കണ്ണുർ: കരിപ്പൂർ സ്വർണക്കടത്ത് സംഘത്തിന്റെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ വേരുകൾ തേടി കസ്റ്റംസ് സംഘം കണ്ണൂരിലെത്തും അർജുൻ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് സംശയിക്കുന്ന രണ്ട് സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരുമായി നടത്തിയ സ്വർണ- പണമിടപാടുകളാണ് പരിശോധിക്കുക.ഇതിൽ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയും ചാല കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനായ സി.സ ജേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയത് കണ്ണുരിൽ പരിശോധന നടത്തുക ഏറ്റവും ചുരുങ്ങിയത് 25 തവണയെങ്കിലും അർജുൻ സ്വർണം കടത്തിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

അങ്ങനെയെങ്കിൽ കോടികൾ അർജുന്റെ കൈ മറിഞ്ഞിട്ടുണ്ടാവും അങ്ങനെയെങ്കിൽ ഈ പണം പൂഴ്‌ത്തിയിട്ടുണ്ടാവുക സഹകരണ ബാങ്കുകളിലായിരിക്കുമെന്ന നിഗമനത്തിലാണ് കസ്റ്റംസ് .അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വേണ്ടിവരുമെന്ന നിലപാടിലാണ് കസ്റ്റംസ് എന്നാൽ ഇതിനായുള്ള സാങ്കേതിക തടസങ്ങളുമുണ്ട്.

ഇതു മറികടന്ന് വേണം അർജുനെതിരെയുള്ള അന്വേഷണം നടത്താൻ 'സ്വർണം കടത്തൽ മാത്രമല്ല കുഴൽപ്പണ ഇടപാടുകളിലും അർജുൻ ആയങ്കിക്ക് പങ്കുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം ഇടപാടുകളിലുടെ സമ്പാദിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും അറിയേണ്ടതുണ്ട്. അർജുൻ ആയങ്കിയുമായി കണ്ണുരിലെ രണ്ട് പ്രമുഖ സഹകരണ ബാങ്കുകളിലെ സ്വർണ ചരിശോധകരുമായി ബന്ധമുണ്ട്.

അതു കൊണ്ടു തന്നെ ഈ ബാങ്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുക രാമനാട്ടുകര വാഹനാപകടത്തിന് ശേഷം കരിപ്പൂർ സ്വർണ കടത്ത് കേസിൽ അർജുൻ ആയങ്കി മുങ്ങിയത് എങ്ങോട്ടാണെന്നു ലോക്കൽ പൊലിസിന്റെ സഹായത്തോടെയാണ് കസ്റ്റംസ് അന്വേഷിക്കുക. ഇതു കൂടാതെ അർജുൻ ഉപയോഗിച്ച കാർ പരിയാരം ആയുർവേദ കോളേജ് റോഡിൽ കണ്ടെത്തിയതും അന്വേഷിക്കുക.അർജുൻ ആയങ്കിയുമായി ബന്ധം പുലർത്തിയ രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിൽ വരും.

ഇതോടെ സ്വർണ കടത്ത് കേസ് അന്വേഷണം കണ്ണൂരിൽ കേന്ദ്രീകരിക്കുന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.പാർട്ടി തള്ളിപ്പറഞ്ഞെട്ടുണ്ടെങ്കിലും അർജുൻ ആയങ്കിയുടെ പാർട്ടി ബന്ധങ്ങൾ വെള്ളം കുടിപ്പിക്കുമോയെന്ന ആശങ്ക സിപിഎമ്മിൽ ശക്തമാണ്' ഇതിനിടെ സ്വർണക്കടത്ത് കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന. ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ നാട്ടിലേക്ക് കേസന്വേഷണവുമായി ദേശീയ അന്വേഷണ ഏജൻസി വരുന്നത് ഏറ്റവും കൂടുതൽ ക്ഷീണം ചെയ്യുക സംസ്ഥാന സർക്കാരിനായിരിക്കും.