ഡൽഹി: വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നിലവിലുള്ള പത്ത് ശതമാനത്തിൽ നിന്നും 20 ശതമാനമായാണ് കസ്റ്റംസ് ഡ്യൂട്ടി ഉയർത്തിയത്. പുതുക്കിയ നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ഉന്നതതലയോഗത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി വർധന.

നികുതി വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാകും. ഗൾഫ് രാജ്യങ്ങളിലടക്കം ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് കേരളത്തിലാണ്. നികുതി വർദ്ധിക്കുന്നതോടെ പലർക്കും കേരളത്തിലേക്ക് അയക്കുന്നതും കൊണ്ടുവരുന്നതുമായ സാധനങ്ങൾക്ക് വാങ്ങിയതിനേക്കാളും ഇരട്ടി തുക നികുതിയിനത്തിൽ നൽകേണ്ടിവരും.


താഴെ പറയുന്ന 19 ഉത്പന്നങ്ങൾക്കാണ് പുതുക്കിയ നികുതി ബാധകം.

1.എസി
2.റെഫ്രിജറേറ്റർ
3.വാഷിങ് മെഷീൻ (10 കിലോയിൽ താഴെ)
4.കാർ ഘടകഭാഗങ്ങൾ
5.സ്പീക്കർ
6.പാദരക്ഷകൾ
7. ഡയമണ്ട്
8. എസിക്കും റഫ്രിജറേറ്ററിനും വേണ്ട കംപ്രസ്സർ
9. റേഡിയൽ കാർ ടയറുകൾ
10. കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട്‌സ്
11. ലാബ് ഡയമണ്ട്‌സ്
12. ജൂവലറി ഉപകരണങ്ങൾ, വിലകൂടിയ ആഭരണലോഹങ്ങൾ
13. വില കൂടിയ ലോഹങ്ങൾ, ലോഹഭാഗങ്ങൾ
14. ബാത്ത് ടബ്, ഷവർ, സിങ്ക്, വാഷ്‌ബേസിൻ,
15. പാക്കിങ് ബോക്‌സുകൾ, കണ്ടയ്‌നറുകൾ, ബോട്ടിലുകൾ, എന്നിവയ്ക്കുള്ള പ്ലാസ്റ്റിക്ക്.
16. ടേബിൾവേർ,കിച്ചൻവേർ, പ്ലാസ്റ്റിക് കൊണ്ടുള്ള മറ്റു വീട്ടുപകരണങ്ങൾ
17. പ്ലാസ്റ്റിക് കൊണ്ടുള്ള ഓഫീസ് സ്റ്റേഷനറീസ്, ഫർണിച്ചറിനുള്ള പ്ലാസ്റ്റിക് , ഡെക്കറേഷൻ ഷീറ്റ്‌സ്,
18. സ്യൂട്ട്‌കേസുകൾ, ബ്രീഫ്‌കേസുകൾ, ട്രാവൽ ബാഗുകൾ, മറ്റു ബാഗുകൾ
19. എവിയേഷൻ ടർബൈൻ ഫ്യുയൽ