- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതും ഒരു പെണ്ണാണ്, ഞാനിവൾക്കൊപ്പം; മീനാക്ഷിക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതം ദിലീപിന് വേണ്ടി കൂട്ടിക്കൽ ജയചന്ദ്രന്റെ പ്രചരണം; പൾസറിന്റെ അമ്മ ഒരു സ്ത്രീയാണ്, ഞാൻ അവർക്കൊപ്പമെന്ന് പ്രതികരിച്ച് ആളുകൾ; സൈബർ ആക്രമണം തുടർന്നപ്പോൾ തിരുത്തൽ പോസ്റ്റുമായി നടൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാന്റിൽ കഴിയുന്ന ദിലീപിന് വേണ്ടി സൈബർ ലോകത്ത് ശക്തമായ പ്രചരണമാണ് നടക്കുന്നത്. വിവിധ കോണുകളിൽ നിന്നും പ്രചരണങ്ങൾ ശക്തമായി നടക്കുന്നു. ഇത്തരം പ്രചരണങ്ങളെല്ലാം താരത്തിന് ദോഷകരമായി തന്നെ ഭവിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പം നിന്നു കൊണ്ട് താരത്തിന് വേണ്ടി പ്രചരണം നടത്തിയ നടനും ഒടുവിൽ വിവാദത്തിലായി. കൂട്ടിക്കൽ ജയചന്ദ്രനാണ് സൈബർ ലോകത്തിന്റെ ചൂട് ശരിക്കും അറിഞ്ഞത്. 'ഇത് മീനാക്ഷി ദിലീപ്... ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കൊപ്പം' എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ജയചന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റ് വാർത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതൽ ആളുകളും രേഖപ്പെടുത്തിയത്. സംഭവം പൊല്ലാപ്പായതോടെ പോസ്റ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാന്റിൽ കഴിയുന്ന ദിലീപിന് വേണ്ടി സൈബർ ലോകത്ത് ശക്തമായ പ്രചരണമാണ് നടക്കുന്നത്. വിവിധ കോണുകളിൽ നിന്നും പ്രചരണങ്ങൾ ശക്തമായി നടക്കുന്നു. ഇത്തരം പ്രചരണങ്ങളെല്ലാം താരത്തിന് ദോഷകരമായി തന്നെ ഭവിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പം നിന്നു കൊണ്ട് താരത്തിന് വേണ്ടി പ്രചരണം നടത്തിയ നടനും ഒടുവിൽ വിവാദത്തിലായി. കൂട്ടിക്കൽ ജയചന്ദ്രനാണ് സൈബർ ലോകത്തിന്റെ ചൂട് ശരിക്കും അറിഞ്ഞത്.
'ഇത് മീനാക്ഷി ദിലീപ്... ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കൊപ്പം' എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ജയചന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റ് വാർത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതൽ ആളുകളും രേഖപ്പെടുത്തിയത്.
സംഭവം പൊല്ലാപ്പായതോടെ പോസ്റ്റിൽ ഒരു അക്ഷരം കൂട്ടി ചേർത്ത് തന്റെ കുറിപ്പും ഒപ്പം നിലപാടും തിരുത്തിയാണ് ജയചന്ദ്രൻ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇത് മീനാക്ഷി ദിലീപ്...ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കുമൊപ്പം... എന്നാണ് ജയചന്ദ്രൻ പോസ്റ്റിൽ മാറ്റം വരുത്തിയത്. എന്നാലും ആരാധകർ വിടുന്ന ഭാവമൊന്നും കാണുന്നില്ല. എന്നാൽ പൾസറിന്റെ അമ്മയും ഒരു സ്ത്രീയാണ്, ഞങ്ങൾ അവർക്കൊപ്പമെന്നാണ് ചിലർ മറുപടി നൽകിയിരിക്കുന്നത്
സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കും മകളുണ്ട്. താൻ പോയി അവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള കമന്റ്. മറ്റേ പണി ഇങ്ങനെ ഒരു പരമ ചെറ്റ ചന്ദ്രൻ ഉണ്ടെന്ന് അറിയാനാണെങ്കിൽ നിനക്ക് നല്ലത് മറ്റേ പണിയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചൂതാട്ടം സിനിമയിൽ ഒന്നും നടക്കാതെ വന്നപ്പോൾ ഒരു ഐഡിയ തോന്നി, ഒരു ചൂതാട്ടം നടത്താം. ദിലീപ് ഇറങ്ങിവന്നാൽ കോളടിച്ചു, വന്നില്ലെങ്കിൽ തേരാപാര നടക്കാം. നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. എന്ന ബുദ്ധിയാ കൊട്ടികൊടുപ്പ് ജയനെയെന്ന് മറ്റൊരാൾ പരിഹസിച്ചു.
മീനാക്ഷിയുടെ അപ്പനായതുകൊണ്ടല്ല മീനാക്ഷിയുടെ അപ്പനായി എന്ന കുറ്റത്തിനല്ലെടോ ദിലീപ് റിമാൻഡിൽ കഴിയുന്നത്. കാവ്യയുടെ ഭർത്താവായിപ്പോയതിനുമല്ല കോടതി നാലാം തവണയും ജാമ്യം നിഷേധിച്ചതും എന്നായിരുന്നു മറ്റൊരു കമന്റ്. മരയൂള ഓരോ മരയൂളകൾ ഇറങ്ങിക്കോളും...എന്നു പറഞ്ഞാണ് പോസ്റ്റ്.