വാഷിങ്ടൺ : വൈറ്റ് ഹൗസ് റോഡു ഗാർഡനിലെ പുൽ മൈതാനം വെട്ടിമനോഹരമാക്കി യതിന് ഫ്രാങ്ക് എന്ന പതിനൊന്നു വയസുകാരൻ പ്രസിഡന്റ്ട്രംപിനോട് ആവശ്യപ്പെട്ടത് 8 ഡോളർ.

ഈ വർഷം ആദ്യമാണ് ഫ്രാങ്ക് തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ട്രംപിനുകത്തെഴുതിയത്. വോളണ്ടിയർ വർക്കിന്റെ ഭാഗമായി വൈറ്റ് ഹൗസിലെ പുൽമൈതാനം വെട്ടി നിരപ്പാക്കണ മെന്നായിരുന്നു ഫ്രാങ്ക് ആവശ്യപ്പെട്ടത്.വൈറ്റ് ഹൗസ് സെക്രട്ടറി സാറാ സാണ്ടേഴ്സ് ഫ്രാങ്കിന്റെ ലറ്റർട്രംമ്പുമായി ചർച്ച ചെയ്തു. ഫ്രാങ്കിന്റെ ആഗ്രഹം സന്തോഷത്തോടെസ്വീകരിക്കുന്നു എന്ന പ്രസിഡന്റിന്റെ കത്ത് ലഭിച്ചതിനെ തുടർന്നാണ്പിതാവുമൊത്ത് സെപ്റ്റംബർ 14 ന് വൈറ്റ് ഹൈസിലെത്തി തന്റെ ആഗ്രഹംനിവർത്തിച്ചത്.

വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത ഫ്രാങ്കിനോട് ജീവിതത്തിലെ ഏറ്റവും വലിയആഗ്രഹം എന്താണെന്ന് തിരക്കിയപ്പോൾ ലഭിച്ച മറുപടി പ്രസിഡന്റിനെപ്പോലും അത്ഭുതപ്പെടു ത്തി.രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ. യുഎസ് നേവിയിൽഅംഗമാകണമെന്നായിരുന്നു മറുപടി. എവൽ ഓഫിസിൽ സ്വീകരിച്ചു ഫ്രാങ്കിനെയുംപിതാവിനെയും പ്രത്യേകം അഭിനന്ദിക്കുന്നതിനും വൈസ് പ്രസിഡന്റ് മൈക്കപെൻസുമായി വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ് റൂമിൽ സംവദിക്കുന്നതിനുംപ്രസിഡന്റ് ട്രംപ് തയാറായി. ഫ്രാങ്കിനെ പോലയുള്ള വളർന്നു വരുന്നകുട്ടികളാണ് അമേരിക്കയുടെ ശോഭനമായ ഭാവിക്ക് അനിവാര്യമെന്നും പ്രസിഡന്റ്ട്രംമ്പ് പറഞ്ഞു