ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചതോടെ എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണവുമായി എസ്എഫ്ഐ. ഇത്തവണ ഫേക്ക് ഐഡികളാണ് കൂടുതലും സഖാക്കൾ തെറിയഭിഷേകത്തിനായി ഉപയോദിച്ചിരിക്കുന്നത്. എഐഎസ്എഫ് സ്ഥാപക ദിനത്തിൽ എഐഎസ്എഫിന്റെ സമരത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം എസ്എഫ്ഐ ദേശീയ നേതൃത്വത്തിന്റെ ഫേസ്‌ബുക്ക് പേജിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയതിരുന്നു. ഇത് ചൂണ്ടിക്കാട്ടി എഐഎസ്എഫ് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. മറുനാടൻ മലയാളിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, എസ്എഫ്ഐയുടെ ദുഷ്ടബു​ദ്ധിയെ ചൂണ്ടിക്കാട്ടിയ എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ കേട്ടാലറയ്ക്കുന്ന അസഭ്യ വർഷമാണ് എസ്എഫ്ഐ പ്രവർത്തകർ നടത്തുന്നത്. കൂടുതലും ഫേക് ഐഡികളാണ് ഇത്തരം തെറിവിളികൾക്കായി ഇക്കുറി സഖാക്കൾ ഉപയോ​ഗിക്കുന്നത്. സ്ത്രീകളുടെ പേരിൽ ക്രിയേറ്റ് ചെയ്ത ഐഡികളിൽ നിന്നും എഐഎസ്എഫ് പ്രവർത്തകരുടെ അമ്മമാരെ ഉൾപ്പെടെ ചേർത്താണ് വളരെ നികൃഷ്ടമായ പദപ്രയോ​ഗങ്ങൾ നടത്തുന്നത്.

നേരത്തേ മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് സിപിഎം പ്രവർത്തകർ അവരവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ തന്നെ ഉപയോ​ഗിച്ചതോടെ പാർട്ടിയും മുഖ്യമന്ത്രിയും ഉൾപ്പെടെ പ്രതിരോധത്തിലായിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാകണം സഖ്യകക്ഷിയും സഹോദര സംഘടനയുമായ എഐഎസ്എഫിനെ നേരിടാൻ കുട്ടിസഖാക്കൾ ഫേക് ഐഡികളെ ഉപയോ​ഗിക്കുന്നത്. അത്യന്തം അശ്ലീലവും സ്ത്രീ വിരുദ്ധതയും നിറഞ്ഞ കമന്റുകളാണ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ എസ്എഫ്ഐ ഉപയോ​ഗിക്കുന്നത്.

എഐഎസ്എഫ് രൂപീകരണ ദിനത്തിലാണ് എസ്എഫ്ഐ സംഘടിത വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ആഘോഷം എന്ന പേരിൽ എഐഎസ്എഫ്-എഐവൈഎഫ് പ്രവർത്തകർ ഡൽ​​ഹിയിൽ പണ്ട് ഫാസിസത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് തങ്ങളുടെ ഫോസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. എഐഎസ്എഫ് കൊടികളെ എസ്എഫ്ഐ തങ്ങളുടെ കൊടികളായി ചിത്രീകരിച്ചിരിക്കുന്നത്. എഐഎസ്എഫ് സ്ഥാപക ദിനത്തിൽ ഇത്തരത്തിൽ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ ചരിത്രത്തെ ചുളുവിൽ സ്വന്തമാക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത് എന്നും എഐഎസ്എഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.

എഐഎഎസ്എഫ് രൂപീകരിച്ചതിന്റെ 84-ാം വാർഷികമായിരുന്നു ഓ​ഗസ്റ്റ് 12. ഈ ദിവസമാണ് സെലിബ്രേഷൻ ഓഫ് ഓർ​ഗനൈസ്ഡ് സ്റ്റുഡന്റ് മൂവ്മെന്റ് എന്ന തലക്കെട്ടോടെ എഡിറ്റ് ചെയ്ത ചിത്രവുമായി എസ്എഫ്ഐ കേന്ദ്ര നേതൃത്വം സൈബർ ലോകത്ത് എത്തിയത്. ഇതോടെ പ്രതിഷേധവുമായി എഐഎസ്എഫ് പ്രവർത്തകരും രം​ഗത്തെത്തി. പിറ്റേ ദിവസം വൈകിട്ട് എട്ട് മണിക്ക് എസ്എഫ്ഐയുടെ ഫേസ്‌ബുക്ക് പേജിൽ സംഘപരിവാർ ചരിത്രത്തെ നശിപ്പിക്കുന്നു എന്ന തലക്കെട്ടിൽ തന്നെ ലൈവ് സംവാദം നടത്തുന്നതിന്റെ ചേർച്ചയില്ലായ്മയേയും എഐഎസ്എഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

64 മുൻപുള്ള സിപിഐയെ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആക്കിയത് പോലെ എഐഎസ്എഫിനെ അവിഭക്ത STUDENTS FEDERATION ആക്കാൻ ഉള്ള ശ്രമം ആയിരിക്കും എന്നാണ് പ്രധാനമായും ഉയരുന്ന പരിഹാസം. എസ്എഫ്ഐയും സംഘപരിവാറും ചരിത്രത്തെ തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതാൻ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ സംഘികൾ എസ്എഫ്ഐക്കാർക്ക് ദക്ഷിണ നൽകി ശിഷ്യപ്പെടണമെന്നും എഐഎസ്എഫ് പ്രവർത്തകർ പരിഹസിക്കുന്നു. ഇതോടെ, കലിയിളകിയ എസ്എഫ്ഐ സംഘം അശ്ലീല കമന്റുകളുമായി എത്തുകയായിരുന്നു.

 

സൈബർ സഖാക്കൾ ആണ് പോലും ബംഗാളിനും ത്രിപുര യ്ക്കും പിന്നാലെ കേരളത്തിലും വെട്ട് കിളി ആക്രമണം സംഘ പരിവാർ കാർക്ക് നിങ്ങളെക്കാൾ മാന്യത ഉണ്ട്

Posted by Aswin Avala on Thursday, August 13, 2020