കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്‌സിലെ (ആർടിഎഫ്) അംഗങ്ങളായ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജിതിൻ രാജ്, സന്തോഷ്‌കുമാർ, സുമേഷ് എന്നിവുടെ ജാമ്യാപേക്ഷയാണ് പറവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. വരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായത് യഥാർഥ പ്രതികളല്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.