- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മംമ്ത മോഹൻദാസ് ദി യംഗ് ലേഡി മെഗാ സ്റ്റാർ ഓഫ് മലയാളം': ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സിനിമയിലെ മേക്കപ്പ് കലാകാരി ട്രാൻസ് വുമൻ രഞ്ജുരഞ്ജിമാറിന് നേരേ മഞ്ജുവാര്യർ ആരാധകരുടെ സൈബറാക്രമണം; ഇൻബോക്സിൽ വന്ന് വിമർശിക്കുന്നവരോട് രഞ്ജു രഞ്ജിമാറിന് പറയാൻ ഉള്ളത്
മലപ്പുറം: 'മംമ്ത മോഹൻദാസ് ദി യംഗ് ലേഡി മെഗാ സ്റ്റാർ ഓഫ് മലയാളം' എന്ന തലക്കെട്ടോട് കൂടി നടി മംമ്ത മോഹൻദാസിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ തനിക്കെതിരെ ഫേസ്ബുക്ക് ഇൻബോക്സിൽ വ്യാപക വിമർശനമെന്ന് പ്രമുഖ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്വുമണുമായ രഞ്ജു രഞ്ജിമാർ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിന് പരസ്യമായി കമന്റ് ചെയ്യാതെ ഇൻബോക്സിൽ വന്നു വിമർശിക്കുന്നവർക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് രഞ്ജുരഞ്ജിമാർ. എന്നെ ഇൻബോക്സിൽ വന്ന് വിമർശിക്കുന്ന പ്രവണത ശരിയല്ല, നിങ്ങളുടെ അഭിപ്രായം, എന്റെ പോസ്റ്റിന് മറുപടിയായി തരു, മഞ്ജുചേച്ചി ലേഡി സൂപ്പർ സ്റ്റാർ അല്ലാ എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും രഞ്ജു രഞ്ജിമാർമാർ പറഞ്ഞു.
രഞ്ജു രഞ്ജിമാർ ഫേസ്ബുക്കിലിട്ട് പോസ്റ്റിന്റെ പൂർണ രൂപം താഴെ:
എന്തു പറഞ്ഞാലും അതിനെ വിമർശന ബുദ്ധിയോടു കൂടി കാണുന്ന നമ്മുടെ ശീലങ്ങൾ മാറ്റേണ്ട കാലം അതിക്രമിച്ചു. ഞാൻ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, മംമ്ത മോഹൻദാസ് കഴിഞ്ഞ 13 വർഷത്തിൻ മേലായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ്, ഞാനിപ്പോൾ ബോളിവുഡ് ക്യാമറമാൻ മിസ്റ്റർ രവി കെ.ചന്ദ്രൻ സർ സംവിധാനം ചെയ്യുന്ന ബ്രഹ്മം എന്ന സിനിമയിൽ മംമ്ത മോഹൻദാസിന് മേക്കപ്പ് ചെയ്യുന്നു. മലയാളത്തിൽ, മംമ്ത കൂടാതെ, ഭാവന, നസ്രിയ, രമ്യാ നമ്പീശൻ, പ്രിയമണി, നാദിയ മൊയ്തു, എന്നിവർക്കെല്ലാം മേക്കപ്പ് ചെയ്യാറുണ്ട്.
ഈ സിനിമയുടെ ഒരു ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ അതിന് എന്നെ ഇൻബോക്സിൽ വന്ന് വിമർശിക്കുന്ന പ്രവണത ശരിയല്ല, നിങ്ങളുടെ അഭിപ്രായം, എന്റെ പോസ്റ്റിന് മറുപടിയായി തരു, മഞ്ജുചേച്ചി ലേഡി സൂപ്പർ സ്റ്റാർ അല്ലാ എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല, പറയുകയും ഇല്ല, ഞാൻ ഒരു പാട് ബഹുമാനിക്കുകയും, ഇഷ്ട്ടപ്പെടുന്നതുമായ ഒരു താരമാണ് മഞ്ജുചേച്ചി. മംമ്ത മലയാളത്തിലെ എല്ലാ സൂപ്പർ നായകന്മാരുമായി അഭിനയിച്ചു. എക്സ്പീരിയൻസ്, ഉള്ള ഒരു നടിയെ മെഗാ ലേഡി സ്റ്റാർ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് തെറ്റ്, എന്റെ കണ്ണിൽ ഞാൻ വർക്കു ചെയ്യുന്ന എല്ലാ നടിമാരും എനിക്ക് മെഗാ സ്റ്റാർ തന്നെയാണ്, സ്വന്തം കാലിലെ മന്ത് വച്ചിട്ട് മറ്റുള്ളവരുടെ മുടന്ത് മാറ്റാൻ നടക്കുന്ന ഇത്തരകാരോടു മറുപടി പറയാൻ എനിക്ക് സമയമില്ല''
സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച ചമയക്കാരിയും ട്രാൻസ്വുമണുമാണ് രഞ്ജു രഞ്ജിമാർ. ബോളിവുഡ് നടിമാരെ ഉൾപ്പെടെ മെയ്ക്കപ്പ് ചെയ്ത് രാജ്യശ്രദ്ധനേടിയ രഞ്ജിമാർ താൻ ജൂവലറി മോഡലായും സംവിധായികയായും രംഗത്തുവന്നിരുന്നു. ട്രാൻസ്ജെന്റർ വിഭാഗത്തിന് അഭിമാനമായി മാറിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ.
സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആർട്ടിസ്റ്റും ധ്വയ ട്രാൻസ്ജെന്റേഴ്സ് ആർട്സ് ആൻഡ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജുമാർ നായികയായി അഭിനയിച്ച ഒരു ഷോർട്ട്ഫിലിമും, മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരളാ ചലച്ചിത്ര അക്കാദമിക്കു കീഴിൽ നടത്തു ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ജനറൽ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാർ അഭിനയിച്ച് ഷോർട്ട്ഫിലിമിന് പുറമെ മ്യൂസിക് ആൽബത്തിനും എൻട്രി ലഭിച്ചിരുന്നു. അഹം എന്ന ഷോർട്ട്ഫിലിമും, മുറുപിറന്താൾ എന്ന തമഴ്ആൽബം സോങ്ങുളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ ഇലക്ഷൻ ഐക്കൺകൂടിയായിരുന്നു രഞ്ജു രഞ്ജിമാർ.