ഗോൾഡ് കോസ്റ്റ്: കോമൽവെൽത്ത് ഗെയിംസസ് വേദിയിൽ ഇന്ത്യ സ്വർണ വേട്ട തുടരുന്നു. ഇന്ന് ഷൂട്ടിങഅ റേഞഅചിൽ നിന്നും അനീഷ് ഭൻവാല എന്ന 15കാരനാണ് സ്വർണം വെടിവെച്ചിട്ടത്. ഇതോടെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ ഗോൾഗ് വാരൽ 16 എണ്ണമായി. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിലാണ് അനീഷ് ഭൻവാല ഇന്ത്യയ്ക്കായി സ്വർണം വെടിവച്ചിട്ടത്.

അനീഷ് ഭൻവാലയിലൂടെ ഷൂട്ടിങ് റേഞ്ചിൽനിന്ന് ഇന്ത്യ ഇന്ന് സ്വന്തമാക്കുന്ന രണ്ടാം സ്വർണമാണിത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് വിഭാഗത്തിൽ തേജസ്വിനി സാവന്താണ് ഇന്ന് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങിൽ ആദ്യ സ്വർണം നേടിയത്. ഇതേ വിഭാഗത്തിൽ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വർണം നേടിയപ്പോൾ 455.7 പോയിന്റുമായി അൻജും മുദ്ഗിലാണ് വെള്ളി നേടിയത്.

ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യ നേടുന്ന ആറാമത്തെ സ്വർണമാണ് അനീഷ് ഭൻവാലേയുടേത്. ഇതോടെ 16 സ്വർണവും എട്ടു വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 35 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 63 സ്വർണവും 48 വെള്ളിയും 50 വെങ്കലവും ഉൾപ്പെടെ 161 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. 29 സ്വർണവും 33 വെള്ളിയും 30 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.