യങ്ങൾ വിശദീകരിച്ചു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുകയെന്നും ഇപ്പോഴത്തെ നടപടി അതിന്റെ തുടക്കമാണെന്നും പറഞ്ഞ അദ്ദേഹം പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുക്കുമെന്നും പ്രായോഗികമായ അഭിപ്രായങ്ങൾ നടപ്പാക്കുമെന്നും ഉറപ്പുനൽകി. അഴിമതിക്കെതിരെയുള്ള നീക്കമാണ് ഇതെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മോദി വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും പരസ്പരം സംസാരിച്ച് പരിഹാരമുണ്ടാക്കെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ഉറപ്പുനൽകി.



