- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശത്തിലെ സൈബർ പ്രചരണങ്ങൾ അതിരുവിടരുത്; അപകീർത്തികരമായ സന്ദേശങ്ങൾക്ക് എതിരെ നടപടി വരും; കർശന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സൈബർ പ്രചരണങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. പരിധിവിട്ട പ്രചരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ്. സാമൂഹ്യ വെബ്‌സൈറ്റിലൂടെയുള്ള പ്രചരണവും എസ്്എംഎസ് സന്ദേശവുമെല്ലാം നിയമപ്രകാരമാണെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കും. സൈബർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് മൊബൈൽ ഫോൺ മുഖേനെയുള്ള എസ്.എം.എസ്.കൾ നൽകാം. എന്നാൽ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള പൊതു പെരുമാറ്റച്ചട്ടം ഇക്കാര്യത്തിലും ബാധകമായിരിക്കും. നിലവിലുള്ള സൈബർ നിയമങ്ങൾ അനുസരിച്ചാവണം എസ്.എം.എസ്. പ്രചാരണം നടത്താൻ. മറ്റുള്ളവർക്ക് അപകീർത്തികരമായ വിധത്തിൽ സന്ദേശങ്ങളയക്കുന്നത് കുറ്റകരമാണ്. പോളിങ് സ്‌റേഷനിൽ വരണാധികാരിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമേ മൊബൈൽ ഫോൺ അനുവദിക്കുകയുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സിനിമ ടെലിവിഷൻ തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം അനുവദനീയമാണെങ്കിലും പൊതു പ്രചാരണം അവസാനിച്ച ശേഷം ഇത്തരം മാദ്ധ്യമങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതിയോടുകൂടി മാത്രമേ ദൃശ്യശ്രവ്യ മാദ്ധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താവൂ എന്നും നിർദ്ദേശമുണ്ട്.