- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിലെ യുകെജിക്കാരി ശിവന്യയാണ് ആ മിടുക്കിക്കുട്ടി; ചതിച്ചതാ, എന്നെ കാമറാമാൻ ചതിച്ചതാ' എന്ന ഹിറ്റ് വീഡിയോ എടുത്തത് എസിവിയിലെ കൃതേഷ്; സമൂഹമാധ്യമങ്ങളിൽ തരംഗമായ വീഡിയോയുടെ പിന്നിലെ കഥ ഇങ്ങനെ
ഫേസ്‌ബുക്കും, വാട്ട്‌സ്ആപ്പുമടക്കമുള്ള സോഷ്യൽ മീഡിയായിൽ വൈറലായിരുന്ന വീഡിയോയിലെ കുരുന്നു പെൺകുട്ടിയുടെ മുഖഭാവങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിച്ചതാണ്. ചതിച്ചതാ, എന്നെ കാമറാമാൻ ചതിച്ചതാ എന്ന ടാഗ് ലൈനിൽ എത്തിയ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. ആ മിടുക്കി പെൺകുട്ടിയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. കോഴിക്കോട് ഏഷ്യാനെറ്റ് കേബിൾ വിഷനിലെ ക്യാമറമാൻ കൃതേഷ് വേങ്ങേരിയാണ് ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ കൊച്ചുമിടുക്കിയാരാണെന്ന കാര്യത്തിൽ മാത്രം അപ്പോഴും അറിവില്ലായിരുന്നു. കാരണം ഒരു ജനകൂട്ടത്തിനിടയിൽ നിന്നാണ് ഈ രസകരമായ ദൃശ്യങ്ങൾ കൃതേഷിന് ലഭിച്ചത്. 2016 സെപ്റ്റംബറിൽ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക ജാഥയുടെ സമാപനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് കവർ ചെയ്യാനെത്തിയതിനിടയിലാണ് ഈ രസകരമായ ദൃശ്യങ്ങളും ലഭിച്ചത്. അവിടെ നിൽക്കുന്ന ഒരു കുടുംബത്തെ കണ്ടിരുന്നു. അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും. ആദ്യം അവരിലേക്ക് ക്യാമറ തിരിച്ചൊന്നും ഇല്ല, എങ്
ഫേസ്‌ബുക്കും, വാട്ട്‌സ്ആപ്പുമടക്കമുള്ള സോഷ്യൽ മീഡിയായിൽ വൈറലായിരുന്ന വീഡിയോയിലെ കുരുന്നു പെൺകുട്ടിയുടെ മുഖഭാവങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിച്ചതാണ്. ചതിച്ചതാ, എന്നെ കാമറാമാൻ ചതിച്ചതാ എന്ന ടാഗ് ലൈനിൽ എത്തിയ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു.
ആ മിടുക്കി പെൺകുട്ടിയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. കോഴിക്കോട് ഏഷ്യാനെറ്റ് കേബിൾ വിഷനിലെ ക്യാമറമാൻ കൃതേഷ് വേങ്ങേരിയാണ് ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ കൊച്ചുമിടുക്കിയാരാണെന്ന കാര്യത്തിൽ മാത്രം അപ്പോഴും അറിവില്ലായിരുന്നു. കാരണം ഒരു ജനകൂട്ടത്തിനിടയിൽ നിന്നാണ് ഈ രസകരമായ ദൃശ്യങ്ങൾ കൃതേഷിന് ലഭിച്ചത്.
2016 സെപ്റ്റംബറിൽ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക ജാഥയുടെ സമാപനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് കവർ ചെയ്യാനെത്തിയതിനിടയിലാണ് ഈ രസകരമായ ദൃശ്യങ്ങളും ലഭിച്ചത്. അവിടെ നിൽക്കുന്ന ഒരു കുടുംബത്തെ കണ്ടിരുന്നു. അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും. ആദ്യം അവരിലേക്ക് ക്യാമറ തിരിച്ചൊന്നും ഇല്ല, എങ്കിലും അവിടെ മുഴങ്ങുന്ന പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും, മുഖം കൊണ്ട് എക്സ്‌പ്രഷൻസിട്ടും കൂട്ടത്തിലെ ഇളയകുട്ടി പെട്ടന്ന് ശ്രദ്ധയിൽ വന്നു. കൗതുകത്തിനാണ് അവളെ ഫോക്കസ് ചെയ്തത്, പിന്നീട് ഈ ദൃശ്യം ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തു. വളരെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് പിന്നീട് ഉണ്ടായതെന്ന് കൃതേഷ് പറയുന്നു.
വീഡിയോ വാട്ട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും വൈറലായി. കൃതേഷിന് തന്നെ പലവട്ടം പലരും വാട്ട്‌സ്ആപ്പിൽ ഈ വീഡിയോ അയച്ചു. ഗംഭീര വീഡിയോ ആണ് എന്ന് കേട്ടപ്പോൾ അഭിമാനം തോന്നിയെന്നും കൃതീഷ് പറയുന്നു.
അപ്പോഴും ആരാണ് ഈ പെൺകുട്ടി എന്ന കാര്യത്തിൽ ആർക്കും അറിവുണ്ടായിരുന്നില്ല. കൃതിഷിന്റെ അനുഭവം ഏഷ്യനെറ്റ് ന്യൂസിലൂടെ പുറത്തു വന്നതോടെയാണ് ഈ കുരുന്നിനെ തിരിച്ചറിയാനയത്.
തലശ്ശേരി കലായി മാക്കൂട്ടത്തെ യുകെജി വിദ്യാർത്ഥിനിയായ ശിവന്യ വിജേഷാണ് ഈ കുട്ടി. ശിവന്യയുടെ ബന്ധുക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വീഡിയോ വൈറലായപ്പോൾ ഏറെ സന്തോഷമെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. തലിശ്ശേരി അമൃത സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയാണ് ശിവന്യ. പ്രവാസിയായ വിജേഷാണ ്ശിവന്യയുടെ പിതാവ്. അമ്മ ഷീജ. ഒരു സഹോദരിയുമുണ്ട്.
ഇപ്പോഴും ട്രോളർമാരുടെ ഇഷ്ട വീഡിയോയാണ് ശിവന്യയുടേത്. നിരവധി തവണ ഇപ്പോഴും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയായിലെ സെലിബ്രറ്റിയാണ് താൻ എന്ന കാര്യം പാവം ശിവന്യമാത്രം അറിയുന്നില്ല.